ബോക്സ് ഓഫീസിൽ വൻ നേടിയ ഉണ്ണി മുകുന്ദൻ ചിത്രത്തിൽ ഏവരും എടുത്ത് പറഞ്ഞത് ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളാണ്. ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത വയലൻസാണ് മാർക്കോയിലുള്ളത്.
സെൻസർ ബോർഡിന്റെ ആവശ്യപ്രകാരം ചില സീനുകൾ ഒഴിവാക്കിയിട്ടുണ്ട്. നടൻ റിയാസ് ഖാനും മാർക്കോയിൽ അഭിനയിച്ചിരുന്നു. എന്നാൽ റിയാസ് ഖാന്റെ സീനുകൾ ചില കാരണങ്ങളാൽ ഒഴിവാക്കേണ്ടി വന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ.
സീനുകൾ ഒഴിവാക്കിയതിൽ വിഷമമുണ്ട്. എന്നാൽ മനപ്പൂർവം ചെയ്തതല്ലെന്ന് റിയാസ് ഖാൻ പറയുന്നു.
മാർക്കോ ഷൂട്ടിംഗ് സമയത്ത് ഉണ്ണിയും ഞാനും അടിച്ച് കേറി വാ എന്ന് റീലുണ്ടാക്കി. അതിന് ഭയങ്കര റീച്ചായി. മാർക്കോയിൽ ചില സീനുകകളുണ്ടായിരുന്നു.
സിനിമയിൽ നിങ്ങൾ മാർക്കോയ്ക്ക് കണ്ട ലുക്ക് അല്ല ഞാനുള്ള സീനിലെ മാർക്കോയ്ക്ക്. വേറൊരു മേക്കോവറിലാണ് പുള്ളി ചെയ്തിരുന്നത്. അത് പൂർണമായും ഇല്ല. അതിലായിരുന്നു ഞാൻ പ്രധാനമായുമുള്ളത്.
എന്നെ ഹനീഫ വിളിച്ചു. ഇക്ക, മനപ്പൂർവമല്ലെന്ന് പറഞ്ഞു. സംവിധായകന്റെ കോളാണത്. അത് ബഹുമാനിക്കുന്നെന്ന് ഞാൻ പറഞ്ഞു. ഒരു ആക്ടറെന്ന നിലയിൽ എനിക്ക് വളരെ വിഷമമുണ്ടെന്നും പറഞ്ഞു.
പുതിയ നടനാണെങ്കിലും പേരെടുത്ത നടനാണെങ്കിലും സൂപ്പർതാരമാണെങ്കിലും നമ്മളെ സിൽവർ സ്ക്രീനിൽ കാണാനാണ് ആഗ്രഹിക്കുക.
ഭയങ്കര ഹിറ്റായ പടത്തിൽ നിന്നും സീനുകൾ മാറ്റുമ്പോഴുള്ള വിഷമമവും ഉണ്ട്. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന പടത്തിൽ ഞാനുണ്ട് പക്ഷെ ഇല്ല. ആരും മനപ്പൂർവം ചെയ്തതല്ല. ഉണ്ണിക്കും ഇഷ്ടമായിരുന്നു.
ഉണ്ണിയാണ് എന്നെ അഭിനയിക്കാൻ വിളിച്ചത്. ഞങ്ങൾ രണ്ട് പേരും കട്ടയ്ക്ക് കട്ട നിൽക്കുന്ന ഫൈറ്റായിരുന്നു സിനിമയിലെന്നും റിയാസ് ഖാൻ വ്യക്തമാക്കി.
റിയാസ് ഖാൻ മാർക്കോയുടെ രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്ന് നിർമാതാവ് പറഞ്ഞിരുന്നു.
#feel #bad ##left #out ##actor happened #Marco #Riyazkhan