( moviemax.in ) ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയായിരുന്നു നളിനി. ഇപ്പോൾ താരം തമിഴ് സീരിയലുകളിലാണ് സജീവം. ഭൂമിയിലെ രാജാക്കന്മാര്‍, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയായി നളിനി മാറിയത്.
ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച നളിനിയുടെ ആദ്യ സിനിമ എ.ബി രാജിന്റെ അഗ്‌നി ശരം ആയിരുന്നു. സോഷ്യൽമീഡിയയിലും സജീവമായ നളിനിയെ കുറിച്ച് സംവിധായകനും നിർമാതാവും നടനുമെല്ലാമായ ആലപ്പി അഷ്റഫ് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്.
നളിനിയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ ആലപ്പി അഷ്റഫ് സംസാരിച്ചത്. ജ്യോത്സ്യന്റെ വാക്കുകേട്ടതിനാലാണ് നല്ലൊരു ദാമ്പത്യം നളിനിക്ക് നഷ്ടമായതെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നളിനി സിനിമയിൽ കത്തി ജ്വലിച്ച് നിൽക്കുന്ന സമയത്താണ് രാമരാജനുമായി പ്രണയത്തിലാകുന്നത്. നളിനിയുടെ അമ്മയും ആങ്ങളമാരും ബന്ധം എതിർത്തു. രാമരാജൻ നളിനിയോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തി അവരുടെ മനസ് മാറ്റി വളച്ചെടുത്തതാണെന്നും പറയപ്പെടുന്നു.
അക്കാലത്ത് രാമരാജൻ വളരെ മാർക്കറ്റുള്ള രണ്ടാംനിര താരമായിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് ഉന്നതിയിലെത്തിയ നടനായിരുന്നു. ഈ ബന്ധം കാരണം നളിനിയുടെ അഭിനയ ജീവിതം നിന്നുപോകുമെന്ന ആശങ്കയും കുടുംബത്തിനുണ്ടായി.
ഈ ബന്ധത്തെ പ്രതിരോധിക്കാൻ ഷൂട്ടിംഗിന് പോകുമ്പോൾ കുടുംബത്തിലെ ചിലരെ ബോഡി ഗാർഡായി ഒപ്പം അയക്കാറുണ്ടായിരുന്നു. എന്നാൽ നളിനി ഒരുദിവസം രാമരാജനൊപ്പം ഒളിച്ചോടി.
എംജിആറിന്റെ അടുത്തായിരുന്നു അവർ അഭയം തേടിയെത്തിയത്. അങ്ങനെ അവരുടെ വിവാഹം നടന്നു. പിൽക്കാലത്ത് രാമരാജനെ ജയലളിത എംപിയാക്കുകയും ചെയ്തു. ആ ദാമ്പത്യം 12 വർഷക്കാലമെ നിലനിന്നിരുന്നു. അതിനിടയിൽ അവർക്ക് രണ്ട് കുട്ടികളും പിറന്നു. അവർ തമ്മിൽ വേർപിരിഞ്ഞ് താമസിക്കുന്നതിന്റെ കാരണം സിനിമാ കഥയെപ്പോലും വെല്ലുന്നതാണ്.
സാധാരണ വേർപിരിയലിന്റെ കാരണം അവിഹിത ബന്ധം, പെരുമാറ്റദൂഷ്യം, മദ്യപാനം, സംശയം, സ്ത്രീധനം ഇവയൊക്കെയായിരിക്കാം. എന്നാൽ ഇവരെ സംബന്ധിച്ച് അതൊന്നുമല്ല. ഇവർ വേർപിരിയാനുള്ള പ്രധാന കാരണം ജ്യോത്സ്യപ്രവചനമാണ്. ജ്യോത്സ്യൻ പറഞ്ഞുവത്രെ... ഈ രണ്ട് കുട്ടികൾ പിതാവിനൊപ്പം ജീവിച്ചാൽ പിതാവിനോ കുട്ടികൾക്കോ ജീവനാശം വരെ സംഭവിച്ചേക്കാമെന്ന്.
അഭിനയത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ രാമരാജന്റെ ജ്യോത്സ്യൻ പ്രവചിച്ചിരുന്നത്രേ... നിങ്ങൾ അഭിനയം തിരഞ്ഞെടുത്താൽ സർവനാശം ഉണ്ടാകുമെന്ന്. ഈയിടെയാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വേർപിരിഞ്ഞ് 25 വർഷം പിന്നിട്ടെങ്കിലും രണ്ടുപേരും അവിവാഹിതരായി കഴിയുന്നു. ഞാനിപ്പോഴും അദ്ദേഹത്തെ പ്രണയിക്കുന്നെന്ന് നളിനി ചാനലുകളോട് വിളിച്ചുപറഞ്ഞിരുന്നു എന്നുമാണ് ആലപ്പി അഷ്റഫ് പുതിയ വീഡിയോയിൽ പറഞ്ഞത്.
അതേസമയം അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ വിവാഹ ജീവിതം ശാപമായിരുന്നുവെന്നും അതില്‍ കുറ്റബോധമുണ്ടെന്നുമാണ് നളിനി പറഞ്ഞത്. വിവാഹ ജീവിതം ശാപമായിരുന്നു. അതില്‍ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്‌നം കണ്ടതൊന്നും ലഭിച്ചില്ല.
തമിഴില്‍ കുറേ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ വേര്‍പിരിഞ്ഞു. വിവാഹം ജീവിതം കൊണ്ടുലഭിച്ചത് രണ്ട് നല്ല മക്കള എന്നാണ് നളിനി പറഞ്ഞത്.
നായികയായി തിളങ്ങിയിരുന്ന കാലത്ത് തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നഡയിലും എല്ലാം നളിനി ഒരുപോലെ സജീവമായിരുന്നു. മെലിഞ്ഞ വടിവൊത്ത ശരീരവുമായി വന്ന നളിനി ഗ്ലാമർ റോളുകളിലേക്കൊക്കെ അക്കാലത്ത് തിളങ്ങിയിരുന്നു. ഇപ്പോൾ അമ്മ വേഷങ്ങളാണ് നടി ഏറെയും ചെയ്യുന്നത്.
#alleppeyashraf #openup #about #what #happened #actress #nalinis #family #life