മിനി സ്‌ക്രീന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായതിന്റെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സീരിയല്‍ ലൊക്കേഷനില്‍ വച്ച് പരിചയപ്പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
എന്നാല്‍ വിവാഹത്തിനുശേഷം ദമ്പതിമാര്‍ക്ക് വലിയ രീതിയില്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഈ പ്രായത്തില്‍ വീണ്ടും വിവാഹം കഴിക്കാന്‍ നാണമില്ലേ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും പരിഹാസവും ഉയര്‍ന്നു. എന്നാല്‍ ഇതിനു മുന്‍പുള്ള ബന്ധത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് ദിവ്യയിപ്പോള്‍. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍.
വിവാഹത്തിന് തൊട്ടുമുന്‍പ് ഞങ്ങള്‍ സംസാരിച്ചപ്പോള്‍ ദിവ്യയ്ക്ക് തീര്‍ത്ഥാടനത്തിന് പോകണമെന്ന ആഗ്രഹം പറഞ്ഞിരുന്നതായി ക്രിസ് പറയുമ്പോള്‍ അതെന്ത് കൊണ്ടാണെന്നു പറയാമെന്നായി ദിവ്യ... 'എനിക്കിപ്പോള്‍ 40 വയസ്സായി, എത്രകാലം ഈ ഫീല്‍ഡില്‍ തന്നെ നിന്ന് പോകാന്‍ പറ്റുമെന്ന് പറയാന്‍ സാധിക്കില്ല. മുന്‍പ് ഞാന്‍ ബ്യൂട്ടീഷന്‍ ആയിരുന്നു. അതും മുന്നോട്ട് പോകുമോന്ന് അറിയില്ല. മക്കളെ എങ്ങനെയും സേഫ് ആക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.
എപ്പോഴും ഒറ്റപ്പെട്ടുള്ള ജീവിതം വളരെ ബോറാണ്. എത്രയോ തവണ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അഭിനയിക്കാന്‍ സെറ്റില്‍ പോയി തിരിച്ചു വരുമ്പോള്‍ കരയാത്ത ദിവസങ്ങളില്ല. കാരണം മക്കളെ ഒറ്റയ്ക്ക് ഇട്ടിട്ട് വേണം പോകാന്‍. കുറച്ചുദിവസം കൂടുതല്‍ അവിടെ നിന്നാല്‍ അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാനോ മറ്റൊന്നിനും സാധിക്കാറില്ല. എന്റെ അമ്മ ചേട്ടന്റെ കൂടെയാണ് അതുകൊണ്ട് തീര്‍ത്തും ഒറ്റപ്പെട്ടതുപോലെയായി. മകന് ഒന്നര വയസ്സ് കഴിഞ്ഞപ്പോഴാണ് ഞാന്‍ ഭര്‍ത്താവുമായി വേര്‍പിരിയുന്നത്.
ഈ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ പ്രണയം ഉണ്ടായിട്ടില്ലെന്നല്ല. പക്ഷേ അതൊന്നും വര്‍ക്ക് ആയില്ല. 14 വര്‍ഷം ഒരാളുടെ ചീത്ത വിളിയും അടിയും തൊഴിയും കൊണ്ട് ജീവിച്ചു. ഇനിയും അതുപോലൊരു ലൈഫ് താങ്ങാന്‍ പറ്റില്ല. 18 വയസ്സു മുതല്‍ 32 വയസ്സ് വരെയുള്ള എന്റെ നല്ല പ്രായമൊക്കെ അയാളുടെ കൂടെ പോയി. ഇനി ഭാര്യ മരിച്ചതോ മക്കള്‍ ഉപേക്ഷിച്ചതോ പ്രായമുള്ളതോ ആയ ആരെങ്കിലും മതി...
അവര്‍ക്ക് കിട്ടാത്ത സ്‌നേഹം എനിക്ക് കൊടുക്കാന്‍ പറ്റും. കുറച്ച് സാമ്പത്തികമുള്ള ആളുമായിരിക്കണമെന്നേയുള്ളു. എന്ന് കരുതി എന്നെ പൊന്നിട്ട് മൂടണം എന്നല്ല. കയറി താമസിക്കാന്‍ ഒരു വീട് വേണം, മക്കളെ സേഫ് ആക്കണം ഇതൊക്കെയെ എനിക്ക് ഉദ്ദേശം ഉണ്ടായിരുന്നുള്ളൂ.
മുന്‍പ് പലപ്പോഴും കിടക്കുമ്പോള്‍ ഫാന്‍ നോക്കി എങ്ങനെയെങ്കിലും ഒന്ന് ഒരുങ്ങി പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഫാനില്‍ കെട്ടി തൂങ്ങുകയും ചെയ്തു. ആ സമയത്ത് മക്കളുടെ മുഖം മനസ്സിലേക്ക് വരും. ഇപ്പോള്‍ ഗുരുവായൂരപ്പന്റെ മുന്നില്‍ വച്ച് വിവാഹം നടത്തിയത് വലിയ അനുഗ്രഹം ആയി തോന്നി. ഏട്ടനെ പോലെ ഒരാള്‍ ഭര്‍ത്താവായി വന്നത് തന്നെ വലിയ അനുഗ്രഹമാണെന്നും' ദിവ്യ പറയുന്നു.
#divyasreedhar #reveals #her #first #marriage #and #how #she #faced #issues #with #exhusband