വളരെ ചെറിയ പ്രായത്തില്‍ മോഡലിങ്ങ് രംഗത്ത് ശോഭിച്ചാണ് ഐശ്വര്യ റായി ലോകസുന്ദരി പട്ടം നേടുന്നത്. പിന്നാലെ ഇന്ത്യയില്‍ നിന്നും പല താരസുന്ദരിമാരും ഈ നേട്ടം സ്വന്തമാക്കി.
എന്നാല്‍ ഐശ്വര്യ റായിയ്ക്ക് ലഭിച്ചത് പോലൊരു ജനപ്രീതി ആര്‍ക്കും കിട്ടിയില്ല എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ പിന്നീട് വന്ന പലരെയും ഐശ്വര്യയുമായി താരതമ്യപ്പെടുത്താനും തുടങ്ങി.
ഐശ്വര്യയ്ക്ക് പിന്നാലെ സൗന്ദര്യ മത്സരത്തിലൂടെ തിളങ്ങിയ താരമാണ് ദിയ മിര്‍സ. പതിനെട്ട് വയസില്‍ വലിയ ഉയരത്തിലേക്ക് എത്തിയെങ്കിലും വിചാരിച്ചത് പോലൊരു കരിയര്‍ ദിയയ്ക്ക് ലഭിച്ചില്ല.
അങ്ങനെ സംഭവിക്കാനുണ്ടായ കാരണത്തില്‍ ഒന്ന് ഐശ്വര്യ റായിയും അവരുടെ സൗന്ദര്യവും തന്നെയാണെന്ന് പറയുകയാണ് നടിയിപ്പോള്‍.
ഫെമിന മിസ് ഇന്ത്യ, മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ എന്നിങ്ങനെ നിരവധി സൗന്ദര്യ മത്സരങ്ങളില്‍ കിരീടം നേടി കൊണ്ടാണ് ദിയ മിര്‍സ പ്രശസ്തിയിലേക്ക് വളരുന്നത്. പിന്നീട് 2001 ല്‍ സെയിഫ് അലി ഖാന്‍, ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായിട്ടെത്തിയ സിനിമയില്‍ നായികയായി. ഇതോടെ ബോളിവുഡിലും ദിയ മിര്‍സ എന്ന പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
സൗന്ദര്യവും നല്ല അഭിനയവുമൊക്കെ കാഴ്ച വെച്ചതോടെ ദിയ ആരാധകരുടെ മനസില്‍ ഇടം നേടി. എന്നാല്‍ തന്റെ ആദ്യ രണ്ട് സിനിമകളിലെ കഥാപാത്രം തനിക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നാണ് പുതിയൊരു അഭിമുഖത്തിലൂടെ ദിയ പറയുന്നത്.
നടി പറയുന്നതിങ്ങനെയാണ്... 'എന്റെ കരിയറിലെ ആദ്യത്തെ മൂന്നാല് വര്‍ഷങ്ങളില്‍ സംഭവിച്ചതിനെ പറ്റി പറയാം. അന്ന് എന്റെ എല്ലാ സിനിമകളിലും ഞാന്‍ കണ്ണില്‍ ലെന്‍സ് വെക്കുമായിരുന്നു. ഇളം നിറമുള്ള ലെന്‍സുകളാണ് അന്ന് ധരിച്ചതൊക്കെ.
അക്കാലത്ത് സൗന്ദര്യ സങ്കല്‍പ്പം അതാണെന്ന ധാരണയുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. എന്നാല്‍ അത് വെറും പരിഹാസ്യമായിരുന്നെന്ന് പിന്നീടാണ് മനസിലായത്.
അന്താരാഷ്ട്ര സൗന്ദര്യ കിരീടം നേടിയ ആളായിരുന്നിട്ടും ഞാന്‍ ആരാണെന്ന് എനിക്ക് പോലും മനസ്സിലാകാതെ പോയി. ഇന്ന് ചിന്തിക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുകയാണ്. പിന്നീട് അഭിനേത്രിയായി സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ എന്നെക്കാളും മുന്‍പുണ്ടായിരുന്ന സൗന്ദര്യ റാണികളുമായി താരതമ്യം ചെയ്യാന്‍ തുടങ്ങി.
പ്രത്യേകിച്ച് ഐശ്വര്യ റായിയും ഞാനും തമ്മില്‍ ധാരാളം സാമ്യം ഉണ്ടായിരുന്നു. അന്ന് 19 വയസ് മാത്രമുള്ള എന്നെ സംബന്ധിച്ച് അത് വലിയൊരു അഭിനന്ദനം പോലെയായിരുന്നു. തുടക്കക്കാരി എന്ന നിലയില്‍ അതിന് പിന്നിലുള്ള അപകടം എനിക്ക് മനസിലാകാതെ പോവുകയായിരുന്നു.
2000 ത്തില്‍ മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ കിരീടം താന്‍ സ്വന്തമാക്കി. അതേ വര്‍ഷം തന്നെ പ്രിയങ്ക ചോപ്ര മിസ് വേള്‍ഡും ലാറ ദത്ത മിസ് യൂണിവേഴ്സുമായി. പക്ഷേ ഞങ്ങള്‍ മൂന്ന് പേരുടെയും യാത്ര വ്യത്യസ്തമായിരുന്നു.
അന്ന് തന്റെയും ലാറയുടെയും ബാങ്ക് അക്കൗണ്ട് കാലിയായിരുന്നു. അത് കാരണം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. മറുവശത്ത്, പ്രിയങ്ക ചോപ്രയെ സഹായിക്കാന്‍ അവരുടെ മാതാപിതാക്കള്‍ ഉണ്ടായിരുന്നു.
കൈയ്യില്‍ പൈസ ഇല്ലാത്തത് കാരണം ഞാനും ലാറയും ന്യൂഡില്‍സ് തിന്നോണ്ട് ഇരുന്നു. പിന്നീട് ഞങ്ങള്‍ രണ്ടാളും മോഡലിങ് നടത്തി പണം സ്വയം കണ്ടെത്തുകയായിരുന്നു. ഞങ്ങള്‍ രണ്ട് പേരുടെയും മാതാപിതാക്കളില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല.
എന്നാല്‍ പ്രിയങ്കയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത കാണിച്ചു. അവളെ സാമ്പത്തികമായി സഹായിക്കാന്‍ ആളുണ്ടായിരുന്നു. ഞങ്ങള്‍ സമ്പാദിച്ചത് അല്ലാതെ ഒന്നും ഇല്ലാത്തത് കൊണ്ട് ഒത്തിരി കഷ്ടപ്പെട്ടു. പെയ്‌മെന്റുകള്‍ കിട്ടാതെ വരുന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. അവിടെയാണ് പ്രിയങ്കയ്ക്ക് വന്ന മാറ്റമെന്നും' ദിയ കൂട്ടിച്ചേര്‍ക്കുന്നു...
#acted #lenses #eyes #account #empty #AishwaryaRai #beauty #reason downfall #DiaMirza