#swethamenon | അമ്മയാവാന്‍ വിവാഹം കഴിക്കേണ്ടതില്ല, പ്രസവിക്കണം എന്നൊന്നില്ല; സ്വാസികയെ ഉപദേശിച്ച് ശ്വേത

#swethamenon |  അമ്മയാവാന്‍ വിവാഹം കഴിക്കേണ്ടതില്ല,  പ്രസവിക്കണം എന്നൊന്നില്ല; സ്വാസികയെ ഉപദേശിച്ച് ശ്വേത
Nov 9, 2024 12:34 PM | By Susmitha Surendran

(moviemax.in) മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് സ്വാസിക . ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സ്വാസികയും നടന്‍ പ്രേം ജേക്കബും തമ്മില്‍ വിവാഹിതരാവുന്നത്. താരങ്ങളുടെ വിവാഹവും അതിന് ശേഷമുള്ള വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട് .

ഇപ്പോഴിതാ സ്വാസികയുടെ വിവാഹത്തിന് തൊട്ടുമുന്‍പ് അമ്മയാകുന്നതിനെ കുറിച്ച് നടി ശ്വേത മേനോനുമായി നടത്തിയ സ്വാസികയുടെ സംഭാഷണം ഇപ്പോള്‍ വീണ്ടും വൈറല്‍ ആവുകയാണ്.

അമ്മയാവാന്‍ വിവാഹം കഴിക്കേണ്ട ആവശ്യമൊന്നുമില്ല എന്നാണ് ശ്വേത നടിയെ ഉപദേശിച്ചു കൊണ്ട് പറയുന്നത്. അമൃത ടിവിയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.


ശ്വേതാജി കല്യാണത്തെ കുറിച്ചും മകള്‍ ഉണ്ടായതിനെക്കുറിച്ചുമൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അതുപോലെ ഒരു കുടുംബത്തെ കൈകാര്യം ചെയ്യുന്നത് വലിയ കാര്യമാണെന്നാണ്.

എല്ലാവര്‍ക്കും അതിന് സാധിച്ചു എന്ന് വരില്ല. ഞാനിപ്പോള്‍ കേള്‍ക്കുന്നത് കല്യാണം കഴിയുന്നു, ഉടന്‍തന്നെ അവര്‍ ഡിവോഴ്‌സ് ആവുന്നു എന്നൊക്കെയുള്ള കഥകളാണ്. ചിലര്‍ക്ക് ദാമ്പത്യം മാത്രം മതി കുട്ടികള്‍ വേണ്ടെന്നാണ്.

അതുകൊണ്ട് എനിക്കും കല്യാണം വേണോ കുട്ടികള്‍ വേണോ എന്നൊക്കെയുള്ള സംശയങ്ങള്‍ തോന്നാറുണ്ട്. അഭിപ്രായം എന്താണെന്നാണ് സ്വാസിക ചോദിക്കുന്നത്.

'സ്വാസുകുട്ടിക്ക് നല്ലൊരു അമ്മയാകാം. നീയൊരു ഫാമിലി ഗേള്‍ ആണ്. എനിക്ക് അറിയാം നീ നിന്റെ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നുണ്ടെന്ന്.


നീ നല്ലൊരു പെണ്‍കുട്ടി ആണെന്ന് എനിക്കറിയാം. നിനക്ക് നല്ലൊരു അമ്മയാകാന്‍ സാധിക്കും. നല്ലൊരു മകളാണ് നീ, നല്ലൊരു വ്യക്തിക്ക് നല്ലൊരു അമ്മയാകാം. നീ വൈബ്രന്റ് ആയ മനോഹരിയായ ഒരു സ്ത്രീയാണ്. മോള്‍ക്ക് ഉറപ്പായും നല്ലൊരു അമ്മയാകാന്‍ സാധിക്കും.

പിന്നെയൊരു കാര്യം പറയാം, സ്വാസികയ്ക്ക് തന്നെ അമ്മയാകാന്‍ തോന്നും. അങ്ങനെ തോന്നുമ്പോള്‍ മാത്രം അമ്മയായായാല്‍ മതി. സ്വാസികയുടെ കുഞ്ഞുവാവയായി ഒരു എക്‌സ്‌റ്റെന്‍ഷന്‍ വരുന്നുണ്ടെങ്കില്‍ സ്വാസു അതിനുവേണ്ടി വേണ്ടി തയ്യാറെടുക്കണ്ടേ.

അത് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചാല്‍ നമ്മുടെ ഉള്ളില്‍ നിന്നുമാണ്. സമൂഹം എന്തൊക്കെ പറയും എന്നോര്‍ത്ത് ഒരിക്കലും ടെന്‍ഷന്‍ അടിക്കരുത്. എന്നെ വിശ്വസിക്കൂ.

അമ്മയാകാന്‍ ഒരു പ്രായം ഇല്ല. പതിനേഴു വയസ്സോ, പതിനഞ്ചു വയസ്സ്, പതിനൊന്ന് വയസ്സില്‍ ഉള്ള ആളുകളും അമ്മയാകാറുണ്ട്. അവര്‍ അമ്മയാണോ എന്ന് ചോദിച്ചാല്‍ അവര്‍ അമ്മയല്ല.

കാരണം അമ്മ എന്ന് പറഞ്ഞാല്‍ അത് അണ്‍ കണ്ടീഷണല്‍ ആയ ഒരു അവസ്ഥയാണ്. ഫിസിക്കലി മെന്റലി, ഇമോഷണലി എല്ലാം ആ പെണ്‍കുട്ടി തയ്യാറായിരിക്കണം.

ഞാന്‍ അമ്മയായത് എനിക്ക് തോന്നിയപ്പോഴാണ്. എനിക്ക് അതിനു മുന്‍പേ ഒരുപാട് പ്രെഷര്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയും സൊസൈറ്റിയും, പേരന്റസുമൊക്കെ നല്ല രീതിയില്‍ പ്രെഷര്‍ തന്നിരുന്നു.എന്നാല്‍ അതൊന്നും എന്നെ ബാധിച്ചില്ല.

പക്ഷെ ഞാന്‍ അമ്മ ആയപ്പോള്‍ ആ ഫീലിംഗ് ശരിക്കും അനുഭവിച്ചറിഞ്ഞു. എനിക്ക് തോന്നുന്നു ഒരു പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ ഒന്നും വെയിറ്റ് ചെയ്യണ്ട, അമ്മയാകണമെന്ന് തോന്നുമ്പോള്‍ തന്നെ പോയി അമ്മ ആയേക്കണം. ഒരു പെണ്‍കുട്ടിക്ക് പൂര്‍ണ്ണത കിട്ടണമെങ്കില്‍ അവള്‍ ഒരു അമ്മയാകണം. അതിന് പ്രസവിക്കണം എന്നൊന്നുമില്ല. ദത്തെടുത്താലും അമ്മയാകും.

അമ്മ മനസ്സ് എന്ന് പറഞ്ഞാല്‍ അത് വളരെ വലുതാണ്. പ്രസവിക്കണം എന്നൊന്നില്ല. എനിക്ക് അറിയാം നീ അധികം വൈകാതെ അമ്മയാകും. വൈഫ് ആയില്ലെങ്കിലും അമ്മയാകാം കേട്ടോ എന്നാണ് ശ്വേത സ്വാസികയോട് പറഞ്ഞത്.




















#no #need #marry #give #birth #become #mother #swethamenon #advises #Swasika

Next TV

Related Stories
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall