#gayathrisuresh | മാധവനും ഞാനും തമ്മിൽ ലവ്വാണ്, മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; ഗായത്രി സുരേഷ്

#gayathrisuresh | മാധവനും ഞാനും തമ്മിൽ ലവ്വാണ്, മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; ഗായത്രി സുരേഷ്
Dec 13, 2024 11:18 AM | By Athira V

ലോകത്തിലെവിടെയും മനുഷ്യന്റെ ഏറ്റവും പ്രിയ സഹജീവിയും വിശ്വസ്ത സുഹൃത്തുമാണ് വളര്‍ത്തുനായ. പല വീടുകളിലും വളർത്തുമൃഗങ്ങൾ വീട്ടിലെ ഒരംഗത്തെ പോലെയാണ്.

ദേഹത്ത് ചാടിക്കയറിയും സോഫയിൽ ഓടിക്കയറിയും വളർത്തുനായകള്‍ അങ്ങനെ വീടിനുള്ളില്‍ സന്തോഷാന്തരീക്ഷം സൃഷ്ടിക്കും. പലരും വൻ തുക മുടക്കിയാണ് തങ്ങൾക്കിഷ്ടപ്പെട്ട വളർത്തുനായകളെ സ്വന്തമാക്കുന്നത്. പല സിനിമാ താരങ്ങൾക്കും വളർത്തുമൃഗങ്ങളുണ്ട്.

യുവനടി ​ഗായത്രി സുരേഷിനുമുണ്ട് ഒരു ഓമനമൃ​ഗം. മൂന്ന് വർഷം മുമ്പാണ് ഏറെ ആശിച്ച് മോഹിച്ച് ചൗ ചൗ ബ്രീഡിൽ ഉൾപ്പെടുന്ന ഒരു നായക്കുട്ടിയെ ഹ​രിയാനയിൽ നിന്നും താരം വരുത്തിച്ചത്.

രണ്ട് മാസം മാത്രമുള്ളപ്പോൾ കയ്യിൽ കിട്ടിയ പ്രിയപ്പെട്ട നായക്കുട്ടിയെ മാധവൻ എന്നാണ് ​ഗായത്രിയും കുടുംബവും ഓമനിച്ച് വിളിക്കുന്നത്. ഇന്നിപ്പോൾ മൂന്ന് വയസുണ്ട് മാധവന്.


പാട്ടുകൾ കേൾക്കാനും യാത്രകൾ ചെയ്യാനുമെല്ലാം ഇഷ്ടമുള്ള പ്രിയ വളർത്തുനായയുടെ വിശേഷങ്ങൾ‌ പങ്കിട്ടിരിക്കുകയാണ് ​ഗായത്രി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നായക്കുട്ടിയെ പ്രേക്ഷകർക്ക് ​ഗായത്രി പരിചയപ്പെടുത്തിയത്.

താനും മാധവനും തമ്മിൽ ഉള്ളത് കംപാനിയൻഷിപ്പാണെന്നും ​ഗായത്രി പറയുന്നു. ചൗ ചൗ ബ്രീഡ് വളരെ ഇന്റിപെന്റന്റ് ബ്രീഡാണ്. അവരുടേതായ ലോകത്ത് ജീവിക്കുന്നവരാണ്.

എന്നാൽ വളരെ അധികം സ്നേഹ​വുമുണ്ട്. ഫ്രണ്ട്ലിയുമാണ്. സ്വയം തോന്നിയാലെ എന്തെങ്കിലും ചെയ്യു. നമ്മൾ പറഞ്ഞാൽ ചെയ്യണമെന്നില്ല. മാധവനെ എനിക്ക് ഒരുപാട് റെസ്പെക്ടാണ്.

മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. ഞാൻ എപ്പോഴും പറയും മാധവൻ എന്റെ നല്ല ടീച്ചറാണെന്ന്. പണ്ട് എനിക്കും അനിയത്തിക്കും പെറ്റ്സിന്റെ ഒരു ബുക്കുണ്ടായിരുന്നു.

അതിൽ എനിക്ക് ഇഷ്ടപ്പെട്ട ബ്രീഡായിരുന്നു ചൗ ചൗ. എന്റെ സുഹൃത്തിന്റെ വീട്ടിലും ഈ ബ്രീഡുണ്ട്. അങ്ങനെയാണ് പെറ്റ്സിനെ വാങ്ങാൻ തീരുമാനിച്ചപ്പോൾ ചൗ ചൗ തന്നെ വാങ്ങിയത്.


പെറ്റ്സ് ഷോപ്പ് വഴി ഹരിയാനയിൽ നിന്നാണ് മാധവനെ കൊണ്ടുവന്നത്. എഴുപത്തിമൂവായിരം രൂപ കൊടുത്താണ് വാങ്ങിയത്. നല്ല ക്വാളിറ്റി ബ്രീഡാണ്. രണ്ട് മാസം ഉള്ളപ്പോഴാണ് കയ്യിൽ കിട്ടുന്നത്. പാട്ടൊക്കെ വെച്ച് കൊടുത്താൽ കേട്ടുകൊണ്ടിരിക്കും. മാധവനാണ് എന്റെ ആദ്യത്തെ പെറ്റ്.

അമ്മയ്ക്ക് ഡോ​ഗിനെ വാങ്ങുന്നതിനോട് താൽപര്യമില്ലായിരുന്നു. വീട്ടിൽ‌ കൊണ്ടുവന്നശേഷവും തിരിച്ച് കൊടുക്കാൻ അമ്മ പറയുമായിരുന്നു. പക്ഷെ ഇപ്പോൾ അമ്മയ്ക്ക് ഞങ്ങൾ‌ മക്കളെക്കാൾ ഇഷ്ടം മാധവനെയാണ്.

അനിയത്തി കല്യാണിയാണ് മാധവനെ പരിചരിക്കുന്നത്. ഞാനും മാധവനും തമ്മിൽ ലവ്വാണ്. കംപാനിയൻ ഷിപ്പാണ്. ഞാൻ അവനെ യാത്രകൾക്ക് കൊണ്ടുപോകും.‍

അച്ഛനെ അവന് ഭയങ്കര റെസ്പെക്ടാണ്. പിന്നെ അദ്ദേഹത്തിന് അദ്ദേഹ​ത്തിന്റേതായ സമയം വേണം. എവിടെ എങ്കിലും പോയാൽ എനിക്ക് വേ​ഗം വീട്ടിൽ തിരിച്ച് വരണമെന്ന് തോന്നും. അതിന് കാരണം മാധവനാണ്. പിന്നെ ഇത്തരം ബ്രീഡുകൾക്ക് മെയിന്റനൻസ് കൂടുതലാണ്. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതമാണ്.

ഡോ​ഗ് ഫുഡ്, ചോറ്, മുട്ട തുടങ്ങി എല്ലാം കഴിക്കും. ഐസ്ക്രീമും പായസുമാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. മാധവൻ അ​ഗ്രസീവായാൽ പേടിയാകും. പക്ഷെ വലപ്പോഴും മാത്രമെ അത് സംഭവിക്കാറുള്ളുവെന്നും ​ഗായത്രി സുരേഷ് പറയുന്നു.

നടിയെ സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നവർക്ക് മാധവൻ സുപരിചിതനാണ്. ഇടയ്ക്കിടെ തന്റെ വളർത്തുനായയുടെ ചിത്രങ്ങൾ ​ഗായത്രി പങ്കിടാറുണ്ട്.


#Madhavan #I #are #love #there #have #been #many #changes #life #since #Madhavan #came #GayathriSuresh

Next TV

Related Stories
ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

Dec 21, 2025 12:44 PM

ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

ശ്രീനിവാസൻ , ശ്രീനിക്ക് പേപ്പറും പേനയും സമർപ്പിച്ച് സത്യൻ...

Read More >>
ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

Dec 21, 2025 07:11 AM

ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

നടൻ ശ്രീനിവാസന്‍റെ മരണം , സംസ്കാരം ഇന്ന് രാവിലെ...

Read More >>
Top Stories










News Roundup