(moviemax.in)ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലെ വിന്നറായിരുന്നു ജിന്റോ. ഷോയുടെ തുടക്കം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച താരം ബിഗ് ബോസിന് ശേഷം അപ്രത്യക്ഷനായി.
സെലിബ്രിറ്റികളുടെ അടക്കം ഫിറ്റ്‌നസ് ട്രെയിനറായിരുന്ന ജിന്റോയെ പറ്റി കുറച്ച് നാളുകളായി യാതൊരു വിവരവും ഇല്ലായിരുന്നു.ഇപ്പോഴിതാ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം.
ബിഗ് ബോസ് താരങ്ങളുടെ നേതൃത്വത്തില്‍ പുതിയൊരു സംഘടന തുടങ്ങിയിരിക്കുകയാണ്. ഇതില്‍ പങ്കെടുക്കാന്‍ ജിന്റോ അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു.
ഇവിടെ വെച്ച് മാധ്യമങ്ങളുമായി സംസാരിക്കവേ തന്റെ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ചും രണ്ടാമതും വിവാഹം കഴിക്കുന്നതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.'
പണ്ട് നടന്ന കാര്യങ്ങള്‍ വെച്ച് സഭ ഡിവോഴ്‌സ് കൊടുക്കുന്നില്ല, സഭ ഞങ്ങളെ പിടിച്ചിരുത്തിയിരിക്കുകയാണെന്ന്... എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ ഇനി പ്രചരിപ്പിക്കരുതെന്നാണ് ജിന്റോ പറയുന്നത്.
അങ്ങനൊരു സംഭവം ഇല്ല. ഞാന്‍ പോയി നേരിട്ട് കാര്യങ്ങള്‍ മനസിലാക്കിയതാണ്. അച്ചന്മാര്‍ എല്ലാരും കൂടി സഹകരിച്ച് നമുക്ക് ഒരു ചാന്‍സ് തരാന്‍ നോക്കുന്നുണ്ട്.അവര്‍ വിളിച്ചു ഞങ്ങള്‍ ഒരു പ്രാവശ്യം പോവുകയും പേപ്പറുകളൊക്കെ കൊടുത്തിട്ട് വരികയും ചെയ്തു.
വീണ്ടും ഒന്നുകൂടി വരാന്‍ പറഞ്ഞു. അങ്ങനെ ചെന്നപ്പോള്‍ ആ വിവാഹബന്ധം വേണ്ടെന്നും ഡിവേഴ്‌സ് വേണമെന്നും പറഞ്ഞു. അത്രയും കാര്യമേ ഉള്ളു. ഇനി ആരും മോശമായ കാര്യങ്ങളൊന്നും പറഞ്ഞു നടക്കരുത്.ഇനിയും പള്ളിയില്‍ വെച്ച് തന്നെ കെട്ടണം.
നമുക്ക് കുട്ടി ഉണ്ടായാലും മറ്റ് അംഗീകാരങ്ങള്‍ക്കും ഒക്കെ അത് വേണം. അതുകൊണ്ടാണ് ഞങ്ങളുടെ കല്യാണം ഇങ്ങനെ നീണ്ടു പോകുന്നത്. ആള് നാട്ടില്‍ വന്നിരുന്നു, ഇപ്പോള്‍ വീണ്ടും തിരിച്ചു പോയി. തിരിച്ചു ഇനി എന്നാണ് വരുന്നതെന്ന് അറിയില്ല.
യുഎസില്‍ നിന്ന് കല്യാണത്തിന് വേണ്ടി വന്നതാണ്. പക്ഷേ അത് നടത്താതെ തിരികെ പോകേണ്ടി വന്നു. അതിന് കാരണം പുറത്തുനിന്ന് വരുന്ന പല പ്രശ്‌നങ്ങളുമാണ്.
ഒരാള്‍ നമ്മളോട് ഒരു കാര്യം പറഞ്ഞ് തരുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് ശരി ആണോന്ന് നോക്കിയിട്ട് മാത്രം ചെയ്യുക. ഒരാള്‍ പറയുന്നത് കേട്ട് പള്ളിയില്‍ ഡിവോഴ്‌സ് വാങ്ങാന്‍ ചെന്നു, പക്ഷേ എനിക്കൊരു തിരിച്ചടിയാണ് കിട്ടിയത്.
അതില്‍ നിന്നാണ് ഞാന്‍ പാഠം പഠിച്ചത്. പള്ളിയില്‍നിന്ന് ഡിവോഴ്‌സ് കിട്ടൂല എന്നാണ് ചിലര്‍ പറഞ്ഞിരുന്നത്. ഞാനും അത് വിചാരിച്ചു ഇരുന്നു. നിയമപരമായി നേരത്തെ ഞങ്ങള്‍ വേര്‍പിരിഞ്ഞവരാണ്.
പള്ളിയില്‍ നിന്നുള്ള ഡിവോഴ്‌സിന് വേണ്ടി ഞങ്ങള്‍ രണ്ടുപേരും പിതാവിന്റെ മുന്നില്‍ ഒപ്പിട്ടിട്ടുണ്ട്.
എല്ലാം ഒക്കെ ആയി. ഇനി സാക്ഷിയുടെ ഒപ്പ് കൂടി ഇട്ടാല്‍ ഡിവോഴ്‌സ് ലഭിക്കും. അതിന് ശേഷം വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി നാട്ടിലേക്ക് വന്നാല്‍ ഉടന്‍ കല്യാണം നടത്താനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
കല്യാണം കഴിഞ്ഞു അവള്‍ തിരികെ പോകാനാണ് സാധ്യത. വിവാഹശേഷം ഭാര്യ കൂടെ തന്നെ വേണമെന്ന് പറയുന്നത് തെറ്റായ ധാരണയാണ്.
എപ്പോഴും കൂടെ നില്‍ക്കുന്നതിനേക്കാളും കുറച്ച് അകന്നു നില്‍ക്കുന്നതാണ് ഭാര്യയ്ക്കും ഭര്‍ത്താവിനും നല്ലതെന്നാണ് എന്റെ അഭിപ്രായമെന്നും' ജിന്റോ പറയുന്നു.
#Earlier #separated #Even #there #children #necessary #Jinto #commented #divorce