(moviemax.in)മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് സാനിയ അയ്യപ്പൻ. ഡാൻസ് വേദികളിൽ നിന്നും സിനിമയിലേക്കെത്തിയ സാനിയ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു.
സോഷ്യൽ മീഡിയയിലെ താരവുമാണ് നടി. സാനിയയുടെ ലൈഫ് സ്റ്റെെൽ എപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ ഇപ്പോൾ യൂട്യൂബ് ചാനലിൽ സാനിയ സജീവമല്ല.
മുമ്പത്തെ പോലെ ട്രാവൽ വ്ലോഗുകൾ പങ്കുവെക്കാറുമില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ.
വ്ലോഗുകൾ ചെയ്യാത്തതിന് കാരണമുണ്ടെന്ന് സാനിയ പറയുന്നു. വ്ലോഗ് കാരണം ജീവിതത്തിലെ നിമിഷങ്ങൾ ആസ്വദിക്കുന്നത് കുറഞ്ഞത് പോലെ തോന്നി.
ആൾക്കാർക്ക് നമ്മുടെ സ്വകാര്യ കാര്യങ്ങളറിയാൻ കൂടുതൽ ഇഷ്ടമാണ്. ആളുകൾ എന്റെ കാര്യത്തിൽ വല്ലാതെ ഇടപെടുന്നത് പോലെ തോന്നി. അതെനിക്ക് വേണ്ടായിരുന്നു. ട്രാവൽ വ്ലോഗ് ഇനി ചെയ്യില്ല എന്നാണ് തീരുമാനം.
കാരണം എന്റെ സ്വകാര്യ ജീവിതത്തിലേക്ക് വല്ലാതെ എൻട്രി കൊടുക്കുന്നത് പോലെ എനിക്ക് തോന്നി. 24 മണിക്കൂറും ഞാൻ റെക്കോഡ് ചെയ്യുന്നു. ആസ്വദിക്കാൻ പറ്റിയില്ല. അത് തന്നെ വിഷമിപ്പിച്ചെന്ന് സാനിയ പറയുന്നു.
2024 തന്നെ സംബന്ധിച്ച് ചില കാര്യങ്ങൾ മനസിലാക്കിയ വർഷമാണെന്ന് സാനിയ പറയുന്നു. ഒരു ഫങ്ഷന് പോയാൽ ഇപ്പോൾ സിനിമയില്ലേ എന്ന് ചോദിക്കും. വന്നില്ലെങ്കിൽ എന്തുകൊണ്ട് സാനിയ വന്നില്ല എന്ന സംസാരം.
ഈ ചോദ്യങ്ങൾ എന്നെ വേട്ടയാടാൻ തുടങ്ങി. എവിടെയും പോകാതെയായി. സമയം കിട്ടിയാൽ ട്രിപ്പ് പ്ലാൻ ചെയ്ത് സോളോ ആയി പോകും. കോഴിക്കോട് വെച്ച് നടന്ന സംഭവം തന്നെ ഏറെ ബാധിച്ചിരുന്നെന്നും സാനിയ പറയുന്നു.
അതേക്കുറിച്ച് സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ആരെങ്കിലും ഫോട്ടോ എടുക്കാൻ വരുമ്പോൾ തന്റെ പ്രതികരണം ഇൻസ്റ്റഗ്രാമിൽ ചർച്ചയായെന്ന് സാനിയ പറയുന്നു. എനിക്ക് ആ ട്രോമയുണ്ടായിരുന്നു. ഇവന്റുകൾക്ക് ആളുകൾ അടുത്ത് വരുന്നതിൽ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല.
ഒരു പയ്യനിൽ നിന്നും ഞാൻ അകലം കാണിക്കുന്ന വീഡിയോ പ്രചരിച്ചു. ഒരു ഭാഗം മാത്രമേ അവർ കണ്ടിട്ടുള്ളൂ. അതിന് മുമ്പേ ആ പയ്യൻ എനിക്കടുത്തേക്ക് വരുന്നുണ്ട്.
കോഴിക്കോട്ടെ സംഭവം കഴിഞ്ഞ് രണ്ട് മൂന്ന് മാസത്തിനുള്ളിലാണിത്. അതിൽ വലിയ ചർച്ച വന്നു. എനിക്ക് വിശദീകരണം നൽകേണ്ടി വന്നു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ കാസ്റ്റിന്റെ രീതിയിൽ ഞാൻ മാറ്റി നിർത്തുന്നു എന്ന തരത്തിൽ വന്നു.
പൊതുവെ അങ്ങനെയുള്ള കാര്യങ്ങൾക്ക് ഞാൻ റിയാക്ട് ചെയ്യാറില്ല. എന്നാൽ ഫാമിലി ഗ്രൂപ്പിൽ ഞാൻ ജാതിയുടെ പേരിൽ മാറ്റി നിർത്തി എന്ന് പ്രചരിച്ചു. അപ്പോഴാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നതെന്ന് സാനിയ അയ്യപ്പൻ വ്യക്തമാക്കി.
കോഴിക്കോട് തന്റെ സിനിമയുടെ പ്രൊമോഷനെത്തിയപ്പോൾ സാനിയക്ക് നേരെ യുവാവിന്റെ അതിക്രമമുണ്ടായിരുന്നു. ഉടനെ നടി പ്രതികരിക്കുകയും ചെയ്തു.
ഈ യുവാവല്ല മോശമായി പെരുമാറിയതെന്ന വാദം തെറ്റാണെന്നും സാനിയ പറയുന്നു. താനടിച്ചപ്പോൾ ആ യുവാവ് ചിരിക്കുകയാണ്. തെറ്റ് ചെയ്തില്ലെങ്കിൽ ദേഷ്യപ്പെട്ടേനെയെന്നും സാനിയ പറഞ്ഞു
#family #group #spread #he #kept #aside #account #caste #reason #keeping #distance #that #boy #SaniaAyyappan