#nandhu | പറഞ്ഞത് ശരിയായില്ല, മമ്മൂട്ടി പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും കരച്ചില്‍ വന്നു. മറക്കാൻ കഴിയാത്ത അനുഭവമെന്ന് നന്ദു

#nandhu | പറഞ്ഞത് ശരിയായില്ല, മമ്മൂട്ടി പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും കരച്ചില്‍ വന്നു. മറക്കാൻ കഴിയാത്ത അനുഭവമെന്ന് നന്ദു
Oct 12, 2024 03:10 PM | By Jain Rosviya

(moviemax.in)തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന താരമാണ് മമ്മൂട്ടി.

ഭ്രമയുഗം, കാതല്‍ തുടങ്ങി അടുത്തിടെയായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളൊക്കെ ഇത്തരത്തില്‍ പ്രേക്ഷക പ്രശംസ നേടി കൊടുത്തവയാണ്.

അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി ഒരു അസാധ്യ പ്രകടനം കാഴ്ച വെക്കുന്ന ആളാണെന്നാണ് പൊതു അഭിപ്രായം. മെഗാസ്റ്റാറിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് പോയൊരു അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ നന്ദു.

വിഷ്ണു എന്ന സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചായിരുന്നു മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ നന്ദു വെളിപ്പെടുത്തിയത്.

ഈ വീഡിയോ വൈറലാവുകയാണിപ്പോള്‍. മമ്മൂട്ടിയുടെ കൂടെ കുറച്ച് സിനിമകളിലെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളു. അദ്ദേഹത്തെ ഞാനിപ്പോഴും സാര്‍ എന്നാണ് വിളിക്കുന്നത്.

വിഷ്ണു എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയാണ്. അതിലെനിക്ക് കരയുന്നൊരു സീനുണ്ട്. പക്ഷേ കരയാന്‍ അറിയത്തില്ല. കാരണം ഞാനത് വരെ തമാശയും വളിപ്പുമൊക്കെയാണ് ചെയ്തിട്ടുള്ളത്.

നല്ലതൊന്നും കാണിക്കുന്നില്ലല്ലോ. നല്ലൊരു വേഷം കിട്ടിയാലല്ലേ സീരിയസായി അഭിനയിക്കാന്‍ സാധിക്കുകയുള്ളു. അതുവരെ എനിക്ക് ഗ്ലിസറിന്‍ ഇടുകയോ കണ്ണീര്‍ വരുത്തി അഭിനയിക്കുകയോ ചെയ്തിട്ടില്ല.

വിഷ്ണു എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നുണ്ട്. തൂക്കുന്നതിന് തലേദിവസം കൊടുക്കുന്ന ഭക്ഷണത്തിനാണ് കൊലച്ചോര്‍ എന്ന് പറയുന്നത്.

തടവില്‍ കഴിയുന്ന ആളുകള്‍ തന്നെയാണ് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഈ ഭക്ഷണം കൊണ്ട് കൊടുക്കുന്നത്. വിഷ്ണുവിനെ അത്രയും സ്‌നേഹിക്കുന്ന ഞാനാണ് അതിലൊരു കഥാപാത്രം.

ഞങ്ങള്‍ രണ്ടാളും ജയിലിലെ സഹമുറിയനാണ്. വിഷ്ണുവേട്ടനെ തൂക്കികൊല്ലില്ല, സര്‍ക്കാര്‍ വെറുതേ വിടും എന്നൊക്കെ ഞാന്‍ പറഞ്ഞോണ്ട് കരയണം.

ബാക്കി ഷോട്ട് ഒക്കെ എടുത്തു. ശേഷം ഞാന്‍ കരയുന്നത് ക്ലോസ് എടുക്കുകയാണ്. ഗ്ലിസറിനിട്ടിട്ടും എനിക്ക് കരച്ചില്‍ വരുന്നില്ല. കരച്ചില്‍ മാത്രമല്ല ഫീലിങ്ങ്‌സും വരുന്നില്ല.

മമ്മൂക്ക അവിടെ തന്നെ കസേര ഇട്ട് ഇരുപ്പുണ്ട്. എന്റെ റിഹേഴ്‌സല്‍ രണ്ട് മൂന്ന് തവണ എടുത്തത് മമ്മൂക്ക ആള്‍ക്കൂട്ടത്തിലിരുന്ന് കാണുന്നുണ്ടായിരുന്നു.

എന്നിട്ട് എന്നോട് നീയൊന്ന് ചെയ്‌തേ, കാണട്ടേ എന്ന് പറഞ്ഞു. ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്ത് കാണിച്ചു. പക്ഷേ കരച്ചില്‍ വരുന്നില്ല. ഗ്ലിസറിന്‍ ഇട്ടിരുന്നോന്ന് പുള്ളി ചോദിച്ചു. എന്നിട്ടും വരുന്നില്ലെന്നായി ഞാന്‍.

ഇതോടെ പുള്ളി ഞാന്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കിക്കോളാന്‍ പറഞ്ഞു. എന്നിട്ട് എന്റെ ഡയലോഗ് നോക്കിയിട്ട് പറയാന്‍ തുടങ്ങി.

അദ്ദേഹം ഡയലോഗ് പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും കരച്ചില്‍ വന്നു. അതുപോലെ തന്നെ ഞാനും പറയാന്‍ ശ്രമിച്ചു. പക്ഷേ പുള്ളി ചെയ്തതിന്റെ ആയിരത്തിലൊരു ശതമാനം പോലും എനിക്ക് നന്നായി വന്നില്ല.

പക്ഷേ മുന്‍പ് ചെയ്തതിനെക്കാളും മനോഹരമായെന്ന് നന്ദു പറയുന്നു...ഞാന്‍ അത്ഭുതപ്പെട്ടത് അദ്ദേഹം അവിടെ വന്ന് നിന്നിട്ട് ഗ്ലിസറിന്‍ പോലുമിടാതെ എനിക്ക് കാണിച്ച് തരാന്‍ വേണ്ടി കരഞ്ഞു.

അഭിനയിച്ച് കാണിച്ച് തന്നപ്പോള്‍ പോലും ശരിക്കും വെള്ളം വന്നു. അതിപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. അസാധ്യ അഭിനയമാണ്. 

ജീവിതത്തിലെനിക്കത് മറക്കാന്‍ സാധിക്കില്ല. ഭയങ്കര അനുഭവമായിരുന്നുവെന്നും നന്ദു പറയുന്നു. 

#actually #cried #when #heard #what #Mammootty #unforgettable #experience

Next TV

Related Stories
 ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

Dec 28, 2025 05:23 PM

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ...

Read More >>
കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

Dec 28, 2025 03:21 PM

കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

'അനോമി, കരിയറിലെ 90-ാം ചിത്രം, ഭാവന ഫിലിം പ്രൊഡക്‌ഷൻ, നടി...

Read More >>
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
Top Stories










News Roundup