സഹനടിയായി മലയാള സിനിമയില്‍ അഭിനയിച്ചു തുടങ്ങി പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച തിളങ്ങി നില്‍ക്കുകയാണ് നടി രമ്യ സുരേഷ്.
സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയിലാണ് രമ്യ ആദ്യം അഭിനയിക്കുന്നത്.
പിന്നീട് ഫഹദ് ഫാസിലിനൊപ്പം ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ നടി നിഖില വിമലിന്റെ അമ്മയായി അഭിനയിച്ചു.ഈ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
ദുബായില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന രമ്യയെ തേടി സിനിമയില്‍ നിന്നും സൗഭാഗ്യം വരികയായിരുന്നു. ഇന്ന് രജനികാന്തിന്റെ ചിത്രത്തില്‍ വരെ അഭിനയിച്ചു ശ്രദ്ധേയയായി മാറിയിരിക്കുകയാണ് നടി.
അടുത്തിടെയായി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള രമ്യയുടെ പുതിയൊരു വീഡിയോയിലൂടെ വൈറല്‍ ആവുകയാണ്. ബിഗ് ബോസ് താരവും മോഡലുമായ സെറീന ആന്‍ഡ് ജോണ്‍ അവതാരകയായി എത്തിയ ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോയുടെ ഭാഗമാണ് പുറത്ത് വന്നിരിക്കുന്നത്.
സെറീനയോട് വളരെ ദേഷ്യത്തോടെ സംസാരിക്കുന്ന രമ്യയാണ് വീഡിയോയിലുള്ളത്. 'സെറീന ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ എന്നാണ് രമ്യ ചോദിക്കുന്നത്. അങ്ങനെ ചേച്ചിക്ക് തോന്നിയോ എന്ന് സെറീന തിരിച്ചും ചോദിക്കുന്നു.
അങ്ങനെ തോന്നി എന്നായിരുന്നു മറുപടി. സാധാരണ പോലെ ഞാന്‍ വസ്ത്രം ഇടുന്നു എന്നേയുള്ളൂ. ചേച്ചി ഇന്ന് സാരി ഉടുത്തു വരുമെന്നാണ് ഞാന്‍ കരുതിയത്. കഴിഞ്ഞ ഇന്റര്‍വ്യൂ ചേച്ചീനെ അങ്ങനെയാണ് കണ്ടതെന്ന് സെറീന കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഇന്റര്‍വ്യൂവില്‍ സാരിയുടുത്തു എന്ന് കരുതി പിന്നീടുള്ളതിനെല്ലാം അങ്ങനെ വരണമെന്നുണ്ടോന്ന് നടി തിരിച്ചു ചോദിക്കുന്നു. ഓരോ ഇതിനനുസരിച്ച് ഡ്രസ്സ് ചെയ്യുന്നു എന്നേയുള്ളൂ മറ്റൊന്നും ഞാന്‍ ചിന്തിച്ചില്ല, ചിലപ്പോള്‍ എന്നെ കാണുമ്പോള്‍ ജാഡയായി തോന്നുന്നതായിരിക്കുമെന്ന് സെറീന പറയുമ്പോള്‍ ജാഡ നല്ലോണം ഉണ്ടെന്നായി രമ്യ.
ബിഗ് ബോസിലൂടെയൊക്കെ വന്നത് കൊണ്ട് ആവാം. എനിക്ക് ഇങ്ങനെ ജാഡ ഉള്ളവരെ കണ്ണിന് കണ്ടുകൂടാ. എന്ത് കണ്ടുകൊണ്ടാണ് ഈ ജാഡ കാണിക്കുന്നത്. വന്ന വഴി മറക്കരുത്... എന്നിങ്ങനെയാണ് രമ്യയും സെറീന തമ്മില്‍ ഉണ്ടായ സംഭാഷണം.
സെറീനയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ഇത് ഷെയര്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇത് പ്രൊമോഷനുവേണ്ടി ഇരുവരും ചേര്‍ന്ന് നടത്തുന്ന നാടകം ആണെന്നുള്ള കാര്യം എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലായി.
ഈ നമ്പര്‍ ഒക്കെ പണ്ടേ ഉള്ളതല്ലേ ഇനിയും ഇത് കാണിക്കേണ്ടതുണ്ടോ എന്ന് തുടങ്ങി നടിമാരെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുമായിട്ടാണ് ചിലരെത്തുന്നത്.
'എന്തായാലും ഈ ഡയലോഗ് അടിക്കുന്ന അവളെക്കാള്‍ സുന്ദരി ആണ് ആ പെണ്ണ്. സംഭവം സ്‌ക്രീപ്റ്റ് ആണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പറഞ്ഞേന്നെയുള്ളു.
സത്യത്തില്‍ അവര്‍ സുന്ദരി ആണല്ലോ. മറ്റേ അമ്മച്ചി ആരാ? അവള്‍ സുന്ദരിയാണ് എന്ന് ഇവള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ തികച്ചും സ്വാഭാവികമായ ഈഗോ, ഇതൊക്കെ പഴയ സ്‌ക്രിപ്റ്റ് അല്ലേ. ഇപ്പോഴും മാറ്റാന്‍ ആയില്ലേ.
2025 ആയി രണ്ടാളും എണീക്കാന്‍ നോക്ക്. സ്‌ക്രിപ്റ്റ് ആണേലും അല്ലേലും സെറീന സുന്ദരിയാണ്. നല്ല സുന്ദരി തന്നെയാണ്.. ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചപ്പോള്‍ തുണി നേരെ ചൊവ്വേ ഇടണ്ടെന്ന് കരുതിയ അമ്മായി. കെട്ടിയോന്റെ ബനിയന്‍ ആണല്ലോ ധരിച്ചിരിക്കുന്നത്.
ഈ പറയണ ആള് എന്ത് തരം വേഷമാണ് ഇട്ടിരിക്കുന്നത്. ആദ്യം അവര്‍ ക്ലിയര്‍ ആവുക. അവര് ഭയങ്കര സുന്ദരി ആണ്, അതിനെന്താ? ഓരോ ഓസ്‌കാര്‍ എടുക്കട്ടേ രണ്ടുപേര്‍ക്കും. ഇവര്‍ ആരാണ് ബെറ്റിക്കോട്ടും ഇട്ടോണ്ട് വന്നു മാന്യമായി വസ്ത്രം ധരിച്ചവരെ അധിഷേപിക്കാന്‍ ഇവര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്.
എന്തോ ലോകസുന്ദരി ആണെന്നുള്ള ഭാവത്തില്‍ ഇരിപ്പും എന്ത് സൗന്ദര്യം ആണ് ഉള്ളത്? മറ്റുള്ളവരെ കളിയാക്കാന്‍ പാകത്തിന് പിന്നെ ഇത് ക്രിയേറ്റഡ് സ്‌ക്രിപ്റ്റ് ആണേല്‍ ഒന്നേ പറയാന്‍ ഉള്ളു, ഇമ്മാതിരി വീഡിയോ ഇട്ട് ആളെ വടിയാക്കാന്‍ നില്‍ക്കരുതെന്ന്...' എന്നിങ്ങനെ രമ്യയെ അധിഷേപിച്ച് കൊണ്ടാണ് കമന്റുകള്‍.
#actress #ramyasuresh #gets #angry #with #cerrenaannjohnsons