#Seema | ഭയപ്പെടുത്തുന്നത് മൃതദേഹമാണ്! റോഡിലൂടെ കൊണ്ടുപോകുന്നത് കണ്ടാൽ ഓടി വീട്ടില്‍ കയറും, തന്റെ അച്ഛനും ഇതേ പേടിയുണ്ട് -സീമ

#Seema | ഭയപ്പെടുത്തുന്നത് മൃതദേഹമാണ്! റോഡിലൂടെ കൊണ്ടുപോകുന്നത് കണ്ടാൽ ഓടി വീട്ടില്‍ കയറും, തന്റെ അച്ഛനും ഇതേ പേടിയുണ്ട് -സീമ
Jan 12, 2025 12:58 PM | By Jain Rosviya

(moviemax.in) ഒരു കാലത്ത് മലയാള സിനിമ അടക്കം ഭരിച്ച നായികയായി മാറിയ നടിയാണ് സീമ.

ഐവി ശശി സംവിധാനം ചെയ്ത 'അവളുടെ രാവുകള്‍' എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു കൊണ്ടാണ് സീമ മലയാളത്തില്‍ ചുവടുറപ്പിക്കുന്നത്.

അവളുടെ രാവുകളും സിനിമയിലെ പാട്ടുകളും ഒക്കെ വലിയ വിജയമായിരുന്നു. ഇത് ഐ വി ശശിയുടെയും സീമയുടെയും ജീവിതത്തെ മാറ്റിമറിച്ചു. പിന്നീട് ഇതേ കൂട്ടുകെട്ടില്‍ സിനിമകള്‍ ഒരുങ്ങിയതോടെ ഇരുവരും പ്രണയത്തിലായി.

ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും താരങ്ങള്‍ ജീവിതത്തില്‍ ഒരുമിച്ചു. തന്റെ സിനിമയിലെ നായികയെ സംവിധായകന്‍ ജീവിതസഖിയാക്കി.

ഇടയ്ക്ക് ഐവി ശശിയുടെ മരണം ഉണ്ടാക്കിയ വേദനയാണ് നടിയെ തളര്‍ത്തിയത്. എന്നാല്‍ ഇപ്പോഴും സിനിമകളില്‍ അഭിനയിക്കാറുണ്ട് നടി സീമ.

ഇത്രയും കാലത്തെ തന്റെ ജീവിതത്തിനിടയില്‍ ആകെ പേടി ഉണ്ടാക്കുന്ന ഒരേ ഒരു കാര്യത്തെ പറ്റി സീമ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വൈറലാവുകയാണ് ഇപ്പോള്‍.

'ചെറിയ പ്രായത്തില്‍ അച്ഛന്‍ പിരിഞ്ഞു പോയതിന്റെ ദുഃഖം പോലും കാലം ഇടപെട്ട് പരിഹരിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അച്ഛന്‍ അന്വേഷിച്ചു വന്നു. ഇടയ്ക്കിടെ അദ്ദേഹം എന്നെ കാണാനായി വന്നു.

ഒരിക്കല്‍ അച്ഛന്‍ അദ്ദേഹത്തിന്റെ കൂടെ വരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം എന്നെയും പൊന്ന് പോലെ നോക്കാമെന്നായിരുന്നു പറഞ്ഞത്.

അച്ഛന്റെ കൂടെ പോകണമെങ്കില്‍ പോകാം, മോളുടെ ഇഷ്ടം പോലെ ചെയ്‌തോളാനാണ് അമ്മ പറഞ്ഞത്. എന്നാല്‍ അച്ഛന് വേറെ കുടുംബവും കുട്ടികളും ഉള്ളതിനാല്‍ ഞാന്‍ പോയാല്‍ അമ്മയ്ക്ക് ആരുമില്ലാതെയാവും.

ഒരുകാലത്ത് അച്ഛന്‍ ഞങ്ങളെ കൈവിട്ടു പോയപ്പോള്‍ എനിക്ക് താങ്ങും തണലുമായി നിന്ന അമ്മയെ തനിച്ചാക്കി ഒരു സൗഭാഗ്യവും വേണ്ടെന്ന് തീരുമാനിച്ചു.

പിന്നീട് സംവിധായകന്‍ ഐ വി ശശിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് അറിഞ്ഞപ്പോഴും അച്ഛന്‍ എതിര്‍ത്തു. അദ്ദേഹത്തെ വിവാഹം കഴിക്കരുതെന്ന് പറയാനുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ 'മോളെ നമ്മള്‍ നമ്പ്യാര്‍മാരാണെന്ന് പറഞ്ഞു.

പക്ഷേ മനുഷ്യരല്ലേ അച്ഛാ എന്ന് തിരിച്ചു പറഞ്ഞു. ശശിയേട്ടനും ഒരു മനുഷ്യനാണ്. ലക്ഷക്കണക്കിന് ആളുകള്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നയാള്‍.

അതിലുപരി അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന ഈ സിനിമ ഉണ്ടാകുമായിരുന്നില്ല. ഈ ഉറച്ച തീരുമാനമായിരുന്നു ആ വിവാഹത്തിലേക്ക് എത്തിയത്.

ഒന്നിനെയും ഭയന്നില്ലെങ്കിലും സീമയെ ഭയപ്പെടുത്തുന്നത് മൃതദേഹങ്ങളാണ്. റോഡിലൂടെ ഏതെങ്കിലും യാത്ര കണ്ടാല്‍ ഉടന്‍ ഓടി അടുത്തുള്ള വീട്ടില്‍ കയറി ഒളിക്കും.

മുഖമുയര്‍ത്തി ഒന്ന് നോക്കാന്‍ പോലും ധൈര്യമില്ല. തന്റെ അച്ഛനും സമാനമായ പേടിയുണ്ട്. ഒരിക്കല്‍ തന്നെ കാണാന്‍ വരാമെന്ന് പറഞ്ഞെങ്കിലും അച്ഛന്‍ വൈകിയാണ് വന്നത്. കാരണം അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം റോഡിലൂടെ ഒരു ശവം കൊണ്ടു പോകുന്നത് കണ്ടത്.

അത് കണ്ടതും അച്ഛന്‍ ഓടി വീട്ടില്‍ കയറി. ചില കാര്യങ്ങള്‍ പാരമ്പര്യമായിട്ടും കിട്ടുമെന്നാണ് സീമ പറഞ്ഞത്.



#Dead #bodies #scary #sees #them #being #taken #road #run #house #father #also #same #fear #Seema

Next TV

Related Stories
#Ramyasuresh | 'ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ, ഒന്ന് സാരി ഉടുത്തെന്ന് കരുതി എല്ലാത്തിനും വേണോ?'സെറീനയോട് ദേഷ്യപ്പെട്ട് രമ്യ

Jan 12, 2025 04:58 PM

#Ramyasuresh | 'ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ, ഒന്ന് സാരി ഉടുത്തെന്ന് കരുതി എല്ലാത്തിനും വേണോ?'സെറീനയോട് ദേഷ്യപ്പെട്ട് രമ്യ

ദുബായില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന രമ്യയെ തേടി സിനിമയില്‍ നിന്നും സൗഭാഗ്യം വരികയായിരുന്നു....

Read More >>
#sarkeet | ആസിഫ് അലിയുടെ 'സർക്കീട്ട്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Jan 12, 2025 09:35 AM

#sarkeet | ആസിഫ് അലിയുടെ 'സർക്കീട്ട്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഫാമിലി ഫീൽഗുഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ ആസിഫ് അലി, ബാലതാരം ഓർഹാൻ, ദീപക് പറമ്പോൽ, ദിവ്യ പ്രഭ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ...

Read More >>
#Honeyrose | സൈബര്‍ ഇടത്തിലൂടെ സംഘടിത ആക്രമണം; രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും.

Jan 12, 2025 06:55 AM

#Honeyrose | സൈബര്‍ ഇടത്തിലൂടെ സംഘടിത ആക്രമണം; രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും.

രാഹുലുമായി ബന്ധപ്പെട്ട് ഫേസ് ബുക് പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിയുടെ...

Read More >>
#Arya | 'ആ കേസ് വാനിഷ് ആയിപ്പോയി, എന്റെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലം പറയുന്നത് എനിക്ക് സര്‍ക്കാസമല്ല -ആര്യ

Jan 11, 2025 10:34 PM

#Arya | 'ആ കേസ് വാനിഷ് ആയിപ്പോയി, എന്റെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലം പറയുന്നത് എനിക്ക് സര്‍ക്കാസമല്ല -ആര്യ

അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എന്ത് പോസ്റ്റ് ചെയ്താലും ചില അക്കൗണ്ടില്‍ നിന്നും ഈ കമന്റ്...

Read More >>
Top Stories










News Roundup






News from Regional Network