Featured

സിനിമ, സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

Malayalam |
Feb 9, 2025 09:25 PM

സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ (57) അന്തരിച്ചു.

ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

വിഖ്യാത കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ്. പരേതനായ സി കെ വിജയന്‍, മോഹിനിയാട്ട ഗുരു കല വിജയന്‍ എന്നിവരുടെ മകനുമാണ്.

ഭാര്യ ധന്യ, മക്കള്‍ ഗായത്രി, ഗൗരി. പരേതനായ പ്രശസ്ത നടൻ കലാശാല ബാബു ഇദ്ദേഹത്തിന്റെ അമ്മാവനാണ്.


#Film #serialactor #AjithVijayan #passedaway

Next TV

Top Stories