#vijayaragavan | അച്ഛന്റെ വായില്‍ നിന്ന് അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു; ലോകത്തിലെ വലിയ ഭാഗ്യവാന്‍ ഞാനാണ് -വിജയരാഘവന്‍

#vijayaragavan | അച്ഛന്റെ വായില്‍ നിന്ന് അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു; ലോകത്തിലെ വലിയ ഭാഗ്യവാന്‍ ഞാനാണ് -വിജയരാഘവന്‍
Sep 30, 2024 12:16 PM | By Jain Rosviya

(moviemax.in)അത്ഭുതപ്പെടുത്തുന്ന മലയാള നടന്മാരുടെ ലിസ്റ്റിലാണ് നടന്‍ വിജയരാഘവന്‍. ഒരുകാലത്ത് വില്ലനായി നിറഞ്ഞുനിന്ന നടന്‍ ഇന്ന് സിനിമ ആസ്വാദകരെ പോലും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.

ഓരോ സിനിമകള്‍ കഴിയുംതോറും തന്റെയുള്ളിലെ അഭിനയ പ്രതിഭയെ പുറത്തെടുക്കാന്‍ നടന് സാധിക്കാറുണ്ട്.ഏറ്റവും ഒടുവില്‍ ആസിഫ് അലിക്കൊപ്പം കിഷ്‌കിന്താകാണ്ഡം എന്ന സിനിമയില്‍ ഗംഭീര പ്രകടനമാണ് വിജയരാഘവന്‍ കാഴ്ചവെച്ചത്.

അതുപോലെ പൂക്കാലം എന്ന സിനിമയിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരവും നടനെ തേടിയെത്തി. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും സന്തോഷ നാളുകളിലൂടെയാണ് വിജയരാഘവന്‍ കടന്നുപോകുന്നത്.

എല്ലാത്തിനും പിന്തുണയായത് പിതാവ് എന്‍പിള്ളയാണെന്നാണ് നടനിപ്പോള്‍ പറയുന്നത്. നാടകത്തിലൂടെ തുടങ്ങിയ കരിയറില്‍ അച്ഛന്‍ നല്‍കിയ അവസരങ്ങളാണ് ഗുണം ചെയ്തതെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കവേ വിജയരാഘവന്‍ വ്യക്തമാക്കുന്നു.

'ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അച്ഛനുള്ളതാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരില്‍ ഒരാള്‍ ഞാനാണെന്നാണ് വിശ്വസിക്കുന്നത്.

എന്‍ എന്‍ പിള്ളയുടെ മകനായി ജനിച്ചു എന്നതാണ് ആ ഭാഗ്യം. കുട്ടിക്കാലം മുതല്‍ വീട്ടില്‍ നാടകം കണ്ടാണ് വളര്‍ന്നത്. അച്ഛന്‍ നാടക അഭിനേതാക്കള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നതും എഴുതുന്നതും നാടകങ്ങളുമായി യാത്ര ചെയ്യുന്നതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്.

എങ്ങനെയാണ് ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതെന്ന് പഠിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് അതാണെന്നും നടന്‍ പറയുന്നു.

നാടകമാണ് മുന്നോട്ടുള്ള ജീവിതം എന്ന് മനസ്സില്‍ ആഗ്രഹിച്ചിരുന്നു. കോളേജ് പഠനം കഴിയാറായപ്പോഴാണ് ഭാവി പരിപാടിയെക്കുറിച്ച് അച്ഛന്‍ ചോദിക്കുന്നത്. എന്തെങ്കിലും നോക്കണമെന്ന് മറുപടി കൊടുത്തപ്പോള്‍ എന്നാല്‍ നാടകത്തിനൊപ്പം കൂടിക്കോ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.

സത്യത്തില്‍ അച്ഛന്റെ വായില്‍ നിന്ന് അങ്ങനെ ഒരു നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. കാരണം ഏറെ മുന്‍പ് അഭിനയമാണ് എന്റെ കരിയര്‍ എന്ന് ഞാന്‍ തന്നെ തീരുമാനിച്ചിരുന്നു.

ജീവിതത്തില്‍ ഒരു കാര്യത്തിനും അച്ഛന്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു...സിനിമയില്‍ ഞാന്‍ സജീവമായപ്പോള്‍ അച്ഛനും സന്തോഷവാനായിരുന്നു.

ആദ്യമൊക്കെ ഞാന്‍ കുറെ വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നു. അതുകൊണ്ട് അച്ഛന്‍ എന്നോട് തമാശയ്ക്ക് ചോദിക്കും ' എന്തിനാടാ ഈ തല്ലു കൊള്ളാന്‍ നടക്കുന്നത്' എന്ന്.

അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് എന്നെ വലിയ വിശ്വാസമായിരുന്നു. അതുപോലെ ഞാന്‍ നാടകം സംവിധാനം ചെയ്യുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

പലപ്പോഴും നടക്കുമ്പോള്‍ ഇനി നീ പറഞ്ഞു കൊടുക്കുന്ന പറഞ്ഞു അദ്ദേഹം വിശ്രമിക്കാന്‍ പോകും. ഞാന്‍ എങ്ങനെയാണ് നിര്‍ദ്ദേശം കൊടുക്കുന്നത് എന്ന് അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടാവും.

അച്ഛന്‍ തന്ന ആ അവസരം സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഗുണം ചെയ്തു. ഏകലവ്യനിലെ ചേറാടി കറിയ എന്ന കഥാപാത്രത്തെ കണ്ടപ്പോഴാണ് അച്ഛന്‍ എന്റെ സിനിമ അഭിനയത്തെ ആദ്യമായി അഭിനന്ദിച്ചത്.

അത് മറക്കാന്‍ പറ്റാത്ത ഓര്‍മ്മയാണ്.' വിജയരാഘവന്‍ പറയുന്നു.

#vijayaragavan #remembers #his #father #actor #nnpillai #his #acting #life

Next TV

Related Stories
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall