മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; 'ഗെറ്റ് സെറ്റ് ബേബി' ഫെബ്രുവരി 21ന്...

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; 'ഗെറ്റ് സെറ്റ് ബേബി' ഫെബ്രുവരി 21ന്...
Feb 12, 2025 08:11 PM | By Athira V

(moviemax.in) സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന് ഒരുങ്ങുന്നു. നിഖില വിമൽ നായികയായി എത്തുന്ന ചിത്രം ഫെബ്രുവരി 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്.

ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. 'മനമേ ആലോലം' എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്‌.

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു.

ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഗെറ്റ് സെറ്റ് ബേബി'യില്‍ ഉണ്ണി മുകുന്ദന്‍ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയാണ്‌ വേഷമിടുന്നത്. ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു.

കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി’. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും "ഗെറ്റ് സെറ്റ് ബേബി" എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്.

തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്‌ ഗെറ്റ് സെറ്റ് ബേബിയുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സൂപ്പർഹിറ്റ് ചിത്രം RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

സഹനിർമ്മാതാക്കൾ: പരിധി ഖാൻഡെൽവാൾ, അഡ്വ: സ്മിത നായർ, സാം ജോർജ്, എഡിറ്റിംഗ്: അർജു ബെൻ. പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ: പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് : വിപിന്‍ കുമാര്‍ വി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: വിഷ്ണു പി സി, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് റൈറ്സ്: ഫാർസ് ഫിലിംസ്.

#UnniMukundan #along #with #big #cast #Get #Set #Baby #February #21

Next TV

Related Stories
വന്ന വഴി മറക്കാതെ അസീസ് ...! 18 വർഷങ്ങൾക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്ത കടയിൽ എത്തി നടൻ ; സുഹൃത്തിന് സർപ്രൈസ്

Dec 19, 2025 12:17 PM

വന്ന വഴി മറക്കാതെ അസീസ് ...! 18 വർഷങ്ങൾക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്ത കടയിൽ എത്തി നടൻ ; സുഹൃത്തിന് സർപ്രൈസ്

നടൻ അസീസ് നെടുമങ്ങാട്, 18 വർഷങ്ങൾക്കുശേഷം ബഹ്റൈനിൽ ജോലി ചെയ്ത...

Read More >>
അമ്മ സ്വര്‍ഗത്തില്‍ നിന്നും അനുഗ്രഹിച്ചത് പോലെ...; 'ഭഭബ' വേറെ ലെവലാക്കിയ ബിജിഎം, നിര്‍ത്തി കത്തിച്ചു! ഗോപി സുന്ദര്‍

Dec 19, 2025 10:59 AM

അമ്മ സ്വര്‍ഗത്തില്‍ നിന്നും അനുഗ്രഹിച്ചത് പോലെ...; 'ഭഭബ' വേറെ ലെവലാക്കിയ ബിജിഎം, നിര്‍ത്തി കത്തിച്ചു! ഗോപി സുന്ദര്‍

ഗോപിസുന്ദർ , ഭ ഭ ബ , മലയാളം സിനിമ, ദിലീപിന്റെ പുതിയ ചിത്രം, സംഗീത വൈകാരിക...

Read More >>
'ദിലീപ് പറയാൻ ഉള്ളത് മുഴുവൻ നാട്ടുകാരോട് പറഞ്ഞു, ഒറ്റ വാക്കിൽ പറഞ്ഞാൽ അഴിഞ്ഞാട്ടം'; ഭഭബ കണ്ട ശേഷം സായ് ക‍ൃഷ്ണ

Dec 18, 2025 03:04 PM

'ദിലീപ് പറയാൻ ഉള്ളത് മുഴുവൻ നാട്ടുകാരോട് പറഞ്ഞു, ഒറ്റ വാക്കിൽ പറഞ്ഞാൽ അഴിഞ്ഞാട്ടം'; ഭഭബ കണ്ട ശേഷം സായ് ക‍ൃഷ്ണ

ഭഭബ, ദിലീപ്-മോഹൻലാൽ സിനിമ, അനുഭവം പങ്കുവെച്ച് മുൻ ബി​ഗ് ബോസ് താരം സായ്...

Read More >>
Top Stories










News Roundup