( moviemax.in ) തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച സിൽക് സ്മിത. മാദക താരമായി വൻ ആരാധക വൃന്ദം സൃഷ്ടിച്ച സിൽക് സ്മിതയുടെ ജീവിതവും കരിയറും ഇപ്പോഴും ചർച്ചയാകാറുണ്ട്. ഗ്ലാമറസ് വേഷങ്ങളാണ് കരിയറിൽ ഭൂരിഭാഗവും സിൽക് സ്മിത ചെയ്തത്.
സിൽക് സ്മിതയുടെ ഡാൻസ് നമ്പറുകൾ തരംഗം സൃഷ്ടിച്ച ഒരു കാലഘട്ടം സിനിമാ ലോകത്തുണ്ടായിരുന്നു. വലിയ പ്രതിഫലമാണ് അക്കാലത്ത് സിൽക് സ്മിതയ്ക്ക് ലഭിച്ചിരുന്നത്. സിൽക് സ്മിത പ്രതിഫലം വാങ്ങാതെ അഭിനയിച്ച സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫിപ്പോൾ.
മമ്മൂട്ടി നായകനായ അഥർവം എന്ന സിനിമയെക്കുറിച്ചാണ് ഇദ്ദേഹം പരാമർശിച്ചത്. പിന്നീടുണ്ടായ ഒരു സംഭവവും ഇദ്ദേഹം യൂട്യൂബ് ചാനലിൽ പങ്കുവെച്ചു. സിൽക്ക് സ്മിത അഞ്ച് ദിവസത്തെ ഡേറ്റാണ് നൽകിയത്. ദിവസം പതിനായിരം രൂപ. അഡ്വാൻസ് കൊടുത്തു. അവർക്ക് മമ്മൂട്ടിയോടൊപ്പം നായികാ പ്രാധാന്യമുള്ള റോൾ ചെയ്യാൻ പ്രത്യേക താൽപര്യമായിരുന്നു. എന്നാൽ ആ പടത്തിൽ ഏകദേശം 30 ദിവസത്തോളം അവർ അഭിനയിക്കേണ്ടി വന്നു.
ഇത് കാരണം എവിഎം പ്രൊഡക്ഷൻസ് ഉൾപ്പെടെ വലിയ ബാനറുകളുടെ സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നു. ഷൂട്ടിംഗ് നീണ്ട് പോയതോടെ ധാരാളിയായ നിർമാതാവ് ഈരാളി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി.
സിൽക് സമിത ഷൂട്ട് കഴിഞ്ഞ് യാത്ര പറയാനായി ചെല്ലുമ്പോൾ പണത്തിന്റെ കാര്യത്തിൽ എന്ത് പറയുമെന്നറിയാതെ ഓട്ടക്കീശയുമായി വിഷമിച്ച് നിൽക്കുകയായിരുന്നു ഈരാളി. പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് മനസിലായി, പണത്തിന് ആവശ്യമുണ്ടെങ്കിൽ രാധാകൃഷ്ണനോട് ചോദിച്ചോളൂ ഞാനദ്ദേഹത്തോട് പറഞ്ഞേക്കാം എന്ന് സിൽക് സ്മിത പറഞ്ഞു.
അന്ന് സിൽക് സ്മിതയുടെ കൂടെ താമസിക്കുന്ന സുഹൃത്തായിരുന്നു രാധാകൃഷ്ണൻ. സാധാരണ നടിമാർ പ്രൊഡ്യൂസർമാരെ പിഴിയുന്നതാണ് കണ്ടത്. എന്നാൽ ഇവിടെയവർ അഭിനയിച്ച പെെസ വാങ്ങാതെ അങ്ങോട്ട് പണം കൊടുത്ത് സഹായിക്കുകയും ചെയ്തെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. ഈരാളിയുടെ വിവാഹത്തിന് സിൽക് സ്മിത ചെന്നെെയിൽ നിന്നും എറണാകുളത്തെത്തി. പള്ളിയിലേക്ക് കല്യാണം കൂടാൻ വന്ന സ്മിത ഈരാളിക്ക് കൈ കൊടുത്തു.
പള്ളിയിലേക്ക് വന്ന സിൽക് സ്മിത ഈരാളിയെ ആലിംഗനം ചെയ്തു. അത് കണ്ട ഗ്രാമീണയായ നവവധുവിന്റെ ചങ്കിൽ വെള്ളിടി വീണു. നവവധുവിന്റെ മുഖത്ത് നോക്കി തമാശ രൂപേണ ഒരു ഡയലോഗ് പറഞ്ഞു. ഇദ്ദേഹത്തെ ഒന്ന് സൂക്ഷിച്ചോളണം ആളത്ര ശരിയല്ലെന്ന്. ഇതൊന്നുമറിയാതെ വന്ന സുരേഷ് കുമാറും പ്രിയദർശനും ആളെ ഒന്ന് സൂക്ഷിക്കണമെന്ന് പറഞ്ഞു.
വധു ആകെ വിരണ്ടു. ഇതെല്ലാം കേട്ട് അടുത്ത് നിന്ന വധുവിന്റെ അമ്മ പൊട്ടിക്കരഞ്ഞു. അമ്മയും മകളും കെട്ടിപ്പിടിച്ച് കരയുന്നത് കണ്ട് അവർ പിരിയുന്നതിലെ വിഷമമായിരിക്കുമെന്ന് പലരും കരുതി. ആദ്യ രാത്രിയിൽ കരച്ചിലിന്റെ കാരണം വധു ഈരാളിയോട് പറഞ്ഞു. അവർ തമാശ പറഞ്ഞതാണെന്ന് നിർമാതാവ് ഭാര്യയെ ഒരു വിധത്തിൽ പറഞ്ഞ് മനസിലാക്കുകയായിരുന്നെന്നും ആലപ്പി അഷ്റഫ് ഓർത്തു.
#alleppeyashraf #recalls #incidents #related #silksmitha #praises #her #kindness