( moviemax.in ) മലയാള സിനിമയില്‍ ചെറുതും വലുതുമായി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള താരമാണ് നന്ദു പൊതുവാള്‍. ചെറിയ റോളുകളില്‍ വന്ന് പോവുകയാണെങ്കിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മിമിക്രി വേദികളിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് നന്ദു. അങ്ങനെ ദിലീപ് അടക്കമുള്ള നടന്മാരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്.
ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ച് നന്ദു പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ദിലീപ് തനിക്ക് രക്ഷകനായതിനെ കുറിച്ചും അദ്ദേഹത്തിന് ശത്രുക്കളുണ്ടോ എന്നതിനെ പറ്റിയും നന്ദു സംസാരിച്ചത്.
'എന്റെ രക്ഷകന്‍ ദിലീപാണ്. അത് എവിടെ വേണമെങ്കിലും ഞാന്‍ പറയും. ഞാന്‍ ബോംബെയില്‍ ജോലി ചെയ്യുകയായിരുന്നു. അത് വിട്ട് കലാമേഖലയിലേക്ക് ഇറങ്ങി. ഒരു കലാപ്രസ്ഥാനം തുടങ്ങി. അവിടെ ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്തു. പിന്നീട് എന്റെ കൂടെ ഉണ്ടായിരുന്ന മെയിന്‍ കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ദാസേട്ടന്റെ കൂടെ പോയി. അതുപോലെ ബാക്കിയുണ്ടായിരുന്നവര്‍ മറ്റ് പല ജോലികളുമായി പോയി. ഷോ കുറഞ്ഞു. പരിപാടികള്‍ നടത്താതെയായി.
ആയിടയ്ക്കാണ് കലാഭവന്‍ അബി വിളിച്ചിട്ട് നീ നാട്ടിലേക്ക് വാ, നമുക്കിവിടെ പ്രോഗ്രാം ഉണ്ടെന്ന് പറയുന്നത്. ആ സമയത്ത് എന്റെ കല്യാണം കഴിഞ്ഞിരിക്കുകയാണ്. അങ്ങനെ ഇവിടെ വന്നപ്പോള്‍ അബി കൊച്ചിന്‍ സാഗര്‍ എന്ന ട്രൂപ്പ് തുടങ്ങി. അതിലേക്ക് ദിലീപ് അടക്കമുള്ളവരും എത്തി. അവിടുന്നാണ് ദിലീപുമായി കൂടുതല്‍ അടുക്കുന്നത്. ആ പരിചയത്തിലാണ് പലയിടത്തും എന്നെ സിനിമയിലേക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്നത്.
ദിലീപായിരുന്നു മലയാള സിനിമാ ഇന്‍ഡസ്ട്രിയെ പ്രത്യേക രീതിയില്‍ കൊണ്ട് പോയിരുന്നത്. ഓരോരുത്തരായി ശത്രുക്കളായി വന്നതോടെ അത് പോയി. എന്തിനാണ് ശത്രുത കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. പിന്നെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് നമ്മള്‍ ഇറങ്ങി ചെല്ലാറില്ല. പുള്ളിയുടെ വളര്‍ച്ചയില്‍ ഒരുപാട് പേര്‍ക്ക് അസൂയ ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തെ നശിപ്പിച്ചതാണെന്നാണ് എല്ലാവരും പറയുന്നത്.
ഇത്രയും വര്‍ഷമായിട്ടും ആ സംഭവങ്ങളെ പറ്റിയോ അദ്ദേഹത്തിന്റെ വിഷമങ്ങളോ എന്നോട് പറഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചിട്ടുമില്ല. ദിലീപ് നല്ല കഴിവുള്ള വ്യക്തിയാണ്. അടുത്ത വീട്ടിലെ പയ്യനെ പോലെയാണ് ദിലീപിനെ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നത്. ഇപ്പോഴും ദിലീപത് ചെയ്താല്‍ ഏല്‍ക്കും. അദ്ദേഹം തിരിച്ച് വരും. പല കഥകളും മീഡിയ പറഞ്ഞ് ഉണ്ടാക്കുന്നതാണ്. അല്ലാതെ സിനിമയിലെ താരങ്ങളില്‍ അദ്ദേഹത്തിന് ആരും ശത്രുക്കളായി ഇല്ല.
അമ്മ സംഘടന പൊളിഞ്ഞു, അമ്മയില്‍ ഭിന്നത എന്നൊക്കെ പറഞ്ഞ് ഉണ്ടാക്കുന്നത് അല്ലാതെ അതിനകത്ത് എന്തേലും പ്രശ്‌നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എല്ലാം പറഞ്ഞ് വീര്‍പ്പിക്കുന്നതാണ്. ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ ഈഗോ ഉണ്ടെന്ന് ഒന്നും എനിക്കിത് വരെ തോന്നിയിട്ടില്ല.' നന്ദു പറയുന്നു.
#nandhupoduval #opens #up #about #his #friendship #with #dileep