( moviemax.in ) കുടുംബ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ അനിൽ കുമാർ കരിയറിൽ ഇന്ന് പഴയത് പോലെ സജീലമല്ല. അനിൽ കുമാർ-ബാബു നാരായണൻ കൂട്ടുകെട്ടിൽ നിരവധി ശ്രദ്ധേയ സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്.
സഫാരി ടിവിയിൽ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കവെ അനിൽ കുമാർ ഓർത്തെടുത്ത സംഭവങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഉത്തമൻ, വാൽക്കണ്ണാടി എന്നീ സിനിമകളിലെ ഓർമകളാണ് അനിൽ കുമാർ പങ്കുവെച്ചത്.
ഉത്തമൻ ഹിറ്റായതിന്റെ സന്തോഷമുണ്ട് എല്ലാവർക്കും. അടിക്കണം എന്ന് ബാബുരാജ് പറഞ്ഞു. ഒരു ഹോട്ടലിൽ റൂഫ്ടോപ്പിൽ പോയി. കുറേ ആൾക്കാർ അവിടെ ചൊറിഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്.
ഒരാൾ റസാഖിനടുത്ത് (തിരക്കഥാകൃത്ത് ടിഎ റസാഖ്) വന്ന് എന്താടാ നോക്കുന്നതെന്ന് ചോദിച്ചു. റസാഖ് ഒരു കാര്യവുമില്ലാതെ അവന്റെ കവിളിൽ ഒറ്റ അടി. അവൻമാർ പത്ത് പേരോളമുണ്ട്. എല്ലാവരും കൂടി ഇരച്ച് കയറി വന്നു. ബാബുരാജ് പെട്ടെന്ന് സിനിമയിലുള്ള ബാബുരാജായി.
അവരെ അടിച്ചു. ബാബുരാജേ വേണ്ട എന്ന് പറഞ്ഞ് ഞാൻ കയറി പിടിച്ചു. മാറി നിൽക്ക്, എന്നെ തൊടരുത് ഇവരെല്ലാം കൂടെ നമ്മളെ അടിക്കും എന്ന് ബാബുരാജ്. ഒറ്റയ്ക്ക് പത്ത് പേരെ ബാബുരാജ് അടിച്ചു. എല്ലാവരും ഓടി. ഒരാളില്ല അവിടെ. ഇതിനിടെ റസാഖ് അവിടെയിരുന്ന് പൊറോട്ടയും ചിക്കനും കഴിക്കുന്നു. റസാഖെ വാടാ പിടിയെടാ എന്ന് ഞാൻ പറയുമ്പോഴും റസാഖ് മെെൻഡില്ലാതെ പിന്നെയും തിന്ന് കൊണ്ടിരിക്കുകയാണ്.
ആറേഴ് പേർ താഴെ വീണ് കഴിഞ്ഞു. ഞാൻ റസാഖിനടുത്ത് ചെന്ന് എന്തുവാടാ നീ കാണിക്കുന്നേ, ഇപ്പോഴാണോ തിന്നാൻ കണ്ട സമയം എന്ന് ചോദിച്ചപ്പോൾ റസാഖ് എന്നോട് പറഞ്ഞത് എവർഷെെൻ മണിയണ്ണനാണ് നമ്മളെ ജാമ്യത്തിലെടുക്കേണ്ടത്. ഇന്ന് വെള്ളിയാഴ്ച. ശനിയും ഞായറും ജാമ്യം കിട്ടില്ല. നമുക്ക് ആരും ഭക്ഷണം കൊണ്ട് തരത്തില്ല. ഇന്ന് തിന്ന് കഴിഞ്ഞാൽ മൂന്ന് ദിവസം നമുക്ക് മാനേജ് ചെയ്ത് പോകാം, നീ കൂടെ വന്നിരുന്ന് തിന്നാൻ നോക്കെടാ എന്നാണെന്നും അനിൽ ഓർത്തു.
വാൽക്കണ്ണാടി എന്ന സിനിമയിലെ ഓർമകളും റസാഖ് പങ്കുവെച്ചു. ഞങ്ങളുടെ കൂടെ ബാബു നമ്പൂതിരി എന്ന അസിസ്റ്റന്റ് ഡയരക്ടർ ഉണ്ടായിരുന്നു. നമ്പൂതിരി ഭാഷ അയാളുടെ നാവിൻ തുമ്പിലുണ്ട്. ഒരു ദിവസം പാട്ട് സീനെടുക്കുമ്പോൾ ഞാൻ ബാബു നമ്പൂതിരിയെ വിളിച്ചു. നമ്മൾ എടുക്കുന്നതെങ്ങനെയുണ്ട് ബാബു എന്ന് ഞാൻ ചോദിച്ചു. നല്ലതെന്ന് പറഞ്ഞാൽ പൊക്കി പറയലാകും എന്ന് വിചാരിച്ച് ബാബു പാട്ടങ്ങോട്ട് ശരിയാവണില്ല എന്ന് പറഞ്ഞു. ഞാനത് തമാശയായി റസാഖിനോട് പറഞ്ഞു.
ഞാൻ കിടന്നുറങ്ങി. 12.30 ആയപ്പോൾ ബഹളം കേട്ടു. പിന്നെ എന്റെ ഡോറിന് ആരോ മുട്ടുന്നു. നോക്കുമ്പോൾ മണി. പിന്നിൽ സഹായികളും. ബാഗെല്ലാമുണ്ട്. മണി കരയുകയാണ്, ഞാൻ പോകുവാണ് ചേട്ടാ, ഞാൻ അഭിനയിക്കുന്നത് ശരിയാകുന്നില്ലെന്ന് അവൻ പറഞ്ഞില്ലേ എന്ന് മണി.
തമാശ പറഞ്ഞതാണെന്ന് ഞാൻ പറഞ്ഞു. മണി ഒറ്റ പോക്ക്, ആര് വിളിച്ചിട്ടും നിന്നില്ല. രാവിലെ തിരിച്ച് വരുമായിരിക്കുമെന്ന് ഞാൻ കരുതി. പിന്നെ റസാഖ് ബാബു നമ്പൂതിരിക്ക് പിറകെ ഓടുന്നതാണ് കാണുന്നത്. പിറ്റേ ദിവസം ആർക്കും പ്രശ്നമില്ല. മണിയും ബാബുവുമെല്ലാം സെറ്റിലുണ്ടായിരുന്നെന്ന് അനിൽ കുമാർ ഓർത്തു.
#anilkumar #shares #his #experiences #kalabhavanmani #baburaj #words #goes #viral