(moviemax.in) മലയാളത്തിലെ യുവനടിമാരിൽ എപ്പോഴും ജനശ്രദ്ധ നേടുന്നത് സാനിയ അയ്യപ്പനാണ്. ചുരുക്കം സിനിമകളെ ചെയ്തിട്ടുള്ളൂയെങ്കിലും വലിയ ജനപ്രീതി നേടാൻ സാനിയക്ക് കഴിഞ്ഞു.
ഡാൻസാണ് സാനിയയെ മറ്റ് നടിമാരിൽ നിന്ന് വ്യത്യസ്തയാക്കിയത്. അതേസമയം സിനിമകളിൽ സജീവമായി സാനിയയെ കാണാറില്ല. കരിയറിൽ വിജയ പരാജയങ്ങൾ ഒരുപോലെ സാനിയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 2024 കരിയറിൽ സാനിയ്ക്ക് മോശം വർഷമായിരുന്നു.
ഇപ്പോഴിതാ കരിയറിൽ വന്ന താഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ. കഴിഞ്ഞ വർഷം കരിയറിലും ജീവിതത്തിലും വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് സാനിയ പറയുന്നു.
സിനിമയൊന്നുമില്ലേയെന്ന ചോദ്യങ്ങൾ തന്നെ ബാധിച്ചിട്ടുണ്ടെന്ന് സാനിയ തുറന്ന് പറഞ്ഞു. കരിയറിൽ വിചാരിച്ച ഉയർച്ച കിട്ടാത്തതിന്റെ ടെൻഷനും കാര്യങ്ങളുമുണ്ടായിരുന്നു.
ഇതിനൊപ്പം എന്റെ റിലേഷൻഷിപ്പിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാം സംഭവിച്ചത് 2024 ലാണ്. എല്ലാം വിട്ട് സമാധാനമായി എവിടെയെങ്കിലും പോയി ജീവിക്കാം എന്ന് കരുതി. ഈ ചെറിയ പ്രായത്തിൽ അങ്ങനെ ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ്.
അത്രയും ഡിപ്രസിംഗ് ആയ ഘട്ടമായിരുന്നു അതെന്ന് സാനിയ പറയുന്നു. ഫിലിപ്പീൻസിലേക്ക് ഗേൾസ് ട്രിപ്പ് പോയി വന്നതോടെ താൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും സാനിയ വ്യക്തമാക്കി.
2023 ൽ വിദേശ പഠനം അവസാനിപ്പിച്ച് തിരിച്ച് വന്നതിനെക്കുറിച്ചും സാനിയ സംസാരിച്ചു. തന്റെ മാത്രം ആഗ്രഹപ്രകാരമാണ് പുറത്ത് പഠിക്കാൻ പോയത്. ആറ് മാസം കഴിഞ്ഞ് തിരിച്ച് വന്നു. ചില പ്രശ്നങ്ങൾ കാരണമാണ് തിരിച്ച് വന്നതെന്ന് സാനിയ പറയുന്നു.
പല കുട്ടികളും അവിടെ എക്സെെറ്റഡായി പോകും. പക്ഷെ പിന്നീട് തിരിച്ച് വരാനുള്ള ഓപ്ഷനില്ല. എനിക്ക് അങ്ങനെയൊരു ഓപ്ഷനുള്ളത് കൊണ്ട് തിരിച്ച് വന്നു. അല്ലെങ്കിൽ അവിടെ പോയി പെടേണ്ടതാണ്.
ലോണെടുത്ത് പോകുന്ന കുട്ടികൾക്ക് അവിടെയൊരു എൻജോയ്മെന്റുണ്ടെന്ന് തോന്നുന്നില്ല. പാർട് ടൈം ജോബ് അല്ലെങ്കിൽ അസെെൻമെന്റുകൾ. ലണ്ടനിൽ പഠിക്കുക എന്നതിനപ്പുറം ബാക്കിയെല്ലാം സ്ട്രഗിൾ തന്നെയാണ്.
എന്റെ ബാച്ചിലുണ്ടായിരുന്നത് ബ്രിട്ടീഷ് ടീനേജ് കിഡ്സ് ആണ്. അവർ വല്ലാതെ വംശീയതയുള്ളവരാണ്. ടീനേജിലെ പിള്ളേരെ നമ്മൾ എത്ര പറഞ്ഞിട്ടും കാര്യമില്ല. ആദ്യത്തെ രണ്ട് മാസം ഞാൻ അമ്മയെ വിളിച്ച് കരഞ്ഞു.
ബിഎ ആക്ടിംഗ് ആന്റ് ഡയരക്ഷനാണ് ഞാനെടുത്ത കോഴ്സ്. കൂടെ പെയർ ചെയ്യാൻ ആരുമുണ്ടാകില്ല. പ്രൊഫസറായിരിക്കും പെയർ ചെയ്യുക. നാട്ടിൽ മെച്ചപ്പെട്ട ജീവിതമുണ്ട്, ഞാനെന്തിന് ഇവിടെ സ്ട്രഗിൾ ചെയ്യുന്നതെന്ന ചിന്ത വന്നു.
യൂണിവേഴ്സിറ്റി മുഴുവൻ പണവും തിരിച്ച് തന്നു. അങ്ങനെ താൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും സാനിയ ഓർത്തു. സ്വർഗവാസൽ ആണ് സാനിയയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
തമിഴ് ചിത്രത്തിൽ ആർജെ ബാലാജിയാണ് നായകനായെത്തിയത്. മലയാളത്തിൽ എമ്പുരാനാണ് സാനിയയുടെ വരാനിരിക്കുന്ന സിനിമകളിലൊന്ന്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
#Faced #classmates #abroad #problems #relationships #came #back #after #finishing #studies #Saniyaiyappan