പണി എന്ന സിനിമ സംവിധാനം ചെയ്ത് പ്രേക്ഷക പ്രശംസ നേടിയിരിക്കുകയായിരുന്നു നടന്‍ ജോജു ജോര്‍ജ്. എന്നാല്‍ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ എഴുതിയ യുവാവിനെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ നടനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇത്രയധികം അസഹിഷ്ണുത ജോജുവിന് ആവശ്യമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ആദര്‍ശ് എന്ന യുവാവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും അതിനൊപ്പം നടന്റെ വോയിസ് കോളിന്റെ റെക്കോര്‍ഡുമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. 'പണി' എന്ന ചിത്രത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി തന്നെ വിളിച്ചുവെന്നാണ് യുവാവ് പറഞ്ഞത്.
നേരില്‍ കാണാന്‍ ധൈര്യമുണ്ടോന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികള്‍ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികള്‍ ഇവിടെ വിലപോവില്ലെന്ന് അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോണ്‍ കോളില്‍ തന്നെ നല്‍കിയതാണ്. ഇനിയൊരിക്കലും അയാള്‍ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഇവിടെ പങ്കുവെയ്ക്കുന്നതെന്നും യുവാവ് പറഞ്ഞിരുന്നു. ഇതോടെയാണ് വലിയ വിമര്‍ശനം നടനെതിരെ ഉയര്‍ന്നത്.
'കൊച്ചെര്‍ക്കാ, ഞാന്‍ പ്രകോപിതനായാല്‍ നീ മുള്ളിപ്പോകുമെന്നാണ്' ജോജു ആദര്‍ശിനോട് പറഞ്ഞത്. 'എനിക്ക് മുള്ളാന്‍ നിങ്ങളുടെ പ്രൊവോക്കേഷന്റെ ആവശ്യമൊന്നുമില്ല, അല്ലാതെ തന്നെ എല്ലാ ദിവസവും മുള്ളാറു'ണ്ടെന്നായിരുന്നു യുവാവിന്റെ മറുപടി. വളരെ മാന്യമായ രീതിയില്‍ ആദര്‍ശ് നടനെ കൈകാര്യം ചെയ്തുവെന്നാണ് ആരാധകര്‍ പറഞ്ഞത്. ജോജുവിന്റെ ഓരോ സംഭാഷണങ്ങളും അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
എങ്ങനെ ജനങ്ങളുടെ അറ്റെന്‍ഷന്‍ കിട്ടുമോ എന്ന് നോക്കിയിരുന്ന ടൈമില്‍ തന്നെ ജോജു കേറി കൊടുത്തു അത് കറക്റ്റ് ആയി അവന്‍ ക്യാച്ച് ചെയുകയും ചെയ്തു. സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ ഇടിച്ചു കയറും. ഇല്ലെങ്കില്‍ വലിച്ച് എറിയും. ഒരു പടം ഇറക്കി ഇതുപോലെ ഷോ കാണിച്ചു പ്രേക്ഷകരെ വെറുപ്പിക്കരുത്... മുള്ളിക്കല്‍ സ്റ്റാര്‍ ജോജുവിന് ഐക്യദാര്‍ഢ്യം... എന്നിങ്ങനെ നടനെ പരിഹസിച്ച് കൊണ്ടുള്ള എഴുത്തുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
വിമര്‍ശനവും വ്യക്തിഹത്യയും രണ്ടും രണ്ടായി കാണാന്‍ സാധിക്കാത്തത് ചിലപ്പോഴൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഈ നാടിന്റെ പ്രധാനമന്ത്രിയെ വരെ വിമര്‍ശിക്കാനുള്ള സ്വാതന്ത്രം മൗലീക അവകാശമായി വ്യാഖ്യാനിക്കപ്പെടുന്ന രാജ്യത്ത്, ഒരാള്‍ ഒരു സിനിമയെ വിമര്‍ശിച്ചതു കൊണ്ടും. അത് നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന പല ഗ്രൂപ്പുകളിലായി പ്രചരിപ്പിച്ചതുകൊണ്ടും അതൊരു ക്രിമനല്‍ കുറ്റമാകുന്നതെങ്ങിനെയാണ്.
വിമര്‍ശനങ്ങളെ വ്യക്തിഹത്യയായി കാണുന്ന കാഴ്ച്ചപാടിനാണ് കുഴപ്പം. ഇനി, നിയമപരമായി ഇതിനെതിരെ കക്ഷി ചേര്‍ന്നാലും ഒടുക്കം അഭിപ്രായ സ്വാതന്തിന്റെ തോളത്ത് കയ്യിട്ട് നില്‍ക്കാനെ ഏതൊരു നീതിന്യായ കോടതിയും താല്‍പ്പര്യം കാണിക്കാന്‍ സാധ്യതയുള്ളൂ. ആ പയ്യന്‍ എത്ര മാന്യമായാണ് സംസാരിക്കുന്നത്.
അവന്‍ പറഞ്ഞത് ശരിയല്ലേ? സ്വന്തം പണം കൊടുത്ത് സിനിമ കാണുന്ന ഒരാള്‍ക്ക് തന്റെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉള്ള നാടാണ് ഭാരതം. അല്ലാതെ പാകിസ്ഥാനോ, താലിബാന്‍ തീവ്രവാദികള്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനോ, അതും അല്ലെങ്കില്‍ ഏകാധിപത്യം കൊടി കുത്തി വാഴുന്ന ചൈനയോ, നോര്‍ത്ത് കൊറിയയോ അല്ല അത് മനസിലാക്ക്.
തങ്കന്‍ ചേട്ടന്‍ ചുരിളിയിലെ സ്വഭാവം ജീവിതത്തില്‍ എടുക്കാന്‍ നോക്കല്ലേ. ആളുകള്‍ എയറില്‍ കയറ്റും പറഞ്ഞേക്കാം... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. ഇതിനിടെ ജോജുവിന്റെ ഭാഗം ന്യായീകരിച്ചും കമന്റുകളുണ്ട്. ജോജുവിനെ സപ്പോര്‍ട്ട് ചെയ്യുകയല്ല, പുള്ളിയ്ക്ക് എങ്ങനെ ഇത് ഡീല്‍ ചെയ്യണം എന്ന് അറിയാതെ പോയതുകൊണ്ടാണ് ഇങ്ങനെ എയറില്‍ ആകേണ്ടി വന്നത്.
മിക്കവാറും ആ റിവ്യൂ കണ്ട സമയത്ത് ഒന്നും നോക്കാതെ വിളിച്ചതായിരിക്കാം പുള്ളി, ജോജുവിനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഈ പയ്യന്‍ എയറില്‍ സ്ഥിരതാമസം ആകുമായിരുന്നു... എന്നൊക്കെയാണ് കമന്റുകള്‍.
#I #don't #need #your #provocation #urine #Don't #you #try #take #character #ThanganChetan #Churili #Socialmedia #put #Joju #on #air