(moviemax.in) ശങ്കർ,ഷീല കൂട്ടുകെട്ടിൽ പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ എന്ന ചിത്രത്തിൻ്റെ ട്രയ്‍ലര്‍ പുറത്ത്.
ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബിൽ വെച്ച് നടന്നു.
ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടെയും അണിയറ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ കേരള ഫിലിം ചേംബര്‍ സെക്രട്ടറി സജി നന്ത്യാട്ടാണ് പ്രകാശന കർമ്മം നടത്തിയത്.
കെ ആർ രാജൻ, അജി ആറ്റുകാൽ, സംഗീത സംവിധായകൻ പ്രണവം മധു, ആറ്റിങ്ങൽ വിജയകുമാർ, നടൻ റിയാസ് നർമ്മകല, എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
ചടങ്ങിൽ നിർമ്മാതാവ് ബ്രൈറ്റ് തോംസൺ അധ്യക്ഷനായിരുന്നു.
ബ്രൈറ്റ് ഫിലിംസിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
ഷീല, അംബിക, ശങ്കർ, കോട്ടയം രമേഷ്, ഇടവേള ബാബു, മനു വർമ്മ, ബാലാജി ശർമ്മ, ദിനേശ് പണിക്കർ, റിയാസ് നർമ്മകല, കെ കെ സുധാകരൻ, നന്ദകിഷോർ, നിഷ സാരംഗ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ ഗാനങ്ങൾ ബ്രൈറ്റ് തോംസണ്‍, സംഗീതം പ്രണവം മധു, ഛായാഗ്രഹണം വിപിൻ, എഡിറ്റിംഗ് പി സി മോഹൻ, പ്രൊഡക്ഷൻ കോഡിനേറ്റർ ജോസ് ബ്രൈറ്റ് മാഞ്ഞൂർ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി 31ന് പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.
#Shankar #Sheela #partnership #OruKathaOruNallaKatha #trailer #released