Jan 21, 2025 11:40 AM

(moviemax.in) ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ സംഭവത്തിൽ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് നടൻ വിനായകൻ.

സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടന്റെ മാപ്പ് പറച്ചിൽ. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകൻ പറഞ്ഞത്.

"സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല.

എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട്ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ", എന്നാണ് വിനായകൻ പറഞ്ഞത്.

#Vinayakan #apologized#general #public #incident #performing #obscenities #nudity #from #balcony #flat.

Next TV

Top Stories