#RanjuRanjimar | മംമ്തയുടെ കൈയ്ക്ക് വീക്കമുണ്ട്, മുഖത്ത് ഒരു കേടുപാടും സംഭവിക്കരുതെന്നായിരുന്നു എന്റെ പ്രാർത്ഥന -രഞ്ജു രഞ്ജിമാർ

 #RanjuRanjimar | മംമ്തയുടെ കൈയ്ക്ക് വീക്കമുണ്ട്, മുഖത്ത് ഒരു കേടുപാടും സംഭവിക്കരുതെന്നായിരുന്നു എന്റെ പ്രാർത്ഥന -രഞ്ജു രഞ്ജിമാർ
Oct 9, 2024 04:34 PM | By Jain Rosviya

(moviemax.in)തകർന്ന് പോയ ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞ നടിയാണ് മംമ്ത മോഹൻദാസ്.

കരിയറിൽ തിരക്കേറിയ സമയത്താണ് നടിക്ക് കാൻസർ ബാധിക്കുന്നത്. ആദ്യ വട്ടം രോ​ഗത്തെ അതിജീവിച്ച മംമ്തയ്ക്ക് രണ്ടാമതും കാൻസർ ബാധിച്ചു. അപ്പോഴും ധൈര്യം കൈവിടാതെ നടി അഭിമുഖീകരിച്ചു.

കാൻസറിനെ നേരിട്ട് കരിയറിലെ തിരക്കുകളുമായി മുന്നോട്ട് പോകവെയാണ് വിറ്റിലി​ഗൊ എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ മംമ്തയെ ബാധിക്കുന്നത്.ചർമ്മത്തെ ബാധിക്കുന്ന വിറ്റിലൊ​ഗുയുടെ ചികിത്സയ്ക്കും നടി വിധേയയായി.

മംമ്തയെ പോലെ ആത്മധെെര്യമുള്ളവർ വിരളമാണെന്ന് ഏവരും പറയുന്നു. ഇപ്പോഴിതാ മംമ്തയെക്കുറിച്ച് സംസാരിക്കുകയാണ് നടിയെ വർഷങ്ങളായി അടുത്തറിയാവുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.

മംമ്ത ഒരു പോരാളിയാണെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല. എന്ത് പേര് വിളിച്ചാലും അത് കൂടുതൽ അല്ല. ഞാൻ സ്കിൻ കെയറിന് വേണ്ടി അത് പോലെ കഷ്ടപ്പെടുന്ന ആളാണ്.

എന്റെ ചർമ്മത്തിൽ ഒരു പാട് വന്ന് കഴിഞ്ഞാൽ എനിക്ക് കുറച്ച് ദിവസത്തേക്ക് ഉറക്കമുണ്ടാവില്ല. സൗന്ദര്യമുള്ള നടിയാണ് മംമ്ത. എന്റെ കേരളത്തിലെ ദീപിക പദുകോൺ. ഞാൻ അത്രയും കെയർ ചെയ്ത് മേക്കപ്പ് ചെയ്യുന്ന ആർട്ടിസ്റ്റാണ്. അങ്ങനെയൊരു ആർട്ടിസ്റ്റിന് ഇത് പോലെ സ്കിന്നിന് പ്രശ്നം വന്നെന്ന് കണ്ടപ്പോൾ പൂർണമായും അപ്സെറ്റായി.

എന്റെ പ്രാർത്ഥന ആ മനോഹരമായ മുഖത്ത് ഒരു കേടുപാടും സംഭവിക്കരുത് എന്നായിരുന്നു. ബാക്കിയെല്ലാം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം.

ദൈവം തമ്പുരാൻ സഹായിച്ച് അവളുടെ മുഖത്ത് യാതൊരു വിധ പ്രശ്നവും ഇല്ല. ആ സൗന്ദര്യം നാൾക്ക് നാൾ വർധിച്ച് വരുന്നു. കൈയിലെ പാടുകളെല്ലാം മാറി വരുന്നുണ്ട്.

അവളത് മാറ്റിയെടുക്കും അതാണ് മംമ്ത മോഹൻദാസെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ഞങ്ങൾ ഒരുമിച്ച് കരഞ്ഞ ഒരു സാഹചര്യമുണ്ട്. 

രുദ്രംഗി എന്ന സിനിമയിൽ ഫൈറ്റ് സീൻ ചെയ്യുമ്പോൾ മംമ്തയുടെ കൈയ്ക്ക് വീക്കമുണ്ട്. ഒരു ദിവസം കൊണ്ട് ഇത്രയും ഫൈറ്റ് സീനെടുക്കണം.

അതൊക്കെ ചെയ്ത് പുള്ളിക്കാരി കാരവാനിൽ വന്ന് കൈ വലിച്ച് പിടിച്ച് കരയും. കണ്ണിൽ നിന്ന് കുടു കുടാ വെള്ളം വരും. ഞാൻ ആ കൈ തോളത്തേക്ക് വെച്ച് അവിടെ ഇരിക്കും.

ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ട്. ഒരാളെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് ഞാൻ കരയാറുണ്ട്. ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ടെങ്കിൽ, മുട്ടുകാലിൽ നിന്നിട്ടുണ്ടെങ്കിൽ അത് മംമ്തയ്ക്ക് വേണ്ടിയാണ്.

മംമ്തയ്ക്കും പ്രിയാമണിക്കും എന്നെ അറിയാം. ഒരാളെ പോലും സുഖിപ്പിച്ച് സംസാരിക്കുന്ന ആളല്ല താനെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. തനിക്ക് വർക്കുകളില്ലാതെ പ്രതിസന്ധി നേരിട്ട ഒരു ഘട്ടത്തിൽ മംമ്തയുടെ പിന്തുണയാണ് തന്നെ സഹായിച്ചതെന്നും രഞ്ജു രഞ്ജിമാർ പറയുന്നുണ്ട്.

മംമ്ത, പ്രിയാമണി, ഭാവന തുടങ്ങി നിരവധി സൗഹൃദങ്ങൾ സിനിമാ ലോകത്ത് രഞ്ജു രഞ്ജിമാർക്കുണ്ട്.

#Mamta #hand #swollen #my #prayer #that #there #no #damage #her #face #RanjuRanjimar

Next TV

Related Stories
മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Nov 18, 2025 11:56 AM

മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'ശ്രീ അയ്യപ്പൻ', വിഷ്ണു വെഞ്ഞാറമൂട് ചിത്രം , ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ...

Read More >>
Top Stories










News Roundup






GCC News