( moviemax.in ) തെന്നിന്ത്യയിലൊട്ടാകെ നിറഞ്ഞ് നില്‍ക്കുകയാണ് നടി ഭാവന. മലയാളത്തില്‍ നിന്നും ഗ്യാപ്പ് എടുത്ത് കന്നഡ സിനിമയില്‍ സജീവമായ നടി പിന്നീട് തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാല്‍ തമിഴ് സിനിമയിലാണ് ഭാവനയ്ക്ക് വലിയൊരു ഇടവേള വന്നത്. അങ്ങനെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തമിഴില്‍ അഭിനയിച്ചിരിക്കുകയാണ് ഭാവന.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് നടിയിപ്പോള്‍. അതേ സമയം തമിഴിലെ ചില യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തെ കുറിച്ചും കരിയറിനെ പറ്റിയുമൊക്കെ മനസ് തുറക്കുകയാണ് നടിയിപ്പോള്‍. ഭര്‍ത്താവ് നവീനുമായി പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നിലെ കഥയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഭാവന പങ്കുവെച്ചത്.
തന്റെ പ്രണയവിവാഹത്തെ കുറിച്ച് ഭാവന പറയുന്നതിങ്ങനെയാണ്... 'ഞങ്ങളുടേത് ലവ് മ്യാരേജാണ്. ആ സമയത്ത് ഞാനൊരു കന്നഡ സിനിമയില്‍ അഭിനയിക്കുകയാണ്. മാത്രമല്ല എന്റെ പ്രണയം പരാജയപ്പെട്ട് നില്‍ക്കുന്ന സമയമായിരുന്നു അത്.
ഒരു ദിവസം എന്നോട് പുതിയൊരു സിനിമയുടെ കഥ പറയാനുണ്ടെന്ന് പറഞ്ഞ് നിര്‍മാതാവായ നവീന്‍ . ഞാന്‍ കേരളത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കഥ പറയാനായി നവീന്‍ കൊച്ചിയില്‍ വന്നു. സംസാരത്തിന് ശേഷം തിരികെ പോയി.
പിന്നീട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളായി. നോക്കുമ്പോള്‍ അദ്ദേഹത്തിനും ഒരു ലവ് പൊളിഞ്ഞ് നില്‍ക്കുകയാണ്. രണ്ടാള്‍ക്കും പ്രണയം തകര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഭയങ്കരമായൊരു കണക്ഷന്‍ ഫീല്‍ ചെയ്തു. പക്ഷേ സുഹൃത്തുക്കളായിട്ടാണ് മുന്നോട്ട് പോയത്. ആ സമയത്ത് എനിക്ക് കല്യാണം എന്നൊരു ചിന്തയേ ഇല്ല. പ്രണയിക്കുന്നതൊക്കെ എനിക്ക് ഓക്കെയാണ്. പക്ഷേ കല്യാണം കഴിക്കണോ എന്നൊരു തോന്നലായിരുന്നു.
ഇന്ന് കരിയറിന് പ്രധാന്യം കൊടുക്കാമെന്ന് വിചാരിച്ചാല്‍ നാളെ അത് വേണ്ട ജീവിതം മതിയെന്ന് തോന്നും. അങ്ങനെ വളരെ കണ്‍ഫ്യൂഷനുള്ള വ്യക്തിയാണ് ഞാനെന്ന് ഭാവന പറയുന്നു. സ്‌ക്രീനില്‍ എന്നെ കണ്ട് വലിയ സംഭവമാണെന്ന് കരുതി നേരില്‍ സംസാരിക്കാന്‍ വരുന്നവര്‍ ശരിക്കും നീയിത്രയും ലൂസായിരുന്നോ എന്നാണ് ചോദിക്കുക. എന്റെ സുഹൃത്തുക്കളൊക്കെ അങ്ങനെ ചോദിക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ക്കെല്ലാം അത് ശീലമായി.
ഭയങ്കര സപ്പോര്‍ട്ടീവായിട്ടുള്ള ഭര്‍ത്താവാണ് നവീന്‍. എനിക്ക് സിനിമയും കരിയറുമൊന്നും വേണ്ട, ഞാന്‍ വല്ല കൈലാസത്തിലേക്കും പോവുകയാണെന്നൊക്കെ ഇടയ്ക്ക് പറയും. പക്ഷേ അദ്ദേഹം എന്നോട് നിനക്ക് ഇഷ്ടമുള്ള അത്രയും അഭിനയിക്കണം. നീ നല്ലൊരു ആര്‍ട്ടിസ്റ്റാണ്, നിന്റെ വര്‍ക്ക് ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണെ എന്നൊക്കെ പറഞ്ഞ് സപ്പോര്‍ട്ട് ചെയ്യും. പക്ഷേ എന്റെ മൈന്‍ഡാണ് ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്നതെന്നും നടി പറയുന്നു.
ഐഡിയല്‍ കപ്പിള്‍സൊന്നുമല്ല ഞങ്ങളെന്നും നവീനുമായി വഴക്കുകള്‍ ഉണ്ടാവാറുണ്ടെന്നും ഭാവന പറഞ്ഞു. ദാമ്പത്യ ജീവിതത്തില്‍ വഴക്കുകള്‍ ഉണ്ടാവും. വഴക്കിനിടയില്‍ പണ്ട് പറഞ്ഞതൊക്കെ ഞാന്‍ എടുത്ത് കൊണ്ട് വരും. പക്ഷേ നവീന്‍ അതൊക്കെ മനസിലാക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന ആളാണെന്നാണ് നടി പറയുന്നത്.
ഈ കരിയര്‍ വേണ്ടെന്ന് കരുതി ഗൂഗിള്‍ ചെയ്ത് അവസാനം എനിക്കൊരു ജോലി വരെ കിട്ടിയെന്നും ഭാവന വെളിപ്പെടുത്തുന്നു. സ്വിഗ്ഗിയില്‍ നിന്നുമാണ് ജോലിയുടെ ഓഫീസര്‍ വന്നത്. നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ ലിങ്കില്‍ കയറി ലോഗിന്‍ ചെയ്യാനും അവര്‍ പറഞ്ഞു. പക്ഷേ ഞാനതിന് ശ്രമിച്ചില്ലെന്നും,' ഭാവന പറയുന്നു.
#bhavana #opens #up #about #she #looking #job #she #got #offer #swiggy