Featured

മമ്മൂട്ടിയെ കാണാൻ ഓസ്ട്രേലിയയിലെ ആരാധകമന്ത്രി എത്തി

Malayalam |
Feb 3, 2025 12:52 PM

(moviemax.in) മമ്മൂട്ടിയെ കാണാൻ ഓസ്ട്രേലിയയിലെ ആരാധകമന്ത്രി എത്തി .ഓസ്‌ട്രേലിയിലെ ഇന്ത്യൻ വംശജനായ ആദ്യമന്ത്രിയായ ജിൻസൺ ആന്റോ ചാൾസ് ആണ് താരത്തെകാണാൻ എത്തിയത് .

‘‘നമ്മുടെ ഫാൻസിന്റെ പഴയ ആളാ...’’ -മമ്മൂട്ടി പരിചയപ്പെടുത്തിയപ്പോൾ ജിൻസൺ സ്വന്തം നാടായ പാലായിലെ കൊട്ടകകളിൽ കടലാസുപക്കികൾ പറത്തിയ അതേ ആവേശത്തിൽത്തന്നെ പറഞ്ഞു, ‘ഇപ്പോഴും..’

മന്ത്രിയായശേഷം ആദ്യമായി നാട്ടിലെത്തിയ ജിൻസൺ മൂന്നാഴ്ചയായി ഡൽഹിയിലും തിരുവനന്തപുരത്തും ഔദ്യോഗിക കൂടിക്കാഴ്ചകളിലും നാട്ടിലെ സ്വീകരണച്ചടങ്ങുകളുടെ തിരക്കിലുമായിരുന്നു. മടക്കയാത്രയുടെ തിരക്കിനിടെയാണ് കൊച്ചിയിൽ മമ്മൂട്ടിയെ കാണാനെത്തിയത്.

പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു കൂടിക്കാഴ്ച. ഓസ്‌ട്രേലിയയിലെ ഏറ്റവുംവലിയ വിമാനക്കമ്പനിയായ ‘ക്വാൺടാസി’നെക്കുറിച്ച് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ സംഭാഷണത്തിന്റെ ടേക്ക് ഓഫ്.

കൊച്ചിയിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് നേരിട്ട് ക്വാൺടാസിന്റെ വിമാനമുണ്ടെങ്കിൽ മലയാളികൾക്ക് പ്രയോജനപ്പെടുമെന്നും അതിന് സർക്കാരിടപെട്ടാൽ എന്തെങ്കിലും സാധിക്കില്ലേയെന്നുമായിരുന്നു മമ്മൂട്ടിയുടെ ചോദ്യം.

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് ക്ഷണിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഔദ്യോഗികകത്ത് സിനിമയുടെ ചുമതലകൂടിയുള്ള മന്ത്രിയായ ജിൻസൺ മമ്മൂട്ടിക്ക് കൈമാറി.


#Australia's #fan #minister #came #meet #Mammootty.

Next TV

Top Stories










News Roundup