മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന നടിയാണ് സിനി പ്രസാദ്. നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ നടി നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി.
ഇടയ്ക്ക് സിനിമകളില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ നടി തിളങ്ങി. കൈലിമുണ്ടും ബ്ലൗസും തോര്‍ത്തുമൊക്കെ ധരിച്ച് നിരന്തരം തനിക്ക് അഭിനയിക്കേണ്ടി വന്നിരുന്നു എന്നതിനെപ്പറ്റി പറയുകയാണ് നടി ഇപ്പോള്‍.
അത്തരം വേഷങ്ങള്‍ മാത്രം തനിക്ക് ലഭിച്ചത് എന്താണെന്ന് അറിയില്ലെന്നും ഒരു സിനിമയില്‍ പ്രതീക്ഷിക്കാത്തൊരു അനുഭവം ഉണ്ടായെന്നും അഭിമുഖത്തില്‍ സംസാരിക്കവേ സിനി വെളിപ്പെടുത്തി.
കലാഭവന്‍ മണിച്ചേട്ടനൊപ്പം നന്മ എന്നൊരു സിനിമയില്‍ അഭിനയിച്ചിരുന്നു. അതിലും എന്റെ വേഷം കൈലിയും ബ്ലൗസും തോര്‍ത്തുമാണ്.
അത് ഭയങ്കര ഹിറ്റായിരുന്നു. എനിക്ക് മുണ്ടും ബ്ലൗസും ചേരുമെന്ന് കരുതിയിട്ടാണോ എന്താണെന്നറിയില്ല രണ്ടുമൂന്നു സിനിമകളില്‍ ആ ഒരു കോസ്റ്റും തന്നിട്ടുണ്ട്.
മുണ്ടും ബ്ലൗസും തന്നതിനു ശേഷം തോര്‍ത്ത് ഇടാതെ ക്യാമറയുടെ മുന്നിലേക്ക് വരാന്‍ പറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് താല്പര്യമില്ലെങ്കിലും അങ്ങനെ വരാനാണ് ആവശ്യപ്പെട്ടത്.
പിന്നെ നന്മ സിനിമയില്‍ തോര്‍ത്തിട്ടിട്ട് തന്നെ അഭിനയിച്ചിരുന്നു. എന്നാല്‍ അതിലൊരു സീനില്‍ ദുരനുഭവം ഉണ്ടായി. ഒരു പുഴയുടെ സൈഡില്‍ നിന്നാണ് ചിത്രീകരണം നടക്കുന്നത്.
ഇന്ദ്രന്‍സ് ഏട്ടന്റെ കഥാപാത്രം എന്നെ തിരക്കി വീട്ടിലേക്ക് വരികയാണ്. ഈ സമയത്ത് ഞാന്‍ പുഴയുടെ സൈഡില്‍ ഇരുന്ന് അലക്കുകയാണ്.
ക്യാമറയൊക്കെ അക്കരെയും ഇക്കരെയുമായി സെറ്റ് ചെയ്തിട്ടുണ്ട്. ആക്ഷന്‍ എന്നു പറഞ്ഞതും എന്റെ ശരീരത്ത് ഉണ്ടായിരുന്ന തോര്‍ത്ത് ആരോ ഒരാള്‍ വലിച്ചെടുത്തോണ്ട് പോയി. അസിസ്റ്റന്റ് ഡയറക്ടര്‍ അങ്ങനെ ആരോ ആയിരുന്നു അത്.
അവരത് നേരത്തെ പറഞ്ഞു വെച്ചിരുന്നതാണ്. ആ സമയത്ത് എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. ഞാന്‍ ചെയ്തു കൊണ്ടിരുന്ന ജോലി അങ്ങനെ ചെയ്യുന്നത് പോലെ ഇരുന്നിട്ട് അഭിനയിച്ചു.
ആ ഷോട്ടില്‍ ദൂരെ ആയിരുന്നു ക്യാമറ ഉണ്ടായിരുന്നത്. അതുകൊണ്ട് കുഴപ്പമില്ലെന്ന് ഞാനും കരുതി. പക്ഷേ ആ സീന്‍ തിയേറ്ററില്‍ വന്നതിനുശേഷം സ്‌ക്രീന്‍ മുഴുവന്‍ ഞാന്‍ ആ വേഷത്തില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.
തോര്‍ത്ത് വലിച്ചെടുത്തോണ്ട് പോയ സമയത്ത് ഞാന്‍ പ്രതികരിച്ചിരുന്നില്ല. ഒരു ആര്‍ട്ടിസ്റ്റ് ആവുമ്പോള്‍ ഇത് ചെയ്യാന്‍ ബാധ്യസ്ഥയാണല്ലോ. അല്ലെങ്കില്‍ പിന്നെ അഭിനയിക്കാന്‍ ഇറങ്ങരുത്.
ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തോര്‍ത്ത് മാറ്റേണ്ടി വരുമോന്ന് ചോദിച്ചിരുന്നതാണ്. അപ്പോള്‍ കുഴപ്പമില്ലെന്നും മാറ്റേണ്ടതില്ലെന്നും പറഞ്ഞ്, അവര്‍ ഈസിയായി വിട്ട സംഭവം ആണിത്.
എന്തായാലും സിനിമയില്‍ ആ സീന്‍ വന്നപ്പോള്‍ വൃത്തികേട് ഒന്നുമില്ലായിരുന്നു. മാത്രമല്ല നല്ല രസമുണ്ടായിരുന്നു. വളരെ ക്ലോസ് ആയിട്ടാണ് ആ ഷോട്ട് എടുത്തു വച്ചേക്കുന്നത്. അതുകൊണ്ട് എനിക്ക് ദേഷ്യം ഒന്നും തോന്നിയില്ല.
എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചെയ്തത്. എനിക്കും കുഴപ്പം തോന്നിയില്ല. അതോണ്ട് കുറ്റം പറഞ്ഞില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി ഇപ്പോള്‍ പൊക്കിയെടുത്ത് കൊണ്ടുവന്നതിലൊന്നും യാതൊരു അര്‍ത്ഥവുമില്ല.
നമ്മളിപ്പോള്‍ ഒരു വര്‍ക്കിന് ചെന്നു. അവര്‍ ഏത് രീതിയിലാണ് സമീപിക്കുന്നതെങ്കിലും താത്പര്യമുണ്ടെങ്കില്‍ നിന്ന് കൊടുക്കുക. ഇല്ലെങ്കില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് പോരുക.
അവിടെ ചാഞ്ഞ് നിന്നിട്ട് പിന്നീട് പരാതിയുമായി വരുന്നതില്‍ കാര്യമില്ലെന്നാണ് സിനി പറയുന്നത്.
#siniprasad #reveals #bad #experience #her #costume #movie