#paulyvalsan | 'എനിക്ക് മൂത്രമൊഴിക്കാൻ പോണം'; അവർ പിണങ്ങുമെന്ന് കരുതി കാരവാൻ ഉപയോ​ഗിക്കാതിരിക്കാറില്ല, ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി

 #paulyvalsan | 'എനിക്ക് മൂത്രമൊഴിക്കാൻ പോണം'; അവർ പിണങ്ങുമെന്ന് കരുതി കാരവാൻ ഉപയോ​ഗിക്കാതിരിക്കാറില്ല, ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി
Dec 13, 2024 04:55 PM | By Jain Rosviya

(moviemax.in) മലയാള നാടകങ്ങൾ ചലച്ചിത്രങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയയായ ഭിനേത്രിയാണ് പൗളി വൽസൻ. എറണാകുളം ജില്ലയിലെ വൈപ്പിൻ സ്വദേശിനിയായ നടി അടുത്തിടെയായി കൂടുതലും അമ്മ വേഷങ്ങളിലാണ് തിളങ്ങുന്നത്. 37 വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചശേഷമാണ് പൗളി സിനിമയിലേക്ക് എത്തുന്നതും ശോഭിക്കുന്നതും.

1975ൽ സബർമതി എന്ന നാടകത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പിന്നീട് 2008ൽ മമ്മൂട്ടി നായകനായ അണ്ണൻ തമ്പി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്ന് വന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പൗളി വത്സന് ലഭിച്ചിരുന്നു.

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ‌ ഒന്ന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യം ലൊക്കേഷനിൽ ഉണ്ടാവാറില്ലെന്നതാണ്.

മാത്രമല്ല മുൻനിര താരങ്ങളിൽ പലരും കാരവാൻ ഉപയോ​ഗിക്കാൻ അനുവദിക്കാറില്ലെന്ന പരാതിയും പലരും ഉന്നയിക്കാറുണ്ട്. എന്നാൽ തനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ആവശ്യമുള്ളപ്പോൾ ചോദിച്ചിട്ട് താൻ കാരവാൻ സൗകര്യം ഉപയോ​ഗിക്കാറുണ്ടെന്നും പൗളി പറയുന്നു.

ആദം ജോൺ സിനിമയിൽ‌ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവവും അഭിമുഖത്തിൽ പൗളി പങ്കുവെച്ചു. ഞാൻ ഒരു സീനിയർ ആർട്ടിസ്റ്റാണെന്നത് എന്റെ കയ്യിലുണ്ട്. എനിക്ക് പണി അറിയാമെന്ന് ധൈര്യവുമുണ്ട്.

പിന്നെ ഞാൻ അധികം ആർഭാടമില്ലാത്തയാളാണ്. ഞാൻ അവാർഡ് കിട്ടിയ വ്യക്തിയാണ് അതുകൊണ്ട് കാരവാൻ‌ വേണം എന്നൊന്നും പറയാറില്ല. പക്ഷെ കാരവാൻ‌ മാത്രമുള്ളിടത്ത് അത് ഉപയോ​ഗിക്കുന്ന താരങ്ങൾ പിണങ്ങുമെന്ന് കരുതി ഉപയോ​ഗിക്കാതെ മാറി നിൽക്കാറുമില്ല. ഞാൻ അതൊന്നും കേൾക്കാതെ കേറി ചെല്ലും.

ഒരു ദിവസം ഭാവനയൊക്കെ ഉപയോ​ഗിക്കുന്ന കാരവാൻ ഞാൻ ഉപയോ​ഗിച്ചിട്ടുണ്ട്. ആദം ജോൺ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ ഒറ്റ ഡയലോ​ഗ് മാത്രമെ എനിക്കുള്ളു.

പട്ടുമലയിലായിരുന്നു ഷൂട്ട്. അവിടെ ഒരു പള്ളിയുണ്ട്. വമ്പൻ കല്യാണമാണ് ഷൂട്ട് ചെയ്യുന്നത്. അ‌തുകൊണ്ട് പള്ളിയും പരിസരവും ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു. എനിക്ക് മൂത്രമൊഴിക്കാൻ പോണം. എന്ത് ചെയ്യുമെന്ന് ഞാൻ ആലോചിച്ചു. ആരും കൂടെയില്ലതാനും. അപ്പോഴാണ് ഒരു കാരവാൻ കിടക്കുന്നത് കണ്ടത്.

ഞാൻ അവിടേക്ക് ചെന്ന് മുട്ടി. രണ്ട് മേക്കപ്പ് ആർട്ടിസ്റ്റുകളും ഭാവനയും ആ കാരവാനിലുണ്ടായിരുന്നു. എന്താണ് ചേച്ചിയെന്ന് ഭാവന ചോദിച്ചു. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഭാവന സമ്മതിച്ചു. എന്നോട് ആരും കാരവാൻ ഉപയോ​ഗിച്ചതിന് പിണങ്ങിയില്ല. ആവശ്യമുണ്ടെങ്കിൽ നമുക്ക് ഇതുപോലെ ആവശ്യപ്പെടാം.

വലിയ പ്രശ്നങ്ങളൊന്നുമില്ല. ആരും കൈപിടിച്ച് മാറ്റുകയുമില്ല. ഭാവന ശ്രദ്ധിച്ചതുപോലുമില്ല. തിരികെ വരും മുമ്പ് ഭാവനയോട് കുറച്ച് സമയം സംസാരിക്കുകയും ചെയ്തു. അതുപോലെ അടുത്തിടെ ഊട്ടിയിൽ ഷൂട്ടിന് പോയി. എല്ലാവരും കാരവാനാണ് ഉപയോ​ഗിച്ചത്.

വേറെ വഴിയില്ല. കാരണം ഷൂട്ട് കുന്നിന്റെ മുകളിലാണ്. പിന്നെ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം വരുമ്പോൾ കുറച്ച് നിയന്ത്രണം വെക്കണം.

കാരണം നമ്മൾ വിചാരിക്കുന്നയാളുകളല്ല ജൂനിയർ ആർട്ടിസ്റ്റുകളായി വരുന്നവരിൽ എല്ലാം. അവർക്ക് ഇത്തരം സൗകര്യങ്ങൾ കൊടുത്താൻ അവർ അത് പലരീതിയിൽ ഉപയോ​ഗിക്കും. അതുകൊണ്ട് നിയന്ത്രണം വേണ്ടിവരും.

അതുകൊണ്ട് സിനിമാക്കാരെ കുറ്റം പറയാനും പറ്റില്ലെന്നും പൗളി പറയുന്നു. യുനടിമാരിൽ ഏറ്റവും കൂടുതൽ ആളുകൾ ഷൂട്ടിങ് സെറ്റിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നായി പറയാറുള്ളത് ടോയ്ലെറ്റ് സൗകര്യം തന്നെയാണ്.

കാരവാൻ ഉപയോ​ഗിക്കേണ്ട സാഹചര്യം വരുമ്പോൾ പല മുൻനിര നടിമാരും അതിന് സഹകരിക്കാറില്ലെന്ന് മുമ്പ് നടി സ്വസികയും വെളിപ്പെടുത്തിയിരുന്നു. മുൻനിര നടിമാരിൽ നിന്നാണ് ഇത്തരം പെരുമാറ്റങ്ങൾ കണ്ടിട്ടുള്ളതെന്ന് തുടക്കകാരായ നടിമാരിൽ പലരും വെളിപ്പെടുത്തിയിട്ടുണ്ട്.



#paulyvalsan #she #had #go #bathroom #experience #with #Bhavana

Next TV

Related Stories
മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

Dec 7, 2025 02:53 PM

മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം, അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞ കാര്യം...

Read More >>
മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

Dec 7, 2025 11:43 AM

മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസ് , ദിലീപിനനുകൂലമായി മൊഴി മാറ്റി, ബെെജു കൊട്ടാരക്കര...

Read More >>
Top Stories