#rimitomy | മട്ടന്‍ ബിരിയാണിക്ക് പകരം ബ്രഡും ഒരു ബക്കറ്റ് പുകയുമോ? അന്തംവിട്ട് റിമി ടോമി

#rimitomy |  മട്ടന്‍ ബിരിയാണിക്ക് പകരം ബ്രഡും ഒരു ബക്കറ്റ് പുകയുമോ? അന്തംവിട്ട് റിമി ടോമി
Nov 8, 2024 06:37 AM | By Susmitha Surendran

( moviemax.in) റിമി ടോമി എന്നും പ്രേക്ഷകരെ ചിരിപ്പിച്ചിട്ടേയുള്ളൂ . താരത്തിന്റെ ഓരോ ചെറുതും വലുതുമായ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് താല്പര്യമാണ്.

 ഇപ്പോഴിതാ സ്‌പെഷ്യല്‍ മട്ടന്‍ ബിരിയാണി കഴിക്കാനായി പോയി അന്തംവിട്ടിരിക്കുകയാണ് ഗായിക റിമി ടോമി. അസര്‍ബൈജാനിലെ ബാക്കുവിലെത്തിയ റിമി ഒരു റസ്റ്റോറന്റില്‍ എത്തിയ വിശേഷമാണ് ഗായിക പങ്കുവച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ മട്ടന്‍ ബിരിയാണി കാത്തിരുന്ന റിമിയുടെ മുന്നില്‍ എത്തിയത് ഒരു വലിയ കഷ്ണം ബ്രെഡും ഒരു ബക്കറ്റ് വെള്ളവും പുകയുമാണ്.

എന്നാല്‍ മട്ടന്‍ ബിരിയാണി അലങ്കരിച്ച രീതി മാത്രമായിരുന്നു ഇത്. പിന്നാലെ ഒരു റെസ്റ്റോറന്റ് ജീവനക്കാരന്‍ വന്ന് സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ബ്രഡ് മുറിച്ച് ഉള്ളിലെ ആവി പറക്കുന്ന ബിരിയാണി മുന്നിലെത്തിക്കുന്നുണ്ട്. ഷഹറായസ് എന്നു പേരുള്ള സ്‌പെഷ്യല്‍ ബിരിയാണിയാണിത്.

https://www.facebook.com/Rimitomysinger/videos/1114950893582097/?ref=embed_video&t=110

ജീവനക്കാരനോട് സ്‌പെഷ്യല്‍ ഐറ്റത്തിന്റെ പേര് ചോദിക്കുന്നതും പിന്നാലെ ബിരിയാണി രുചിച്ചു നോക്കുന്നതുമാണ് വീഡിയോയില്‍ കാണാം.

പുകയെല്ലാം വന്നതോടെ സ്വര്‍ഗത്തിന്റെ ഫീലുണ്ടെന്നും റിമി പറയുന്നുണ്ട്. മസാലയും നട്‌സും നിറഞ്ഞ സ്‌പെഷ്യല്‍ ഐറ്റമാണെന്നും ബിരിയാണി കൊള്ളാമെന്നും റിമി പറയുന്നുണ്ട്.

അതേസമയം, വെള്ളത്തില്‍ വന്ന പുകയല്ല, ഇത് ഡ്രൈ ഐസ് ആണെന്ന ഉപദേശവും നല്‍കുന്നുണ്ട്. അത് ശ്വസിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും ചിലര്‍ പറയുന്നുണ്ട്.

ബിരിയാണി ടേസ്റ്റ് ഉള്ളതായി അഭിനയിക്കണ്ട കഴിക്കുന്നത് കണ്ടാല്‍ അറിയാം തല്ലിപ്പൊളിയാണെന്ന് എന്നാണ് മറ്റൊരു കമന്റ്.


.

#Instead #mutton #biryani #brad #bucket #smoke? #RimiTomy p#assed #away

Next TV

Related Stories
'പ്രകാശം പരത്തുന്ന പെണ്‍കുട്ടി ' കാലഘട്ടം  ആവശ്യപ്പെട്ടുന്ന സിനിമ - വിദ്യാധരന്‍ മാഷ്

Nov 28, 2025 12:58 PM

'പ്രകാശം പരത്തുന്ന പെണ്‍കുട്ടി ' കാലഘട്ടം ആവശ്യപ്പെട്ടുന്ന സിനിമ - വിദ്യാധരന്‍ മാഷ്

പ്രകാശം പരത്തുന്ന പെണ്‍കുട്ടി, വിദ്യാധരന്‍ മാഷ്, സിനിമ,...

Read More >>
'ഹാലിളകണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

Nov 27, 2025 04:35 PM

'ഹാലിളകണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

ഹാല്‍ സിനിമ,കത്തോലിക്കാ കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷന്‍...

Read More >>
Top Stories










News Roundup