Feb 12, 2025 09:35 AM

(moviemax.in) ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയയെ രൂക്ഷമായി വിമർശിച്ച് നടി ശ്രുതി രജനികാന്തും അവതാരക അപർണ തോമസും.'നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നെന്നും,അല്പം മാന്യത കാണിക്കാൻ ശ്രമിക്കു എന്നും അവർ രൂക്ഷമായി വിമർശിച്ചു.

ഒരിക്കലും സങ്കൽപ്പിക്കാൻ പോലും പാടില്ലാത്ത കാര്യമാണ് നിങ്ങൾ പറഞ്ഞതെന്ന് അലാബാദിയ മാപ്പു പറഞ്ഞെത്തിയ പോസ്റ്റിനു കമന്റായി അപർണ തോമസ് കുറിച്ചു.

അലാബാദിയയുടെ വീഡിയോകൾ കാണാറില്ലെങ്കിലും കേരളത്തിന്റെ നൂറുശതമാനം സാക്ഷരതയെക്കുറിച്ച് സർദാർജി പറഞ്ഞപ്പോൾ ചിരിച്ചിട്ടുണ്ടെന്നും ഇപ്പോൾ വിവരമില്ലാത്ത ആളുകൾ എങ്ങനെയിരിക്കുമെന്നു ലോകത്തിനു മുഴുവൻ മനസ്സിലായെന്നും ശ്രുതി രജനികാന്ത് കുറിച്ചു.

ആരും ഒരിക്കലും പറയാൻ പാടില്ലാത്ത, ആരും സങ്കൽപ്പിക്കാൻ പോലും പാടില്ലാത്ത ഒരു കാര്യമാണ് നിങ്ങൾ പറഞ്ഞത്. നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു.’’ അപർണ തോമസ് കുറിച്ചു.

നിങ്ങളുടെ ഷോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല, ചില ചെറിയ വിഡിയോ ശകലങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ. സർദാർ ജി കേരളത്തിന്റെ 100 ശതമാനം സാക്ഷരതയെക്കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞപ്പോൾ ഉയർന്ന നിലവാരമുള്ള ചിരികൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ വിവരമില്ലാത്ത ആളുകൾ എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ ലോകം മുഴുവൻ മനസ്സിലാക്കി.

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ അല്പം മാന്യത കാണിക്കാൻ ശ്രമിക്കൂ. ഓ, നിങ്ങൾ കേരളത്തിൽ നിന്നുള്ളതല്ലല്ലോ. നിങ്ങൾ മലയാളി അല്ലാത്തതിന് ദൈവത്തിന് നന്ദി,’’ ശ്രുതി രജനീകാന്ത് കുറിച്ചു

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയിലാണ് അലാബാദിയ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ചു മോശം പരാമർശം നടത്തിയത്. വിവാദ പരാമർശം നടത്തിയതിൽ ക്ഷമ ചോദിച്ചുകൊണ്ട് രൺവീർ അലാബാദിയ ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവച്ചിരുന്നു. തന്റെ അഭിപ്രായം അനുചിതമായിരുന്നു എന്ന് മനസിലാക്കുന്നു എന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് അലാബാദിയ പറഞ്ഞത്.


#feel #ashamed #you #Try #show #some #respect #Shruti #Aparna #harshly #criticize #Allahabadia

Next TV

Top Stories










News Roundup