#Laljose | ക്ലാസ്സ്‌മേറ്റ് സെറ്റിൽ എന്നെ കണ്ടപ്പോൾ സുകുമാരി പൊട്ടിക്കരഞ്ഞു - ലാൽ ജോസ്

#Laljose | ക്ലാസ്സ്‌മേറ്റ് സെറ്റിൽ എന്നെ കണ്ടപ്പോൾ സുകുമാരി പൊട്ടിക്കരഞ്ഞു  - ലാൽ ജോസ്
Nov 6, 2024 01:36 PM | By akhilap

(truevisionnews.com) സിനിമ ലോകത്ത്‌ എല്ലാവരെയും ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും അഭിനയ നടനമാടിയ മലയാളികളുടെ പ്രിയങ്കരിയാണ് സുകുമാരി .അവർ അഭിനയിച്ചു തീർത്ത കഥാപാത്രങ്ങൾ അത്രയും മലയാളികൾക്ക് പ്രിയങ്കരമായിരുന്നു .

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സുകുമാരി സജീവ സാന്നിധ്യമായിരുന്നു. ഷൂട്ടിം​ഗ് സെറ്റുകളിൽ ഏവരോടും സ്നേഹത്തോടെ പെരുമാറിയ സുകുമാരിയെക്കുറിച്ചും അവരോടൊപ്പമുള്ള ഓർമ്മകളും പങ്കുവയ്ക്കുകയുമാണ് സംവിധായകൻ ലാൽ ജോസ്.

തന്റെ ഒരുപാട് സിനിമകളിൽ 'അമ്മ വേഷത്തിലും അല്ലാതെയും സുകുമാരി അഭിനയിച്ചിട്ടുണ്ട് .തനിക്ക്‌ അവർ ഒരു അമ്മയെ പോലെയായിരുന്നു . അമ്മയുടെ വാത്സല്യം എനിക്ക് തന്നിട്ടുണ്ട്.

തന്റെ സിനിമകൾ തുടങ്ങുമ്പോൾ സുകുമാരി ചേച്ചിയായിരുന്നു പൂജയ്ക്ക് കർപ്പൂരം കത്തിച്ചിരുന്നതെന്നും സംവിധായകൻ ഓർമിക്കുന്നു .

ഇടക്കാലത്ത് ഒന്ന് രണ്ട് സിനിമകളിൽ സുകുമാരി ചേച്ചി ഉണ്ടായില്ല. അതിന് കാരണം അവർക്ക് ഹാർട്ടിന് പ്രശ്നം വന്നു. ബൈപ്പാസ് സർജറി വേണ്ടി വന്നു. ആ സമയത്ത് ഞാൻ സിനിമകളിലേക്ക് വിളിച്ചില്ല.

ഷൂട്ടിങ്ങിന്റെ തിരക്കിലായത് കൊണ്ട് എനിക്ക് പോയി കാണാനും പറ്റിയില്ല. പിന്നീട് ക്ലാസ്മേറ്റ്സിൽ അഭിനയിക്കാൻ സുകുമാരി ചേച്ചിയെ വിളിച്ചു. അവർ വന്നു.

സെറ്റിൽ അവർ എത്തിയപ്പോൾ ഞാൻ കാണാൻ പോയി. എന്നെ കണ്ടപ്പോൾ അവർ പൊട്ടിക്കരഞ്ഞു.

മരണത്തെ മുന്നിൽ കണ്ട സമയത്ത് ഞാൻ കാണാൻ പോയില്ല എന്നതാണ് ആ സങ്കടത്തിന്റെ കാരണമെന്ന് എനിക്ക് മനസിലായി. താൻ കുറ്റബോധത്തോടെ കാര്യങ്ങൾ വിശദീകരിച്ചെന്നും സംവിധായകൻ ഓർത്തു.

അവസാന കാലത്ത് ആരോ​ഗ്യ പ്രശ്നങ്ങൾ വന്നപ്പോൾ പോലും സുകുമാരി കരിയറിനോട് പ്രതിബന്ധത കാണിച്ചിരുന്നെന്ന് ലാൽ ജോസ് പറയുന്നു.

അവർക്ക് ആ സമയത്ത് സാമ്പത്തികമായി പ്രശ്നങ്ങളുണ്ടായിരുന്നു.

ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ സുകുമാരി ചേച്ചി അഭിനയിക്കാൻ വന്നത് കാലിലെ ഫ്രാക്ചറുമായാണ്.

ഞാനിത് അറിഞ്ഞില്ല എന്നും ,കാലിന്റെ പ്രശ്നം ഞാനറിഞ്ഞാൽ സിനിമയിലേക്ക് വിളിക്കില്ലെന്ന് കരുതിയാണ് അവർ എന്നോട് പറയരുതെന്ന് എല്ലാവരോടും ചട്ടം കെട്ടിയത്.

ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് അന്ന് അവർ ആ സിനിമയിൽ അഭിനയിച്ചതെന്നും ലാൽ ജോസ് തന്റെ യൂട്യൂബ് ചാനലിൽ ഓർത്ത്‌ പറയുന്നു .








#Classmate #movie #set #sukumari #laljose

Next TV

Related Stories
'സ്വകാര്യ ഭാ​ഗങ്ങളിൽ പിടിക്കുന്ന തരത്തിൽ പെരുമാറി, പിന്നീട് അകത്തേക്ക് വിളിച്ച് ധരിച്ച ഷോട്സ് ഊരി'; തുറന്ന് പറഞ്ഞ് നിഹാൽ പിള്ളയ്

Oct 19, 2025 08:22 PM

'സ്വകാര്യ ഭാ​ഗങ്ങളിൽ പിടിക്കുന്ന തരത്തിൽ പെരുമാറി, പിന്നീട് അകത്തേക്ക് വിളിച്ച് ധരിച്ച ഷോട്സ് ഊരി'; തുറന്ന് പറഞ്ഞ് നിഹാൽ പിള്ളയ്

'സ്വകാര്യ ഭാ​ഗങ്ങളിൽ പിടിക്കുന്ന തരത്തിൽ പെരുമാറി, പിന്നീട് അകത്തേക്ക് വിളിച്ച് ധരിച്ച ഷോട്സ് ഊരി'; തുറന്ന് പറഞ്ഞ് നിഹാൽ പിള്ളയ്...

Read More >>
'കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഭാര്യയുടെ കൂടെ സെൽഫി..!വീഡിയോ കോളിൽ ചിരിച്ച് പെൺകുട്ടി..'; അജ്മൽ അമീർ സെക്സ് ചാറ്റ് വിവാദത്തിൽ

Oct 19, 2025 05:17 PM

'കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഭാര്യയുടെ കൂടെ സെൽഫി..!വീഡിയോ കോളിൽ ചിരിച്ച് പെൺകുട്ടി..'; അജ്മൽ അമീർ സെക്സ് ചാറ്റ് വിവാദത്തിൽ

'കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഭാര്യയുടെ കൂടെ സെൽഫി..!വീഡിയോ കോളിൽ ചിരിച്ച് പെൺകുട്ടി..'; അജ്മൽ അമീർ സെക്സ് ചാറ്റ്...

Read More >>
സെക്സ് വോയിസ് ചാറ്റുകൾ പുറത്ത്, ഒപ്പം നടന്റെ വീഡിയോകോളിന്റെ ​ദൃശ്യവും; അജ്മൽ അമീറിനെതിരെ ട്രോളുകളും പരിഹാസങ്ങളും

Oct 19, 2025 12:35 PM

സെക്സ് വോയിസ് ചാറ്റുകൾ പുറത്ത്, ഒപ്പം നടന്റെ വീഡിയോകോളിന്റെ ​ദൃശ്യവും; അജ്മൽ അമീറിനെതിരെ ട്രോളുകളും പരിഹാസങ്ങളും

സെക്സ് വോയിസ് ചാറ്റുകൾ പുറത്ത്, ഒപ്പം നടന്റെ വീഡിയോകോളിന്റെ ​ദൃശ്യവും; അജ്മൽ അമീറിനെതിരെ ട്രോളുകളും പരിഹാസങ്ങളും...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall