(moviemax.in) നടന്‍ ഷാജു ശ്രീധറും നടി ചാന്ദിനിയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതിനിടയിലാണ് പ്രണയത്തിലാവുന്നത്. ഇക്കാര്യം വീട്ടില്‍ അറിഞ്ഞതോടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചാന്ദിനിയെ പുറത്തുവിടാതെ നിയന്ത്രണത്തില്‍ ആക്കുകയും ചെയ്തു.
അതിനെ മറികടന്ന് താരങ്ങള്‍ ഒളിച്ചോടിപ്പോയി വിവാഹിതരാവുകയായിരുന്നു. വിവാഹം കഴിഞ്ഞ് 25 വര്‍ഷത്തോളം പൂര്‍ത്തിയായ സന്തോഷത്തിലാണ് ഇപ്പോള്‍ ഷാജുവും ചാന്ദിനിയും. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങളുടെ ജീവിതം അത്ര സുഖകരം ആയിരുന്നില്ല എന്നാണ് താരങ്ങള്‍ ഇപ്പോള്‍ പറയുന്നത്. കൗമുദി മൂവീസിനെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍.
ഞങ്ങളുടെ ദാമ്പത്യജീവിതം 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇത്രയും വര്‍ഷമായോ എന്ന് പറയുമ്പോഴാണ് നമ്മള്‍ അതിനെ കുറിച്ച് ചിന്തിക്കുക. പിന്നെ ജീവിതത്തില്‍ വിഷമഘട്ടങ്ങളിലൂടെ പോയിട്ടുണ്ടെങ്കില്‍ അതേ നമ്മള്‍ പിന്നീട് ഓര്‍മ്മിക്കുകയുള്ളൂ. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നു വന്നിട്ടുള്ള ആളാണ് ഞാന്‍. 50 രൂപ ശമ്പളത്തിലാണ് ഞാന്‍ മിമിക്രിയിലേക്ക് കടന്നുവരുന്നത്.
അന്ന് മൈക്ക് എടുക്കണം, ബോക്‌സ് സെറ്റ് ചെയ്യണം, സ്റ്റേജിലെ കാര്യങ്ങള്‍ സെറ്റ് ചെയ്യണം. 16 വയസ്സുള്ളപ്പോള്‍ മുതല്‍ സ്റ്റേജുകള്‍ കയറി ഇറങ്ങിയ ആളാണ്. അതെല്ലാം ചെയ്താല്‍ കിട്ടുന്ന 50 രൂപയും കൊണ്ട് ഭക്ഷണം കൂടി കഴിച്ചാല്‍ ബാക്കി 10 രൂപയെ എന്റെ കൈയില്‍ ഉണ്ടാവുകയുള്ളൂ. നിനക്ക് ഇതല്ലാതെ വേറെ എന്തെങ്കിലും പണിക്ക് പോയിക്കൂടെ എന്ന് വീട്ടുകാര്‍ ചോദിക്കും.
അങ്ങനെ 50 രൂപ ശമ്പളത്തില്‍ നിന്ന് തുടങ്ങി അത് 100 ആവുകയും ഇന്നത്തെ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തു. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. പക്ഷേ ഭാര്യ ചാന്ദിനി ജീവിച്ചത് വേറെ സാഹചര്യത്തില്‍ ആണ്. അച്ഛന്‍ എന്‍ജിനീയറും രണ്ട് ആങ്ങളമാരുടെയും കൂടെ പെറ്റ് ആയി വളര്‍ന്നവള്‍ ആണ്. അങ്ങനെയുള്ള ഒരാള്‍ എന്റെ ജീവിതത്തിലേക്ക് വന്ന് എങ്ങനെ അഡ്ജസ്റ്റ് ചെയ്യും എന്നായിരുന്നു എന്റെ മുന്നില്‍ ഉള്ള ടാസ്‌ക്.
വിവാഹത്തിനു മുന്‍പ് ഞാന്‍ ഇവളെ എന്റെ വീട്ടില്‍ കൊണ്ടുപോവുകയും ചെറിയ വീട് ആണെന്നും വീട്ടിലെ സാഹചര്യങ്ങളുമൊക്കെ കാണിച്ചു കൊടുത്തിരുന്നു. പക്ഷേ ഇതൊക്കെ അവള്‍ അഡ്ജസ്റ്റ് ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എല്ലാം അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യ ഉള്ളതാണ്. എനിക്ക് കാറോ ബൈക്കോ ഒന്നുമില്ല. പറയുമ്പോള്‍ സെലിബ്രിറ്റികളാണ്.
പക്ഷേ അവള്‍ അഭിനയം നിര്‍ത്തി, ഡാന്‍സ് ഉണ്ടെങ്കിലും അത് ഉടനെ കൊണ്ടുപോകാനും സാധിച്ചില്ല. ഒരാളുടെ വരുമാനം കൊണ്ട് കഷ്ടപ്പെട്ടാണ് ഞങ്ങള്‍ ജീവിതം തുടങ്ങിയത്. രണ്ട് നേരത്തെ ഭക്ഷണം ഒരു നേരമൊക്കെ കഴിച്ചാണ് അന്ന ജീവിച്ചത്.
കാറും വാങ്ങുമ്പോഴും വീട് വെക്കുമ്പോഴുമൊക്കെ പ്രതിസന്ധിയിലാവും. പിന്നെ ഞങ്ങളുടെ ജീവിതം അധികകാലം മുന്നോട്ടു പോവില്ലെന്ന് പ്രവചിച്ചവരുണ്ട്. ഞാന്‍ ഷാജുവേട്ടനെ കളഞ്ഞിട്ട് പോകുമെന്നാണ് പലരും പറഞ്ഞത്. പക്ഷേ ഞങ്ങളിപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷമായി ഒരുമിച്ചിട്ടുണ്ടെന്ന് താരങ്ങള്‍ പറയുന്നു.
#chandini #shajusreedhar #opensup #about #their #struggles #after #marriage