ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ക്രൂരനായ വില്ലനാണ് റോളക്സ്. കമല്‍ ഹാസന്‍ ചിത്രമായ വിക്രത്തില്‍ സൂര്യയാണ് റോളക്സ് എന്ന കൊടൂര വില്ലനായി കാമിയോ റോളിൽ എത്തിയത്.
കുറച്ചു നിമിഷങ്ങൾ മാത്രമുള്ള സൂര്യയുടെ പകർന്നാട്ടത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എൽസുയു വിൽ ഇനി ചെയ്യാൻ പോകുന്ന സിനിമകൾ ഏതെല്ലാമാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരുന്നു.
റോളക്സ് സ്റ്റാൻഡ് എലോൺ കഥാപാത്രമായി ഒരു സിനിമ ഉണ്ടാകുമെന്ന ലോകേഷിന്റെ പ്രഖ്യാപനത്തിനു പുറകെ കഥാപാത്രത്തെ പറ്റി പ്രതികരിക്കുകയാണ് നടൻ സൂര്യ. റോളക്സ് നെഗറ്റീവ് കഥാപാത്രമാണ് അയാളില്‍ നന്മയില്ല നന്മയുണ്ടായാൽ പ്രേക്ഷകര്‍ അയാളെ ആരാധിക്കും.
അതിനാൽ തന്നെ ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നുമാണ് നടൻ പറഞ്ഞത്.
റോളക്സിന്റെ ചിത്രത്തിൽ കഥാപാത്രത്തിന്റെ പോസിറ്റീവുകള്‍ കാണിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സൂര്യ.
കങ്കുവയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് റോളക്സ് എന്ന കഥാപാത്രത്തെ പറ്റി സൂര്യ സംസാരിച്ചത്. കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രം തന്നെയാകും റോളക്സിന്റെ സ്റ്റാൻഡ് എലോൺ സിനിമെയന്നും സൂര്യ പറഞ്ഞു.
ഒരു രീതിയിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല റോളക്സ് എന്നത്. ആ കഥാപാത്രം ചെയ്യുന്ന ക്രൂരതകൾ ന്യായീകരിക്കപ്പെടേണ്ടതുമല്ല. ആ കഥാപാത്രത്തെ നിതീകരിക്കുന്നത് കഥാപാത്രത്തോടും സമൂഹത്തോടും ചെയ്യുന്നത് നീതികേടകും.
റോളക്സ് എന്ന കഥാപാത്രത്തെ ന്യായീകരിച്ചാൽ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ആരാധിക്കാന്‍ സാധ്യതയുണ്ട്. സമൂഹത്തിന് അത് വളരെ അപകടകരമാണെന്നും സൂര്യ പറഞ്ഞു.
കൈതിയുടെ രണ്ടാം ഭാഗത്തില്‍ റോളക്‌സ് ഉണ്ടാകുമെന്നും കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞിരുന്നു. ശിവ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ സൂര്യയുടെ കങ്കുവ.നവംബര്‍ 14-ന് തിയേറ്ററുകളിലെത്തുന്നുണ്ട്.
#Rolex #actor #Surya #revealed #character #film