അമ്മ വേഷങ്ങളിലൂടെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ നില്‍ക്കുകയാണ് നടി മഞ്ജു പിള്ള.
വര്‍ഷങ്ങളായി അഭിനയരംഗത്ത് ഉണ്ടെങ്കിലും മഞ്ജുവിന്റെ കഥാപാത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോഴാണ്. ഓരോ തവണയും വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് നടിയെത്താറുള്ളത്.
അത്തരത്തില്‍ പുതിയ സിനിമയുടെ വിശേഷങ്ങളുമായിട്ടാണ് മഞ്ജു എത്തിയത്. സിനിമയെക്കുറിച്ചും അഭിനയിച്ച ജീവിതത്തെക്കുറിച്ചുമൊക്കെ പറയവേ താന്‍ ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തി.
ട്രെയിനിനു മുന്നില്‍ ചാടി മരിക്കാനാണ് അന്ന് ശ്രമിച്ചതെങ്കിലും തന്നെ രക്ഷപ്പെടുത്തിയത് അമ്മയായിരുന്നുവെന്നാണ് മഞ്ജു പറഞ്ഞത്.
നടിയുടെ വാക്കുകളിങ്ങനെയാണ്... 'ഇടയ്ക്ക് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചത് അമ്മയാണ്. ഒരു അമ്മയ്ക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂവെന്ന് ഞാനൊരു അമ്മയായതിന് ശേഷമാണ് മനസ്സിലാക്കുന്നത്.
എന്റെ മകള്‍ക്ക് ഒരു വിഷമം വന്നാല്‍ അവളുടെ മുഖമൊന്നു മാറിയാല്‍, മൂഡ് മറിയാലൊക്കെ എനിക്ക് മനസ്സിലാവും. അമ്മയ്ക്ക് അതെങ്ങനെ മനസ്സിലായി അമ്മേ... എന്നാണ് അവള്‍ തിരികെ ചോദിക്കുക.
മകളുമായി ഫോണ്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ശ്വാസം വിടുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ട് എന്ന് മനസ്സിലാവും. അതൊരു അമ്മയ്ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് തന്റെ അമ്മയുമെന്ന് മഞ്ജു പറയുന്നു.
ഒരിക്കല്‍ ഒരു ട്രെയിന്‍ ക്രോസ് ചെയ്യുന്ന സമയത്ത് ആയിരുന്നു എനിക്ക് അങ്ങനെ ആത്മഹത്യ ചെയ്യാനുള്ള ചിന്ത വന്നത്. നമ്മുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്.
അമ്മ എന്നെ രക്ഷിച്ചു. പക്ഷേ ഞാന്‍ വീണ്ടും ചെയ്യുമോ എന്നൊരു സംശയം അമ്മയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ അമ്മ എന്നെയും കൂട്ടി ട്രെയിന്‍ നിര്‍ത്തിയിട്ടതിന്റെ മുന്നില്‍ പോയി നിന്നു. എന്നിട്ട് നമുക്കൊരുമിച്ചു പോകാമെന്നു പറഞ്ഞു.
ഞാന്‍ അമ്മയെ നോക്കിയപ്പോള്‍ ' ജീവിക്കാന്‍ പ്രയാസമാണ് മക്കളെ, മരിക്കാനാണ് എളുപ്പമെന്ന് അമ്മ പറഞ്ഞു. ശരിക്കും അതെന്റെ പൊട്ടത്തരം ആയിരുന്നു.
ബുദ്ധിയില്ലായ്മയില്‍ സംഭവിച്ചതാണ്. അമ്മയുടെ ആ വാക്കുകളില്‍ നിന്നാണ് ജീവിച്ചു കാണിക്കാന്‍ അന്യായ ധൈര്യം വേണമെന്നും, എല്ലാവര്‍ക്കും അത് പറ്റില്ലെന്നുള്ള ചിന്ത എന്റെ ഉള്ളില്‍ വരുന്നത്, അവിടുന്നാണ് ജീവിച്ച് കാണിക്കണമെന്ന് ഞാന്‍ തീരുമാനിച്ചതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
'സ്വര്‍ഗം' എന്ന സിനിമയിലാണ് മഞ്ജുവിപ്പോള്‍ അഭിനയിക്കുന്നത്. ഉടനെ റിലീസിനൊരുങ്ങുന്ന ചിത്രം റെജിസ് ആന്റണിയുടെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്.
മഞ്ജു പിള്ളയ്ക്ക് പുറമേ ജോണി ആന്റണി, അജു വര്‍ഗീസ്, അനന്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ലിസി കെ ഫെര്‍ണാണ്ടസാണ് ചിത്രം നിര്‍മിക്കുന്നത്.
#day #she #tried #die #jumping #front # train #her #mother #came #with #her #saying #that #they #would #die #together #ManjuPillai