#sujathamohan | 'മൂന്നാമത് കൺസീവ് ആയിരുന്നപ്പോൾ മൂന്ന് മാസം ദാസേട്ടന്റെ വീട്ടിലായിരുന്നു, ചിലപ്പോൾ ഞാൻ ശ്വേതയെ മറന്ന് പോകും -സുജാത

#sujathamohan | 'മൂന്നാമത് കൺസീവ് ആയിരുന്നപ്പോൾ മൂന്ന് മാസം ദാസേട്ടന്റെ വീട്ടിലായിരുന്നു, ചിലപ്പോൾ ഞാൻ ശ്വേതയെ മറന്ന് പോകും -സുജാത
Jan 3, 2025 02:34 PM | By Jain Rosviya

കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളി പ്രേക്ഷകരുടെ കാതുകളിൽ സംഗീതമഴ പൊഴിക്കുന്ന ​ഗായികയാണ് സുജാത മോഹൻ. പ്രായവ്യത്യാസമില്ലാതെ ആളുകൾ നെഞ്ചിലേറ്റുന്ന ശബ്ദമാണ് സുജാതയുടേത്.

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും സുജാതയ്ക്ക് തന്റേതായ ഒരിടമുണ്ട്. താരത്തിനെ പറ്റി പ്രത്യേകിച്ച് ഒരു വർണ്ണനയുടെ കാര്യമില്ല.

യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിയിരുന്ന ബേബി സുജാതയോട് കാണിച്ചിരുന്ന ഇഷ്ടവും സ്നേഹവും ഇന്നും താരത്തോട് പ്രേക്ഷകർക്കുണ്ട്.

നിറഞ്ഞ ചിരിയും എളിമ നിറഞ്ഞ സംസാരവുമായി സുജാത സം​ഗീത ലോകത്ത് അന്നും ഇന്നും നിറഞ്ഞ് നിൽക്കുന്നു. പ്രായം അറുപത്തിയൊന്നിൽ എത്തിയെങ്കിലും സുജാതയുടെ ശബ്​ദത്തിന് ഇന്നും മധുര പതിനേഴിന്റെ ഭം​ഗിയാണ്.

ഭംഗിയിലും ആത്മവിശ്വാസത്തിലും ആരോഗ്യത്തിലും എയ്ജിങ് ​ഗ്രേസ്ഫുള്ളി എന്ന് സുജാത മോഹന്റെ കാര്യത്തിൽ നിസംശയം പറയാം.

സം​ഗീതത്തെ വർഷങ്ങളായി ഉപാസിക്കുന്നതുകൊണ്ടാവാം ശബ്ദത്തിലുള്ള ചെറുപ്പം ശരീരത്തിലും നിലനിർത്താൻ സുജാതയ്ക്ക് കഴിയുന്നത്. സുജാതയെപ്പോലെ തന്നെ പ്രിയ ​ഗായികയുടെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്.

അന്നും ഇന്നും സുജാതയുടെ ഏറ്റവും വലിയ ആരാധകനും നട്ടെല്ലും എല്ലാം ഭർത്താവ് മോഹൻ തന്നെ. എല്ലാ സദസിലും മുൻനിരയിൽ തന്നെ ഭാര്യയുടെ സ്വരത്തിന് കാതോർക്കാൻ മോഹനുണ്ടാകും.

അമ്മയുടെ പാത പിന്തുടർന്ന് സം​ഗീതത്തിലേക്ക് എത്തിയ ശ്വേതയും ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള ​ഗായികയാണ്. അടുത്തിടെയായി ശ്വേത പാടുന്ന ​​ഗാനങ്ങളെല്ലാം ഹിറ്റാണ്. ഇൻസ്റ്റാ റീൽ ഭരിക്കുന്നത് ഏറെയും ശ്വേതയുടെ ​ഗാനങ്ങളാണ്.

സോഷ്യൽമീഡിയയിൽ സജീവമായ സുജാത സം​ഗീതവും കുടുംബവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പങ്കിടുമ്പോഴാണ് ആരാധകരും അറിയുന്നത്. വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ​ഗായിക കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ടിവി മുൻ വൈസ് പ്രസിഡന്റ് സിന്ധു ശ്രീധറിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

ഇതുവരെയുള്ള സം​ഗീത ജീവിതത്തെ കുറിച്ചും ​ഗന്ധർവ ​ഗായകൻ യേശുദാസിന്റെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ചും മകളേയും കൊച്ചുമകളേയും കുറിച്ചെല്ലാം സുജാത പങ്കുവെച്ചു.

ദാസേട്ടനും പ്രഭ ചേച്ചിക്കും താൻ മകളെപ്പോലെയാണെന്ന് പറഞ്ഞുകൊണ്ടാണ് സുജാത സംസാരിച്ച് തുടങ്ങുന്നത്. ഞാൻ ഇപ്പോൾ എന്ത് വേണമെന്ന് പറഞ്ഞാലും എനിക്ക് അവരുണ്ട്.

പക്ഷെ എത്ര അടുപ്പമുണ്ടെങ്കിലും പാട്ടിന്റെ അടുത്തുള്ള ബഹുമാനം വേറെയാണ്. ചെറുപ്പത്തിൽ പ്രോഗ്രാമിന് പോയി തുടങ്ങിയതാണ് ഞാൻ ഇവർക്ക് ഒപ്പം.

യാത്രക്ക് ഇടയിൽ പോകുമ്പോൾ ഒന്നുകിൽ ഞാൻ പ്രഭചേച്ചിയുടെ മടിയിലോ അല്ലെങ്കിൽ ദാസേട്ടന്റെ മടിയിലോവാണ് ഉറങ്ങാറ്. അങ്ങനെ ട്രാവൽ ചെയ്തിട്ടുണ്ട്. ശ്വേത എപ്പോഴും പറയും എന്നോട് ദാസേട്ടന് ഒരു പ്രത്യേക ഇഷ്ടമാണെന്ന്.

ഞാൻ കൺസീവ് ആയിരിക്കുമ്പോൾ മൂന്ന് മാസത്തോളം അവരുടെ ഒപ്പമായിരുന്നു. സിലഗുരി എന്നൊരു സ്ഥലത്ത് ഷോയ്ക്ക് പോയപ്പോൾ വലിയൊരു ബസ് പിടിച്ചാണ് പോയത്. സ്പോഞ്ച് ഒക്കെ വെച്ച് അതിൽ ഇരുത്തിയും കിടത്തിയുമാണ് കൊണ്ട് പോയത്.

തിരിച്ചുവന്നപ്പോൾ എന്നെ എന്റെ വീട്ടിലേക്ക് വിട്ടില്ല. അങ്ങോട്ടേക്ക് കൊണ്ട് പോയി. അവിടെ ദാസേട്ടന്റെ വീട്ടിൽ എനിക്ക് സ്വന്തം വീടിനേക്കാൾ സ്വാതന്ത്ര്യമായിരുന്നു. എനിക്ക് രണ്ട് തവണ അബോർഷനായതാണ്. പിന്നെ മൂന്നാമത് കൺസീവ് ആയതാണ് ശ്വേത.

ആ സമയത്ത് ദാസേട്ടന്റെ വീട്ടിൽ ഒരു പശുവുണ്ട്. ഈ വിശ്വാസം സത്യമാണോ എന്നൊന്നും അറിയില്ല. ആ പശുവിന് പക്ഷെ ആ സമയത്ത് അബോർഷനായി.

അത് എനിക്ക് എന്തെങ്കിലും പറ്റാതെ പശുവിനുവിനായി എന്നാണ് വിശ്വസിക്കുന്നത്. ഒരു മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഞാൻ പിന്നെ വീട്ടിലേക്ക് പോയത്. ശ്വേതയുടെ വളർച്ചയുടെ ഒരു ഘട്ടത്തിലും ഞാൻ ഒപ്പം ഉണ്ടായിരുന്നില്ല.

അന്ന് ശ്വേതക്ക് ഒപ്പം ഇല്ലാത്തതിന്റെ കുറവ് എല്ലാം ഇപ്പോൾ ചെറുമകൾ വന്നപ്പോൾ ശ്രേഷ്‌ഠയിലൂടെയാണ് ഞാൻ നികത്തുന്നത്. എന്റെ അമ്മ നല്ല സ്ട്രിക്ട് ആയിരുന്നു അവളോട്. പക്ഷെ അവളുടെ എല്ലാം നോക്കിയത് എന്റെ അമ്മയാണ്.

ശ്രേഷ്ഠയുടെ എല്ലാ കാര്യങ്ങളും ഒരുപക്ഷെ ശ്വേതയെക്കാളും എനിക്കാണ് അറിയുന്നത്. സത്യത്തിൽ ശ്വേതയെ മറന്ന് പോകും ശ്രേഷ്ഠ ഒപ്പം ഉള്ളപ്പോൾ സുജാത പറഞ്ഞു.



#sujathamohan #says #about #her #bonding #kjyesudas

Next TV

Related Stories
#jagathysreekumar | ജഗതി ശ്രീകുമാർ തിരിച്ചെത്തുന്നു; വലയിലെ പ്രൊഫസർ അമ്പിളി, ചർച്ചയായി പോസ്റ്റർ

Jan 5, 2025 01:33 PM

#jagathysreekumar | ജഗതി ശ്രീകുമാർ തിരിച്ചെത്തുന്നു; വലയിലെ പ്രൊഫസർ അമ്പിളി, ചർച്ചയായി പോസ്റ്റർ

നടന്‍ അജുവര്‍ഗ്ഗീസാണ് വരാന്‍ പോകുന്ന വല എന്ന ചിത്രത്തിലെ ജഗതിയുടെ റോള്‍ വെളിപ്പെടുത്തിയത്....

Read More >>
#unnimukundan | ന്റെ ദൈവമേ, ഇതൊക്കെ എന്താ...! മാര്‍ക്കോയിലെ വയലൻസ് രംഗങ്ങള്‍ ചിത്രീകരിച്ചതിങ്ങനെ; വീഡിയോയില്‍ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ മേയ്‍ക്കോവര്‍

Jan 5, 2025 12:54 PM

#unnimukundan | ന്റെ ദൈവമേ, ഇതൊക്കെ എന്താ...! മാര്‍ക്കോയിലെ വയലൻസ് രംഗങ്ങള്‍ ചിത്രീകരിച്ചതിങ്ങനെ; വീഡിയോയില്‍ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ മേയ്‍ക്കോവര്‍

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 82 കോടിയിലധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഹിന്ദിയുള്‍പ്പടെ വൻ കുതിപ്പാണ്...

Read More >>
#sureshgopi | 'അത് അതിമോഹമാണ് മോനെ'; ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത് -മോഹൻലാലിനോട് സുരേഷ് ​ഗോപി

Jan 5, 2025 09:33 AM

#sureshgopi | 'അത് അതിമോഹമാണ് മോനെ'; ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത് -മോഹൻലാലിനോട് സുരേഷ് ​ഗോപി

ഒരുപക്ഷേ ആറുമാസം മുമ്പ് നമ്മളൊക്കെ ഹൃദയം കൊണ്ട് വോട്ട് ചാർത്തി ജയിപ്പിച്ചെടുത്ത ഒരു സംഘം ഇവിടെ നിന്ന് ഒരു വെറും വാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി...

Read More >>
#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം  ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

Jan 4, 2025 10:05 PM

#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന...

Read More >>
 #Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

Jan 4, 2025 09:54 PM

#Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

എല്ലാവരും പറഞ്ഞു ആ കുട്ടി ഒന്നും ചെയ്തില്ല. വേദിയുള്ളവരെല്ലാം പറഞ്ഞു എനിക്കായിരുന്നു...

Read More >>
 #AparnaMalladi |  നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

Jan 4, 2025 12:37 PM

#AparnaMalladi | നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

ചികിത്സയ്ക്കായി രണ്ട് വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. തുടക്കത്തിൽ ക്യാന്‍സര്‍ ചികില്‍സയില്‍ നല്ല ഫലം ലഭിച്ചെങ്കിലും. കഴിഞ്ഞ...

Read More >>
Top Stories