മമ്മൂക്കയ്ക്ക് എന്തുപറ്റി?; കോടികൾ പൊടിച്ച് പണിത ആഡംബര വസതി ആരാധകർക്കായി തുറന്ന് കൊടുത്ത് മമ്മൂട്ടി!

മമ്മൂക്കയ്ക്ക് എന്തുപറ്റി?; കോടികൾ പൊടിച്ച് പണിത ആഡംബര വസതി ആരാധകർക്കായി തുറന്ന് കൊടുത്ത് മമ്മൂട്ടി!
Mar 20, 2025 03:18 PM | By Athira V

( moviemax.in ) ഭിനയത്തിന് പുറമെ സമ്പത്തിന്റെയും ആഡംബര ഭവനങ്ങൾ സ്വന്തമാക്കുന്നതിനും മലയാളത്തിൽ പേരുകേട്ട സൂപ്പർ താരങ്ങളിൽ ഒരാളാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. നാൽപ്പത് വർഷത്തെ സിനിമാ ജീവിതം കൊണ്ട് സമ്പാദിച്ചതാണ് ഇവയെല്ലാം. കേരളത്തിലും ചെന്നൈയിലും വിദേശത്തുമെല്ലാം താരത്തിനും കുടുംബത്തിനും ആഢംബര വസതികളുണ്ട്. സകുടുംബം മമ്മൂട്ടി കഴിഞ്ഞ കുറച്ച് വർഷങ്ങളായി താമസിക്കുന്നത് ചെന്നൈയിലാണ്. കേരളത്തിൽ വിരളമായി മാത്രമാണ് താമസിക്കാറുള്ളത്.

സെലിബ്രിറ്റികളുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളാണ് ഏപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുള്ളത്. കൊച്ചി പനമ്പള്ളി ന​ഗറിൽ കോടികൾ വിലയുള്ള ഒരു ആഡംബര വസതി മമ്മൂട്ടിക്കുണ്ട്. താരത്തിന്റെ പനമ്പള്ളി ന​ഗറിലെ വീടിന്റെ വീഡിയോ പലപ്പോഴായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത്യാഡംബര സൗകര്യങ്ങളോട് കൂടിയതാണ് വീട്.

നാല് വർഷം മുമ്പ് വരെ സകുടുംബം താരം ഇവിടെയായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ‌ പുതിയ വീട് പണിതതോടെ കുടുംബം അവിടേക്ക് താമസം മാറി. ആ വീടിന്റെ ദൃശ്യങ്ങളും കുറച്ച് മാസങ്ങൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടിയുടേയും ദുൽഖറിന്റെ ആഢംബര വാഹനങ്ങൾക്കായി പാർക്കിങ് സൗകര്യം സോളാർ പാനലുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയുമാണ് പുതിയ വീട് വൈറ്റിലയിൽ മമ്മൂട്ടി ഒരുക്കിയത്.


ആർക്കിടെക്റ്റായ അമാൽ സൂഫിയയുടെ ആശയങ്ങളും പുതിയ വീടിന്റെ ഡിസൈനിലും ഇന്റീരിയറിലുമെല്ലാമുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. മുമ്പ് പുറത്ത് വന്നിട്ടുള്ളതെല്ലാം നടന്റെ വീടിന്റെ ആകാശ ദൃശ്യങ്ങളാണ്. ചിലപ്പോഴൊക്കെ മമ്മൂട്ടിയും ദുൽഖർ സൽമാനും പങ്കുവെക്കുന്ന ഫോട്ടോകളിൽ വീടിന്റെ അകത്തളങ്ങൾ ദൃശ്യമാകാറുണ്ട്.

താരങ്ങളുടെ വസതികൾ സന്ദർശിക്കാൻ അവസരം കിട്ടിയിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കാത്തവർ കുറവാണ്. ഇപ്പോഴിതാ അത്തരം ആ​ഗ്രഹങ്ങൾ ഉള്ളവർക്ക് ഒരു സുവർണ്ണാവസരം ഒരുങ്ങുകയാണ്. കോടികൾ പൊടിച്ച് പണിത ആഡംബര വസതി ആരാധകർക്കായി തുറന്ന് കൊടുക്കാൻ പോവുകയാണ് മമ്മൂട്ടിയും കുടുംബവും. പനമ്പള്ളി ന​ഗറിലെ വീട് സ്റ്റേക്കേഷൻ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി തുറന്ന് കൊടുക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം.

തന്റെ വസതി ആളുകൾക്ക് അവധി ആഘോഷിക്കാനുള്ള റിസോർട്ട് മാതൃകയിലേക്ക് മാറ്റിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടേയും കുടുംബത്തിന്റെയും മേൽനോട്ടത്തിൽ എക്സ്ക്ലൂസീവായി രൂപകൽപ്പന ചെയ്ത വീടാണ് പനമ്പള്ളി ന​ഗറിലേത്. അതുകൊണ്ട് തന്നെ മുക്കിലും മൂലയിലും ഒരു മമ്മൂ‌ട്ടി ടച്ചുണ്ട്. ബോട്ടിക് വില്ല മോഡലിലാണ് വസതിയുള്ളത്.

പതിറ്റാണ്ടുകളുടെ ഓർമ്മകൾ അടങ്ങിയിരിക്കുന്ന വീടിന്റെ ഓരോ കോണുകൾക്കും ഒരോ കഥ പറയാനുണ്ടാകും. മമ്മൂട്ടിയുടെ ആഡംബര വസതിയിലുള്ള സ്റ്റേക്കേഷനുള്ള ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. സിനിമാ രം​ഗത്തുള്ളവരും ഇതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ എന്തുകൊണ്ടാണ് മമ്മൂട്ടി ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന ചോ​ദ്യങ്ങളാണ് ആരാധകരിൽ നിന്നും ഉയരുന്നത്.

മലയാളത്തിൽ ആദ്യമായാകും ഒരു സെലിബ്രിറ്റി താൻ വർഷങ്ങളോളം താമസിച്ച വസതി ആരാധകർക്കായി തുറന്ന് കൊടുക്കുന്നത്. അടുത്തിടെ ബോളിവുഡ് നടൻ ഷാഹിദ് കപൂർ തന്റെ ആഡംബര വസതി വാടകയ്ക്ക് നൽകിയത് വാർത്തയായിരുന്നു. മാസം 20ലക്ഷം രൂപയാണ് വാടക. മൂന്ന് കാർ പാർക്കിങ് സ്പേസുള്ള അപ്പാർട്മെന്‍റ് 2024 മേയിലാണ് ഷാഹിദും ഭാര്യ മീര കപൂറും ചേർന്ന് വാങ്ങിയത്.

വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തിലെ പാണപ്പറമ്പ് എന്ന തറവാട്ടിൽ ഇസ്മായിലിന്റെയും ഫാത്തിമയുടെയും ആറ് മക്കളിൽ മൂത്തവനായാണ് മമ്മൂട്ടി ജനിച്ചത്. ജനിച്ച് വളർന്ന തറവാട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. ദുൽഖർ സൽമാനും പാൻ ഇന്ത്യൻ തലത്തിൽ താരമൂല്യമുള്ള നടനായി മാറി കഴിഞ്ഞു. സിനിമാ അഭിനയത്തിന് പുറമെ ബിസിനസിലും ബാപ്പയും മകനും പുലികളാണ്.

#megastar #mammootty #iconic #home #panampillynagar #kochi #now #open #his #fans

Next TV

Related Stories
'ഞാന്‍ നോക്കുമ്പോൾ ഉമ്മ വെക്കുന്നു, കെട്ടിപ്പിടിക്കുന്നു';  നീ ഗേ ആണോ എന്ന് ചോദിച്ചപ്പോള്‍ അവന്‍....! തുറന്നടിച്ച് മഞജു പത്രോസ്

Mar 21, 2025 10:53 PM

'ഞാന്‍ നോക്കുമ്പോൾ ഉമ്മ വെക്കുന്നു, കെട്ടിപ്പിടിക്കുന്നു'; നീ ഗേ ആണോ എന്ന് ചോദിച്ചപ്പോള്‍ അവന്‍....! തുറന്നടിച്ച് മഞജു പത്രോസ്

ലെസ്ബിയന്‍സ് എന്ന് പറയുന്നതിനെ എന്തിനാണ് കളിയാക്കുന്നത് എന്നും മഞ്ജു ചോദിക്കുന്നുണ്ട്. അങ്ങനെ ജീവിക്കാന്‍ ഇഷ്ടമുള്ളവര്‍ ജീവിക്കട്ടെ. ഞാന്‍...

Read More >>
എന്റെ കാറിൽ വണ്ടി ഇടിച്ചു... ഒന്നല്ല മൂന്ന് തവണ, ജീവന് ഭീഷണിയുണ്ട്, അവരും പിന്നിൽ നിന്നും കുത്തി; എലിസബത്ത്

Mar 21, 2025 10:46 PM

എന്റെ കാറിൽ വണ്ടി ഇടിച്ചു... ഒന്നല്ല മൂന്ന് തവണ, ജീവന് ഭീഷണിയുണ്ട്, അവരും പിന്നിൽ നിന്നും കുത്തി; എലിസബത്ത്

ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ വീഡിയോ പങ്കുവെക്കാതിരുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് എലിസബത്ത് ഉദയൻ. കുറച്ച് മുമ്പ് തനിക്കുണ്ടായ...

Read More >>
'അക്കാര്യം നിങ്ങള്‍ ശ്രദ്ധിക്കണം'; 'എമ്പുരാന്‍' കാണാന്‍ പോകുന്ന പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി പൃഥ്വിരാജ്

Mar 21, 2025 09:48 PM

'അക്കാര്യം നിങ്ങള്‍ ശ്രദ്ധിക്കണം'; 'എമ്പുരാന്‍' കാണാന്‍ പോകുന്ന പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി പൃഥ്വിരാജ്

ആദ്യ ദിനം പോസിറ്റീവ് അഭിപ്രായം വന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യലും...

Read More >>
ഇത് മമ്മൂട്ടിയുടെ അറിവോടെയാണോ? കാശുള്ളവര്‍ താമസിക്കും, അസൂയ മൂത്തിട്ട് കാര്യമില്ലെന്ന് സോഷ്യല്‍ മീഡിയ

Mar 21, 2025 09:12 PM

ഇത് മമ്മൂട്ടിയുടെ അറിവോടെയാണോ? കാശുള്ളവര്‍ താമസിക്കും, അസൂയ മൂത്തിട്ട് കാര്യമില്ലെന്ന് സോഷ്യല്‍ മീഡിയ

ഇതിന് പിന്നില്‍ മറ്റൊരു ബിസിനസ് ലക്ഷ്യം കൂടിയുണ്ട്. മമ്മൂട്ടിയുടെ വീട്ടില്‍ പുറത്ത് നിന്നുള്ള ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ്...

Read More >>
'അതിന് കാരണം ദിലീപ് ആണ്, ചാന്തുപൊട്ടില്‍ അയാൾ ചെയ്തത്...! അവര്‍ കടന്ന് പോകുന്നതൊക്കെ വേറെ രീതിയിലാണ്'; വിജു

Mar 21, 2025 04:26 PM

'അതിന് കാരണം ദിലീപ് ആണ്, ചാന്തുപൊട്ടില്‍ അയാൾ ചെയ്തത്...! അവര്‍ കടന്ന് പോകുന്നതൊക്കെ വേറെ രീതിയിലാണ്'; വിജു

ചാന്തുപൊട്ടില്‍ ദിലീപ് ചെയ്തത് എല്ലാവരും മനസില്‍ നില്‍ക്കുന്നുണ്ട്. പക്ഷേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതാവസ്ഥയെ വളരെ വികലമായട്ടാണ് അതില്‍...

Read More >>
Top Stories