റിലീസ് തിയ്യതി ഉറപ്പിച്ച് മമ്മൂട്ടി, ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ 30 ദിവസങ്ങള്‍ക്ക് മുൻപേ പുറത്ത്!

റിലീസ് തിയ്യതി ഉറപ്പിച്ച് മമ്മൂട്ടി, ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ 30 ദിവസങ്ങള്‍ക്ക് മുൻപേ പുറത്ത്!
Mar 12, 2025 07:04 AM | By Jain Rosviya

(moviemax.inഇനി മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്.

മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകളിലെ സൂചന. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ റിലീസിന് 30 ദിവസങ്ങള്‍ക്ക് മുന്നോടിയായി പുറത്തുവിട്ടിരിക്കുകയാണ്.

ബസൂക്കയുടെ റണ്ണിംഗ് ടൈം നേരത്തെ, സിനിമ അനലിസ്റ്റുകളായ സൗത്ത്‍വുഡ് എക്സിലൂടെ പുറത്തുവിട്ടിരുന്നു. രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായാക്കുമെന്നും സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബസൂക്ക ഏപ്രില്‍ 10നാണ് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തുക.

ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്.

ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.

മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ സാഫല്യമാണ് 'ബസൂക്ക' എന്നാണ് സംവിധായകൻ ഡിനോ ഡെന്നിസ് പ്രതികരിച്ചത്. തനിക്ക് അതിനുള്ള അവസരം നൽകിയത് തിരക്കഥ ആണ്.

അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ താൻ ത്രില്ലിലാണ്. നൂതനമായ ഒരു പ്രമേയമാണ് എന്നതിനാല്‍ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

#Mammootty #confirms #release #date #Bazooka #countdown #poster #out #advance

Next TV

Related Stories
യവനികയ്ക്കുള്ളിൽ മറഞ്ഞ ഇതിഹാസങ്ങൾ; ശ്രീനിവാസൻ മുതൽ ജയചന്ദ്രൻ വരെ; 2025-ൽ മലയാള സിനിമയ്ക്ക് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിഭകളെ

Dec 31, 2025 03:38 PM

യവനികയ്ക്കുള്ളിൽ മറഞ്ഞ ഇതിഹാസങ്ങൾ; ശ്രീനിവാസൻ മുതൽ ജയചന്ദ്രൻ വരെ; 2025-ൽ മലയാള സിനിമയ്ക്ക് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിഭകളെ

മലയാള സിനിമ 2025 വിയോഗങ്ങൾ, ശ്രീനിവാസൻ അന്തരിച്ചു. പി. ജയചന്ദ്രൻ ഓർമ്മയായി, കലാഭവൻ നവാസ് വിയോഗം, ഷാജി എൻ കരുൺ അന്തരിച്ചു, മോഹൻലാലിന്റെ അമ്മ...

Read More >>
'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

Dec 31, 2025 11:27 AM

'ഭാര്യ എന്നെ തല്ലിയില്ലെന്നേയുള്ളൂ ...എല്ലാത്തിനും കാരണം ഈ ജിപിയാണ്'; അവാർഡ് വേദിയിൽ ധ്യാനിന്റെ വെളിപ്പെടുത്തൽ

ധ്യാൻ ശ്രീനിവാസൻ-ഗോവിന്ദ് പത്മസൂര്യ, ജിപി വീഡിയോ, അമൃത ടിവി അവാർഡ്‌സ്, ധ്യാൻ ശ്രീനിവാസൻ ഫണ്ണി...

Read More >>
Top Stories










News Roundup