മിയ വീണ്ടും പ്രസവിച്ചോ? ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി സഹോദരി

മിയ വീണ്ടും പ്രസവിച്ചോ? ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി സഹോദരി
Feb 6, 2025 10:07 PM | By Susmitha Surendran

(moviemax.in ) മലയാള സിനിമയില്‍ ഏറ്റവും അധികം ആരാധക പിന്തുണയുള്ള നടിമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. ഇപ്പോഴിതാ നടിയുടെ സഹോദരിയായ ജിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ വൈറലാവുകയാണ്

രണ്ട് ദിവസം മുന്‍പാണ് മിയ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോവുകയാണ് എന്ന തലക്കെട്ടോട് കൂടി താരസഹോദരി ഒരു വീഡിയോ പങ്കുവെച്ചത്.

പെട്ടെന്ന് കേള്‍ക്കുമ്പോള്‍ മിയ രണ്ടാമതും പ്രസവിച്ചോ എന്ന സംശയം തോന്നുമെങ്കിലും ആദ്യ പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് പോകുന്നതും നടിയുടെ മകന്‍ ലൂക്കയുടെ വീട്ടിലെ ആദ്യ ദിവസത്തെക്കുറിച്ചുമാണ് വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഗര്‍ഭിണി ആയത് മുതല്‍ എല്ലാ കാര്യങ്ങളും നല്ല രീതിയിലായിരുന്നു എങ്കിലും ഇടയ്ക്ക് ബ്ലീഡിങ് പോലുള്ള പ്രശ്‌നങ്ങള്‍ മിയയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഏഴാം മാസത്തിലാണ് മിയ മകന് ജന്മം കൊടുക്കുന്നത്. മാസം തികയാതെ ഉണ്ടായതിനാല്‍ കുഞ്ഞിനെ കുറേ ആഴ്ചകള്‍ എന്‍ഐസിയുവില്‍ കിടത്തേണ്ടിവന്നു.


#Did #Miya #give #birth #again? #Sister #with #video #from #hospital

Next TV

Related Stories
Top Stories