നടന് കമല്‍ ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമുഖമായ സര്‍ഗാവിഷ്‌കാരങ്ങളിലൂടെ സിനിമാരംഗത്ത് തന്റേതായ ഇടം നേടിയ പ്രതിഭയാണ് കമല്‍ ഹാസനെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.
മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ക്കായി അടിയുറച്ചു നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹമെന്നും തന്റെ നാടിനോടും ജനതയോടും അദ്ദേഹത്തിനുള്ള സ്നേഹവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണെന്നും മുഖ്യമന്ത്രി കുറിച്ചു.
കേരളത്തെയും ഒരു ജനതയെന്ന നിലയില്‍ നാം കൈവരിച്ച സാമൂഹിക പുരോഗതിയെയും കമല്‍ ഹാസന്‍ സ്‌നേഹപൂര്‍വ്വം നോക്കികാണുന്നുവെന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നുവെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ സൃഹുത്ത് കമല്‍ ഹാസന് ജന്മദിനാശംസകള്‍. ബഹുമുഖമായ സര്‍ഗാവിഷ്‌കാരങ്ങളിലൂടെ സിനിമാരംഗത്ത് തന്റേതായ ഇടം നേടിയ പ്രതിഭയാണ് കമല്‍ ഹാസന്‍. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ക്കായി അടിയുറച്ചു നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം.
തന്റെ നാടിനോടും ജനതയോടും അദ്ദേഹത്തിനുള്ള സ്നേഹവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്.
കേരളത്തെയും ഒരു ജനതയെന്ന നിലയില്‍ നാം കൈവരിച്ച സാമൂഹിക പുരോഗതിയെയും കമല്‍ ഹാസന്‍ സ്‌നേഹപൂര്‍വ്വം നോക്കികാണുന്നുവെന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
#genius #who #carved #own #niche #cinema #ChiefMinister #wishes #KamalHaasan #birthday





























