മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് നടി സാനിയ അയ്യപ്പൻ. സിനിമകളേക്കാളും ഡാൻസിലൂടെയാണ് സാനിയ ജനപ്രീതി നേടിയത്. കരിയറിൽ ഇനിയും ഏറെ മുന്നേറേണ്ടതുണ്ടെന്ന് സാനിയ പറയാറുണ്ട്.
അതേസമയം ചെറിയ പ്രായത്തിൽ തന്നെ സിനിമാ രംഗത്ത് പേര് നേടാൻ സാനിയക്കായി. മലയാളത്തിൽ ലൂസിഫർ ആണ് സാനിയ ഇതുവരെ ചെയ്തതിൽ ശ്രദ്ധേയ സിനിമ. കരിയറിൽ കയറ്റിറക്കങ്ങൾ സാനിയക്കുണ്ടായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി മലയാളത്തിൽ സാനിയക്ക് റിലീസുകളൊന്നുമില്ല. ഡാൻസ് വീഡിയോകളും കാണാറില്ല. സാനിയക്ക് എന്ത് പറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. ഇതേക്കുറിച്ച് മനസ് തുറക്കുകയാണിപ്പോൾ നടി.
തനിക്ക് നല്ല അവസരങ്ങൾ മലയാളത്തിൽ നിന്ന് വരുന്നില്ലെന്ന് സാനിയ പറയുന്നു. അതേസമയം ഡാൻസ് മനപ്പൂർവം നിർത്തിയതല്ലെന്നും സാനിയ വ്യക്തമാക്കി.
സിനിമയിൽ തന്നെ നല്ലൊരു നിലയിൽ എത്തുക എന്നതാണ് എന്റെ ആഗ്രഹം. അതിന്റെ കൂടെ കുറേ ലോകം കാണണം. ഡാൻസ് ഞാൻ നിർത്തിയിട്ടൊന്നുമില്ല. ഇവന്റുകൾ വരുമ്പോൾ ഡാൻസ് പഠിക്കും ചെയ്യും.
റംസാനെയൊന്നും അധികം കാണുന്നില്ല. ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും മെസേജ് അയക്കും. അവനും യാത്രയിലായിരിക്കും. ഇപ്പോൾ മൂവിയിറങ്ങി അതിന്റെ തിരക്കിലാണവൻ. മനപ്പൂർവം ഡാൻസ് ചെയ്യാതിരിക്കുന്നതല്ലെന്നും സാനിയ വ്യക്തമാക്കി.
ജീവിതത്തിൽ ഒരു സ്റ്റേജുണ്ടാകില്ലേ. നമ്മുടെ ചുറ്റിലുമുള്ള ആരും നമുക്ക് വേണ്ടിയല്ല കൂടെയുണ്ടാകുക എന്നത്. അതൊരു വലിയ തിരിച്ചറിവായിരുന്നു. വളരെ ചുരുക്കം ഫ്രണ്ട്സാണ് എനിക്കുള്ളത്.
എന്റെ ചേച്ചിയുമായി ഞാൻ വളരെ ക്ലോസ് ആയിരുന്നു. ചേച്ചി ഓസ്ട്രേലിയയിലേക്ക് ഷിഫ്റ്റായി. അതുകൊണ്ട് തന്നെ അധികം പുറത്ത് പോകാറില്ല. കഴിയാവുന്നിടത്തോളും എന്റെ ജേർണി ഒറ്റയ്ക്കാകണമെന്നാണ്.
ഒരു ഡേറ്റിന് പോകുന്നതിനേക്കാൾ 2024 ൽ എന്റെ കൂടെ തന്നെയാണ് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിരിക്കുന്നത്. അതിൽ ഖേദമില്ല. തിരിച്ചറിവിനുള്ള വലിയ കാര്യമാണിത്. പക്ഷെ ഭയങ്കര വിഷമമായിരുന്നു.
പണത്തിന്റെയും പദവിയുടെയും പുറത്താണ് ആൾക്കാർ കൂടെയുണ്ടാകുകയെന്ന് മനസിലാക്കുക വളരെ ബുദ്ധിമുട്ടായിട്ടുള്ള കാര്യമായിരുന്നെന്നും സാനിയ വ്യക്തമാക്കി.
മോശമായ ആംഗിളുകളിൽ മീഡിയകൾ ദൃശ്യങ്ങൾ എടുക്കുന്നതിനെതിരെയും സാനിയ സംസാരിക്കുന്നുണ്ട്. ചില അഭിമുഖങ്ങളിൽ ഫോൺ കോൾ ചെയ്യാൻ ഗസ്റ്റിനോട് ആവശ്യപ്പെടുന്നതിനെയും സാനിയ വിമർശിച്ചു.
ചില ഇന്റർവ്യൂകളിൽ തന്നെ ചിലരോട് വേറെ ആൾക്കാരെ വിളിക്കാൻ പറയും. എന്നെ അങ്ങനെ വിളിക്കരുതെന്ന് ഞാനെപ്പോഴും പറയും. അപ്പുറത്തുള്ളയാളാണ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല.
റംസാൻ ഒരു ഇന്റർവ്യൂയിൽ ഇങ്ങനെ എന്തോ പറഞ്ഞപ്പോൾ റംസാനേ നീ അങ്ങനെ എന്നെ വിളിക്കരുത്, എന്താണ് ഞാനെടുക്കുമ്പോൾ ആദ്യം പറയുകയെന്നറിയില്ല, സ്വപ്നത്തിൽ പോലും എന്നെയൊന്നും അങ്ങനെ ധൈര്യത്തോടെ വിളിക്കരുതെന്ന് താൻ പറഞ്ഞിട്ടുണ്ടെന്നും സാനിയ വ്യക്തമാക്കി.
സാനിയയുടെ സുഹൃത്തുക്കളിൽ ഒരാളാണ് റംസാൻ. ഇരുവരും ഒരുമിച്ചുള്ള ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സ്വർഗവാസൽ ആണ് സാനിയയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
#saniyaiyappan #realization #life #mentions #ramzans