( moviemax.in ) അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച നടിയെന്ന പേര് വാങ്ങാൻ പ്രിയാമണിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമാ ലോകത്തിന് എന്നും പ്രിയാമണി പ്രിയങ്കരിയാണ്. കുറച്ച് സിനിമകളിലേ മലയാളത്തിൽ ചെയ്തിട്ടുള്ളൂയെങ്കിലും ഇവയിൽ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെട്ടു.
പ്രത്യേകിച്ചും 2008 ൽ പുറത്തിറങ്ങിയ തിരക്കഥ. കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നാണ് തിരക്കഥയിൽ പ്രിയാമണി കാഴ്ച വെച്ചത്. മാളവിക എന്നായിരുന്നു പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതത്തെ ആസ്പമദമാക്കിയാണ് ഈ സിനിമയൊരുങ്ങിയത്. അനൂപ് മേനോൻ, പൃഥ്വിരാജ്, സംവൃത സുനിൽ തുടങ്ങിയവർ തിരക്കഥയിൽ അഭിനയിച്ചു.
തിരക്കഥയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ പ്രിയാമണി. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മാളവിക എന്ന കഥാപാത്രവുമായി തനിക്ക് ചില കാര്യങ്ങളിൽ സാമ്യമുണ്ടെന്ന് പ്രിയാമണി പറയുന്നു.
മാളവിക ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ചർച്ചയാകുന്നുണ്ട്. ക്യാരക്ടർ റോളാണെങ്കിലും അത് സംസാര വിഷയമാകുന്നു. ഇപ്പോൾ ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളും സംസാര വിഷയമാകുന്നു. ആ സാമ്യത്തിൽ സന്തോഷമുണ്ട്. പക്ഷെ മാളവികയുടെ ജേർണിയും എന്റെ ജേർണിയും അത്ര സിമിലർ അല്ല. ആകേണ്ടെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഹോം വർക്കൊന്നും ചെയ്തിരുന്നില്ല. അന്ധമായ വിശ്വാസത്തിൽ സിനിമ സ്വീകരിച്ചു. കഥാപാത്രത്തിന്റെ മികവിന്റെ ക്രെഡിറ്റ് മുഴുവനും സംവിധായകൻ രഞ്ജിത്തിനാണെന്ന് പ്രിയാമണി പറയുന്നു. ചില സീനുകളിൽ പ്ലേഫുൾ മാളവികയായിരിക്കണമെന്ന് രഞ്ജിത്ത് സർ പറഞ്ഞു.
റിഹേഴ്സൽ ചെയ്യുമ്പോൾ ഇത്ര ഓവറായി വേണ്ട, കുറച്ച് അണ്ടർ പ്ലേ ചെയ്താൽ മതിയെന്ന് പറഞ്ഞു. ഒരുപാട് റിഹേഴ്സൽ ചെയ്തു. കറക്ട് മീറ്റർ രഞ്ജിത്ത് സർ പറഞ്ഞ് തന്നു. മാളവികയ്ക്ക് കാൻസർ ബാധിച്ച ശേഷമുള്ള സീനുകളിലാണ് താൻ കുറേക്കൂടി വർക്ക് ചെയ്യേണ്ടി വന്നതെന്ന് പ്രിയാമണി ഓർത്തു.
പ്രോസ്തെറ്റിക് മേക്കപ്പ് കഴിഞ്ഞ് സെറ്റ് മുഴുവൻ സെെലന്റായി. രഞ്ജിത്ത് അമ്പാടിയായിരുന്നു മേക്കപ്പ്. പുള്ളിക്കാരൻ എനിക്ക് മേക്കപ്പ് ചെയ്യുമ്പോൾ കരഞ്ഞു. പിന്നെയായിരുന്നു എന്റെ സൈഡിൽ നിന്ന് കുറേക്കൂടി വർക്ക് വേണ്ടത്. കാൻസർ ബാധിച്ച ശേഷമുള്ള സീനുകളിൽ എങ്ങനെ അഭിനയിക്കണമെന്ന് രഞ്ജിത്ത് സർ പറഞ്ഞ് തന്നു. തനിക്ക് ചെയ്യാൻ പറ്റുമോ എന്ന് തോന്നിയിരുന്നു. സീനുകൾ നന്നായി വന്നതിൽ സന്തോഷമുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി.
ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണിയുടെ പുതിയ സിനിമ. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇന്ന് തെന്നിന്ത്യക്ക് പുറമെ ബോളിവുഡിലും പ്രിയാമണി സജീവ സാന്നിധ്യമാണ്. ഫാമിലി മാൻ എന്ന സീരീസിന് ശേഷമാണ് പ്രിയാമണിക്ക് ബോളിവുഡിൽ സ്ഥാനം ലഭിക്കുന്നത്. ജവാൻ ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിൽ പ്രിയാമണി അഭിനയിച്ചു.
#priyamani #recalls #memories #about #thirakkatha #movie #shares #similarities #her #character