#surajvenjaramoodu | പെട്ടല്ലോ മച്ചാനെ...! സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി പിന്നീട് സംഭവിച്ചത് കണ്ടോ? ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്

#surajvenjaramoodu | പെട്ടല്ലോ മച്ചാനെ...! സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി പിന്നീട് സംഭവിച്ചത് കണ്ടോ? ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്
2024-12-08T15:56:00 | By Athira V

( moviemax.in  ) എക്‌സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടന്ന രസകരമായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സദസ്സിലേക്ക് തിരക്കിട്ട് നടന്നുവന്ന നടി ഗ്രേസ് ആന്റണി മുന്‍നിരയിലുണ്ടായിരുന്ന പലര്‍ക്കും കൈ കൊടുത്തുകൊണ്ടാണ് കയറി വന്നത്. എന്നാല്‍ തിരക്കിട്ട് നടക്കുന്നതിനിടെ മുന്‍നിരയിലിരുന്ന സുരാജ് വെഞ്ഞാറമൂടിനെ ഗ്രേസ് കണ്ടില്ല.

ഗ്രേസിന് കൈകൊടുക്കാന്‍ സുരാജ് കൈ നീട്ടിയെങ്കിലും ഗ്രേസ് കാണാതെ മുന്നോട്ട് നീങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ തിരിച്ച് വന്ന് കൈകൊടുക്കുകയും ചെയ്തു.


ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ' ഇത് അങ്ങനെ ഒന്നുമല്ലടാ' എന്ന സുരാജിന്റെ ഡയലോഗ് തന്നെ ഗ്രേസ് വീഡിയോക്ക് കമന്റായി ഇട്ടു.

അതിന് മറുപടിയായി 'ഞാന്‍ മാത്രമല്ല ടൊവിനോയും ഉണ്ട്' എന്ന്‌ സുരാജ് മറുപടി നല്‍കി. എന്നാല്‍ ബേസില്‍ സംഭവത്തിന് ശേഷം താന്‍ ആര്‍ക്കും കൈകൊടുക്കാറേ ഇല്ല എന്നായിരുന്നു ടൊവിനോയുടെ കമന്റ്.

ലെ ടോവിനോ :ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കു, Le ബേസിൽ -ടോവിനോടെ കൂടെ ഇരുന്നപ്പഴേ തോന്നി, തുടങ്ങി നിരവധി കമ്മന്റുകൾ വിഡിയോയ്ക്ക് താഴെ നിറഞ്ഞിട്ടുണ്ട്.

നേരത്തെ കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്ബോള്‍ ഫൈനലിന്റെ സമാപനച്ചടങ്ങില്‍ മെഡല്‍ വിതരണത്തിടെ ഒരു താരത്തിനുനേരെ ബേസില്‍ ജോസഫ് കൈനീട്ടിയിട്ടും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടന്‍ പൃഥ്വിരാജിന് താരം കൈകൊടുത്ത സംഭവം വലിയ ട്രോള്‍ ആയിരുന്നു. ടൊവിനോയ്ക്ക് ഒരു മധുരപ്രതികാരത്തിനുള്ള അവസരം എന്ന രീതിയിലാണ് ആരാധകര്‍ ഈ സംഭവത്തെ ഏറ്റെടുത്ത് വൈറലാക്കിയത്.

ഈ സംഭവത്തിന് മുമ്പ് മരണമാസ്സ് എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെ പൂജാരി കൊണ്ടുവന്ന ആരതി ടൊവിനോ കൈ നീട്ടി തൊഴാന്‍ ശ്രമിക്കുമ്പോള്‍ പൂജാരി അത് കാണാതെ ആരതിയുമായി പോവുന്നതും അടുത്തുണ്ടായിരുന്ന ബേസില്‍ ഇത് കണ്ട് കളിയാക്കി ചിരിക്കുകയും ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ബേസിലിന് സമാനമായ അനുഭവം ഉണ്ടായത്.

ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂടിനും സമാനമായ സാഹചര്യം വന്നപ്പോഴും സാക്ഷിയായി ടൊവിനോ ഉണ്ടായിരുന്നുവെന്നതാണ് രസകരമായ കാര്യം.



Content Highlight: #surajvenjaramoodu #graceantony #shakhand #video #tovino #basil #troll

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories