ലിജോ മോൾ കല്യാണം കഴിച്ചത് സ്ത്രീധനം കൊടുത്തിട്ട്? 'ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത്'; നടിയുടെ വെളിപ്പെടുത്തൽ

 ലിജോ മോൾ കല്യാണം കഴിച്ചത് സ്ത്രീധനം കൊടുത്തിട്ട്? 'ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത്'; നടിയുടെ വെളിപ്പെടുത്തൽ
Feb 6, 2025 12:44 PM | By Jain Rosviya

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായി പിന്നീട് മലയാളത്തിലും തമിഴ് സിനിമയിലും ഒക്കെ ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിച്ച നിറഞ്ഞു നില്‍ക്കുകയാണ് നടി ലിജോമോള്‍ ജോസ്. ഏറ്റവും പുതിയതായി പൊന്മാന്‍ എന്ന സിനിമയിലാണ് ലിജോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമ തിയേറ്ററുകളിലേക്ക് റിലീസിന് എത്തിയതിന് ശേഷം വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. വിവാഹത്തെക്കുറിച്ചും സ്ത്രീധനത്തെ പറ്റിയുമൊക്കെ പറയുന്ന സിനിമ ഇന്ന് പൊതുവായി കണ്ടുവരുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് സൂചിപ്പിക്കുന്നത്.

ഇതിനിടെ സ്ത്രീധനം കൊടുത്ത് വിവാഹം കഴിക്കുന്നതിന് മറുപടി നല്‍കുകയാണ് നടി. 

'എന്റെ വിവാഹം കഴിഞ്ഞതാണ്. സ്ത്രീധനം കൊടുത്ത് നടത്തിയ വിവാഹമായിരുന്നില്ല. അത്തരം കാര്യങ്ങള്‍ ഒന്നും ഞാന്‍ നേരിട്ടിട്ടില്ല. പക്ഷേ ഒരുപാട് വാര്‍ത്തകളും സംഭവങ്ങളും അറിഞ്ഞിട്ടുണ്ട്.

അടുത്തകാലത്തും സ്ത്രീധന തന്നെ പേരില്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളെ പറ്റി കേട്ടിട്ടുണ്ട്.

ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുന്നതും ജീവിക്കാന്‍ കഷ്ടപ്പെടുന്നതുമൊക്കെ നമ്മള്‍ വാര്‍ത്തകളില്‍ സ്ഥിരം കാണുന്നുണ്ട്. എനിക്ക് വ്യക്തിപരമായിട്ടുള്ള ആഗ്രഹം പറയാം.

പെണ്‍കുട്ടികളും അവരുടെ വീട്ടുകാരും ചില കാര്യങ്ങള്‍ തീരുമാനിക്കണം. സ്ത്രീധനം ചോദിക്കുന്നിടത്തേക്ക് പോകില്ലെന്ന് പെണ്‍കുട്ടികള്‍ തീരുമാനമെടുക്കണം.

അതുപോലെ സ്ത്രീധനം ചോദിക്കുന്ന ആളിന് മകളെ വിവാഹം കഴിപ്പിച്ച് കൊടുക്കില്ലെന്ന് വീട്ടുകാരും തീരുമാനിച്ചാല്‍ ഒരു പരിധിവരെ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും.

ഈ സിനിമയിലൂടെ നമ്മള്‍ ആരെയും ഒന്നിനെയും ഉപദേശിക്കുന്നില്ല. പക്ഷേ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഏത് പ്രായത്തിലുള്ളവര്‍ ആയാലും അവരൊന്ന് ചിന്തിക്കും.

പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ സ്ത്രീധനം കൊടുക്കുന്നതിന് പറ്റി ചിന്തിക്കും. ആണ്‍കുട്ടികള്‍ സ്ത്രീധനം വാങ്ങണോ എന്ന് ഒന്നുകൂടി ആലോചിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം.

അങ്ങനെ ഒരു ചെറിയ ചിന്തയെങ്കിലും ആളുകളില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് സിനിമയുടെ വിജയം തന്നെയാണ്. ഈ സിനിമയില്‍ സ്റ്റെഫി എന്ന കഥാപാത്രം ഭര്‍ത്താവിന്റെ സഹോദരിയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്...

'ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിക്കരുത് പിന്നെ കെട്ടിച്ചു വിട്ടവരാരും കൂടെ ഉണ്ടാകില്ലെന്ന്.' ഇത് പെണ്‍കുട്ടികള്‍ പാഠം ആക്കേണ്ട ഒരു ഡയലോഗ് ആണെന്നും' ലിജോ മോള്‍ പറയുന്നു.

ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോ മോള്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പുതിയ സിനിമയാണ് പൊന്മാന്‍.

ജനുവരി 30നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. ബ്ലാക്ക് കോമഡിയായി ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്ക് ഇടയില്‍ നിന്ന് ലഭിച്ചത്.


#LijoMol #married #giving #dowry #marriege #Actress #Revealed

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-