(moviemax.in) മലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. നവ്യയുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഗുരുവായൂർ ഉത്സവത്തോട് അനുബന്ധിച്ച് ആയിരുന്നു നവ്യ നായരുടെ നൃത്ത പരിപാടി.
ഗുരുവായൂരപ്പനെ സ്തുതിച്ച് കൊണ്ടുള്ള ഗാനത്തിന് ചുവടുവച്ച നവ്യ അവസാനമെത്തിയപ്പോൾ വികാരാധീനയായി കണ്ണീർ പൊഴിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ ഒരു മുത്തശ്ശി സ്റ്റേജിന് അടുത്തേക്ക് വന്ന് നവ്യയെ വിളിക്കുന്നുണ്ട്.
ഒപ്പം പൊട്ടിക്കരയുന്നുമുണ്ട് ആ മുത്തശ്ശി. സെക്യൂരിറ്റി ഇവരെ മാറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവിൽ നവ്യ മുത്തശ്ശിയുടെ അടുത്തെത്തിയതും അവർ കയ്യിൽ പിടിച്ച് ചുംബിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ സൈബറിടത്തിൽ ഏറെ വൈറലായി കഴിഞ്ഞു.
ഇതിന് പിന്നാലെ മുത്തശ്ശിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് നവ്യ നായരും രംഗത്തെത്തി. 'എനിക്ക് പറയാൻ വാക്കുകളില്ല..സർവ്വം കൃഷ്ണാർപ്പണം', എന്നാണ് നവ്യ ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്. 'എത്ര ത്തോളം ആ അമ്മ ആ നൃത്തം ആസ്വദിച്ചു എന്ന് വ്യക്തമായി, ആ വയോധികയ്ക്ക് കണ്ണു നിറയണമെങ്കിൽ നവ്യയുടെ നൃത്തം അവരിലുണ്ടാക്കിയ നവ്യാനുഭവം തന്നെയാണ്', എന്നിങ്ങനെ പോകുന്നു കമന്റുകളും.
#dance #video #Navyanair #now #gone #viral.