Feb 12, 2025 04:39 PM

(moviemax.in) പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും മാതൃക ദമ്പതിമാരായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ബിഗ് ബോസിലൂടെ പരിചയത്തിനായി പ്രണയിച്ച് വിവാഹിതരായ ഇരുവരും അവരുടെ കുടുംബ വിശേഷങ്ങളുമായിട്ടാണ് വരാറുള്ളത്. യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലും ഒക്കെ പേളി തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

അത്തരത്തില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. ശ്രീനിക്ക് വാലന്റൈന്‍സ് ദിനത്തിന് കൊടുത്ത ഏറ്റവും മികച്ച സമ്മാനം എന്ന് പറഞ്ഞാണ് പേളി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ ലിസ്റ്റില്‍ പേളി മാണിയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 10 പേരടങ്ങുന്ന ലിസ്റ്റില്‍ രണ്ട് സ്ത്രീകളാണുള്ളത്. അതില്‍ ഒരാള്‍ പേളിയാണ്.ഇതിനെ കുറിച്ച് പേളിയ്ക്ക് പറയാനുള്ളതാണ് ഇന്‍സ്റ്റാഗ്രാമില്‍ എഴുത്തിയിരിക്കുന്നത്.

'2025 ന്റെ തുടക്കം ഏറ്റവും മികച്ചതായിരുന്നു. ഒരിക്കല്‍ കൂടി നിങ്ങള്‍ എല്ലാവരും എന്നെ ശക്തയാക്കി. രണ്ടു കുട്ടികളുടെ അമ്മ ആയിരിക്കുമ്പോള്‍ ജോലിയും കരിയാറും കുടുംബവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.എന്നാല്‍ രണ്ടിനോടുള്ള എന്റെ അഭിനിവേശം ശ്രീനിക്കും എനിക്കും രണ്ടും പിന്തുടരാനുള്ള ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്നു.

എപ്പോഴും എന്നെ പിന്തുണയ്ക്കുന്നതിനും എന്റെ അരികിലായിരിക്കുന്നതിനും നന്ദി. മലയാളികളുടെ ശക്തിയാണ് ഇതില്‍ കാണുന്നത്. കാരണം എല്ലാ പ്ലാറ്റ്ഫോമുകള്‍ക്കും മലയാളം പ്രധാന ഭാഷയായി ഞങ്ങള്‍ മികച്ച പത്ത് പേരുടെ ലിസ്റ്റില്‍ ഇടം നേടി.


അതെ! ഞങ്ങള്‍ അത് വീണ്ടും ചെയ്തു! അടുത്ത തവണ എന്റെയും ശ്രീനിയുടെയും ഒരുമിച്ചുള്ള ചിത്രം ഉപയോഗിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പിന്നെ ഭര്‍ത്താവ് ശ്രീനിഷിന് ഉള്ള എന്റെ വാലന്റൈന്‍സ് ഡേ സമ്മാനമാനമായി ഇതിവിടെ ഇതിനകം ഉണ്ട്!' എന്നുമാണ് പേളി പറയുന്നത്.

പേളിയുടെ പോസ്റ്റിന് താഴെ 'നീ പൊളിയല്ലേ ഡാ, നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു' എന്ന കമന്റുമായിട്ടാണ് ശ്രീനിഷ് എത്തിയിരിക്കുന്നത്. അത് എന്റേത് മാത്രമല്ല, നമ്മള്‍ രണ്ടാളുടെയുമാണ്. നമ്മള്‍ ഒരു ടീമല്ലേ എന്ന് പേളി മറുപടിയായി പറയുന്നു.

ശ്രീനിഷിനും പേളിയ്ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ആരാധകരും. നിങ്ങളെ പോലെ നിങ്ങള്‍ മാത്രമേയുള്ളു. ഭാര്യയുടെ സ്വപ്‌നങ്ങള്‍ക്കും ലക്ഷ്യത്തിനും വേണ്ടി ഒരു ഭര്‍ത്താവ് കൂടെ നില്‍ക്കുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. അവിടെ അദ്ദേഹം സ്വന്തം കരിയറ് പോലും ഉപേക്ഷിച്ചിട്ട് നില്‍ക്കുന്നു എന്നത് ശ്രീനിഷിന്റെ മഹത്വമാണ്. ഇവിടെയാണ് പേളി ഭാഗ്യവതിയാണെന്ന് പറയാന്‍ സാധിക്കുന്നത്.

എന്തായാലും രണ്ട് പെണ്‍കുട്ടികളുടെ അമ്മയായിരിക്കുമ്പോള്‍ തന്നെ ഇങ്ങനെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് മറ്റുള്ളവര്‍ക്കും മാതൃക നല്‍കുന്ന കാര്യമാണ്... എന്നിങ്ങനെ താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് ആരാധകരും എത്തുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ മത്സരിക്കുമ്പോഴാണ് പേളിയും ശ്രീനിഷ് അരവിന്ദും പരിചയത്തിലാവുന്നത്.

മത്സരത്തിലൂടെ പ്രണയത്തിലായ ഇരുവരും പുറത്തിറങ്ങിയതിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന തീരുമാനമെടുക്കുന്നത്. ശേഷം 2018 ല്‍ രണ്ട് മതാചാരപ്രകാരം വിവാഹിതരാവുകയും ചെയ്തു. വൈകാതെ രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായി സന്തോഷത്തോടെ ജീവിക്കുകയാണ്.

#pearlemaany #shares #her #new #happiness #her #valentines #gift #hubby #srinisharavind

Next TV

Top Stories