'അതിൽ അവൾ വിജയിച്ചു, കുടുംബത്തിന് വേണ്ടി ജീവിച്ച ശരണ്യ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും' -സീമ ജി നായർ

'അതിൽ അവൾ വിജയിച്ചു, കുടുംബത്തിന് വേണ്ടി  ജീവിച്ച ശരണ്യ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും' -സീമ ജി നായർ
Feb 17, 2025 11:38 AM | By Jain Rosviya

(moviemax.in) സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി വീട്ടമ്മമാരുടെ മനം കവര്‍ന്ന നടിയായിരുന്നു ശരണ്യ ശശി. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ ട്യൂമര്‍ ബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്.

അസുഖകാലത്ത് ശരണ്യയ്ക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത് സുഹൃത്തും നടിയുമായ സീമ ജി നായരായിരുന്നു. ശരണ്യയുടെ ഓരോ വിശേഷങ്ങളും സീമ ജി നായര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ഒടുവില്‍ ശരണ്യയുടെ വിയോഗവാര്‍ത്തയും സീമയുടെ സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് പുറംലോകം അറിഞ്ഞത്.

സഹപ്രവർത്തക എന്നതിലുപരി സുഹൃത്തിന്റെയും സഹോദരിയുടേയും സ്ഥാനമായിരുന്നു ശരണ്യ ശശിക്ക് സീമയുടെ മനസിൽ. ശരണ്യ പോയശേഷവും അവരുടെ കുടുംബത്തിന് താങ്ങും തണലുമായി സീമയുണ്ട്.

കണ്ണൂർ സ്വദേശിനിയായ ശരണ്യ ഇരുപതുകളുടെ തുടക്കം മുതൽ അഭിനയരം​ഗത്തേക്ക് എത്തിയിരുന്നു. പിന്നീട് കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചു.

സഹോദരങ്ങളുടെ നല്ല ഭാവിയായിരുന്നു ശരണ്യയെ അധ്വാനിക്കാൻ പ്രേരിപ്പിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ കഷ്ടപ്പാടുകൾ ഫലം കണ്ടിരിക്കുന്നു. ഇന്ന് കേന്ദ്ര ​ഗവൺമെന്റ് ജീവനക്കാരിയാണ് ശരണ്യയുടെ സഹോദരി.

സീമ ജി നായരാണ് ശരണ്യയുടെ സഹോദരിയുടെ വിജയത്തിലുള്ള സന്തോഷം പ്രകടിപ്പിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. ഇത് എന്റെ പ്രിയപ്പെട്ട ശരണ്യയുടെ അനുജത്തി ശോണിമ. ശോണിമ ഒരിക്കലും കാമറയുടെ മുന്നിലേക്ക് വന്നിട്ടില്ല. പഠനം മാത്രമായിരുന്നു അവൾക്ക് പഥ്യം.

നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന കുട്ടി. അവളുടെ സ്വപ്നമായിരുന്നു ഒരു ഗവൺമെന്റ് ജോലി. അതിനായി പഠിക്കുകയും ടെസ്റ്റുകൾ എഴുതുകയും ചെയ്തുകൊണ്ടിരുന്നു. ലാസ്റ്റ് ഒരു ടെസ്റ്റ് എഴുതാൻ പോയത് എന്റെ വീട്ടിൽ നിന്നാണ്.

ആലുവയിൽ അടുത്തടുത്ത് മൂന്ന് ദിവസങ്ങളിൽ ടെസ്റ്റ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു... നമ്മുടെ വീട്ടിൽ നിന്നുകൊണ്ട് പോയാൽ മതിയെന്ന്. അന്ന് ഞാൻ അവളോട് പറഞ്ഞു നീ കുറെ ടെസ്റ്റുകൾ എഴുതിയില്ലേ...

പക്ഷെ നമ്മൾ ആഗ്രഹിച്ച ആ ഒരു തലത്തിലേക്കെത്താൻ ഒരു ടെസ്റ്റിനും കഴിഞ്ഞില്ല. പക്ഷെ ഈ എഴുതുന്ന ടെസ്റ്റ് നീ ഉറപ്പായും വിജയിക്കുമെന്ന്. ഇവിടെ ശരണ്യയുടെ അദൃശ്യ കരങ്ങൾ ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

അവളുടെ ഒരു വലിയ ഫോട്ടോ ഈ വീട്ടിലുണ്ട്. അതിൽ തൊട്ട് നീ നന്നായി പ്രാർത്ഥിച്ചുപോകാൻ പറഞ്ഞു. ഈശ്വര നിശ്ചയം പോലെ ആ പരീക്ഷയിൽ അവൾ വിജയിച്ചു. കുടുംബത്തിന് വേണ്ടിയാണ് ശരണ്യ ജീവിച്ചിട്ടുള്ളത്.

സഹോദരങ്ങൾക്ക് വേണ്ടി എന്നെടുത്ത് പറയേണ്ടി വരും. ശരണ്യയും പഠിക്കാൻ മിടുക്കിയായിരുന്നു. കുടുംബത്തിന്റെ ഭാരം ആ ചുമലിൽ വന്നപ്പോൾ അവൾ അഭിനയം എന്ന വഴി തിരഞ്ഞെടുത്തു.

എഴുതി വന്നപ്പോൾ എഴുതി പോയി... 15 ന് ഞാൻ ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ കൊച്ചുവേളിയിൽ നിന്നായിരുന്നു ട്രെയിൻ. അപൂർവമായേ ഞാൻ അവിടുന്ന് കയറാറുള്ളു. ആ ട്രെയിനിൽ ടിടിആറായി എന്റെ ശോണി ഉണ്ടായിരുന്നു.

അവൾ സെൻട്രൽ ഗവൺമെന്റ് ജോലിക്കാരിയായി. ജോലി കിട്ടിയതിനുശേഷം ആദ്യമായി അവളെ ആ യൂണിഫോമിൽ കണ്ടു. ചിലപ്പോൾ ഈ ഫോട്ടോ കാണുമ്പോൾ ശരണ്യ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും.

അവൾക്ക് ഏറ്റവും വേണ്ടപ്പെട്ട രണ്ട്‌ പേരുടെ ഒത്തുചേരൽ. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ശോണി നിന്റെ ചേച്ചി എപ്പോളും നിന്റെ കൂടെയുണ്ട്. നിങ്ങളുടെ ഉയർച്ച ആയിരുന്നു അവളുടെ സ്വപ്‍നം. ഈ ഫോട്ടോ എന്നും എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കും.

എല്ലാത്തിനും സപ്പോർട്ടായി നിൽക്കുന്ന നിന്റെ ഭർത്താവിനും കുടുംബത്തിനും എന്റെ ആശംസകൾ എന്നായിരുന്നു സീമ ജി നായരുടെ കുറിപ്പ്.

ശരണ്യയെ സ്നേഹിക്കുന്നവർ അവരുടെ കുടുംബത്തെ കുറിച്ച് അറിയുന്നത് ഇത്തരത്തിൽ സീമ പങ്കുവെക്കുന്ന കുറിപ്പുകളിലൂടെയും പോസ്റ്റുകളിലൂടെയുമാണ്.



#Sharanya #lived #family #must #happy #now #SeemaGNair #social #media #post

Next TV

Related Stories
Top Stories










News Roundup