(moviemax.in)സൂപ്പര്‍ നായികയായി തിളങ്ങി നിന്നിട്ടും നടി കനകയുടെ ജീവിതം ദുരിതത്തിലായ കഥ മുന്‍പ് പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങി മലയാളത്തില്‍ ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന കനക ഇന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുകയാണ്.
നടിയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ എഎല്‍എസ് പ്രൊഡക്ഷന്‍സിന്റെ ജയന്തി കണ്ണപ്പന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നടി കനകയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സംസാരിച്ചു.
അവരുടെ കാര്യത്തില്‍ വളരെ ആശങ്കയുണ്ടെന്നും കനകയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ കാര്യമെന്താണെന്നും ജയന്തി പറഞ്ഞിരിക്കുകയാണ്.
'എനിക്ക് കനകയെ കുട്ടിക്കാലം മുതല്‍ നന്നായി അറിയാം. കനക ഒരു തകര്‍ന്ന കുടുംബത്തില്‍ നിന്നുമാണ് വളര്‍ന്ന് വന്നത്. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നം, ഓര്‍മ വെച്ച നാള്‍ മുതല്‍ അവളുടെ കൂടെ അമ്മയോ അച്ഛനോ ഇല്ലായിരുന്നു എന്നതാണ്.
അങ്ങനെ സന്തോഷകരമായ ഒരു കൗമാരം അവള്‍ക്ക് ഒറ്റയ്ക്ക് ചെലവഴിക്കേണ്ടതായി വന്നു. ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കില്‍ അവള്‍ തീര്‍ച്ചയായും സന്തോഷിച്ചേനെ.
കഴിഞ്ഞ വര്‍ഷം നടി കുട്ടി പത്മിനി കനകയെ കണ്ടിരിന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. ഞാന്‍ ഉടനെ കുട്ടി പത്മിനിയെ വിളിച്ച് കനകയെ കുറിച്ച് അന്വേഷിച്ചു.
കനകയും താനും ഒരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചെന്നും അവളെ കണ്ടതിന് ശേഷം നടന്നതിനെ പറ്റിയും പത്മിനി പറഞ്ഞിരുന്നു.
കനകയെ ഇനി ഒറ്റയ്ക്ക് വിടരുതെന്നും നമുക്കവളെ ചേര്‍ത്ത് പിടിക്കണമെന്നും പറഞ്ഞു. കാരണം ആരുടെയും പിന്തുണയില്ലാതെ സാവിത്രിയുടെ അമ്മ മരിച്ചപ്പോള്‍ ഞങ്ങള്‍ കുട്ടികളായിരുന്നു.
ആ സമയത്ത് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല, എന്നാലിപ്പോള്‍ ഞങ്ങള്‍ക്ക് പലതും ചെയ്യാന്‍ സാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തിലായിരുന്നെങ്കില്‍ സാവിത്രിയെ കൊണ്ടു വന്ന് വീട്ടില്‍ ഇരുത്തി അമ്മയെ പോലെ നോക്കാമായിരുന്നു.
അതുകൊണ്ട് അവരുടെ അവസ്ഥ കനകയ്ക്ക് വരരുതെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ജയന്തി പറഞ്ഞു. കനകയുടെ അമ്മ ദേവികയുടെ പെട്ടെന്നുള്ള മരണമാണ് അവരെ ഇത്രയധികം വിഷമിപ്പിച്ചത്.
ഞങ്ങള്‍ അവരുടെ മരണം ഉണ്ടായപ്പോല്‍ ആ വീട്ടിലേക്ക് പോയിരുന്നു. അക്കാലത്ത് അച്ഛന്റെ കുടുംബവുമായി കനകയ്ക്ക് ബന്ധം ഉണ്ടായിരുന്നില്ല.
അമ്മയുടെ സഹോദരന്മാരുള്‍പ്പെടെ കുറച്ചുപേര്‍ മാത്രമേ അവരുടെ ഉണ്ടായിരുന്നുള്ളൂ. എല്ലാം കഴിഞ്ഞ് കനക തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ ആരുമില്ലാത്ത അവസ്ഥയായി.
അമ്മയുടെ അവസാന കര്‍മ്മങ്ങള്‍ പോലും നടി ചെയ്തു. ഒടുവില്‍ അമ്മയുടെ ശരീരം വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ 'അമ്മേ, എന്നെ ഒറ്റയ്ക്ക് ആക്കരുതേ...' എന്നൊക്കെ പറഞ്ഞ് കനക കരഞ്ഞു,
അമ്മ കൂടി പോയതോടെ കുട്ടിക്കാലം മുതല്‍ ഏകാകിയായ കനക പിന്നെ ആരെയും വിശ്വസിക്കാതെ ഏകാന്ത ജീവിതം നയിച്ചു.
ഒരിക്കല്‍ നടി രാജശ്രീയും ഞാനും കനകയെ കാണാന്‍ അവളുടെ വീട്ടില്‍ പോയിരുന്നു. അവിടെ ചെന്നപ്പോള്‍ വീടിന്റെ വാതിലുകളും ജനാലകളുമെല്ലാം അടച്ചിരിക്കുകയാണ്.
ഞങ്ങള്‍ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ വാതില്‍ക്കലുള്ള പോസ്റ്റ് ബോക്സില്‍ ഒരു കുറിപ്പ് എഴുതി വെച്ചു. 'ഞങ്ങള്‍ നിന്നെ കാണാന്‍ വന്നതാണ്. പക്ഷെ നിന്നെ കാണാന്‍ കഴിഞ്ഞില്ല.
നിനക്ക് ആരും ഇല്ലെന്ന് കരുതരുത്, ഞങ്ങളൊക്കെ ഇവിടെയുണ്ട്...' എന്ന് എഴുതി അതിനൊപ്പം വിലാസവും ഫോണ്‍ നമ്പറും കൂടി എഴുതി വെ്ചിട്ട് ഞങ്ങള്‍ തിരിച്ച് പോന്നു. എന്നാല്‍ പിന്നീട് കനകയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.
അവിടെ അടുത്തുള്ള വാച്ചര്‍മാരില്‍ ഒരാള്‍ പറഞ്ഞത് കനക എപ്പോഴെങ്കിലും മാത്രമേ പുറത്തു വരാറുള്ളു എന്നാണ്. എന്തിനാണ് കനക ഒറ്റപ്പെടുന്നതെന്ന് തനിക്ക് അറിയില്ല.
അത് കൂടുതല്‍ വിഷമമാണ് തനിക്ക് തരുന്നതെന്നും ജയന്തി കണ്ണപ്പന്‍ കൂട്ടിച്ചേര്‍ത്തു... തെന്നിന്ത്യന്‍ നടിയായിരുന്ന ദേവികയുടെ ഏക മകളാണ് കനക.
അമ്മയ്ക്ക് പിന്നാലെ കനകയും സിനിമയിലേക്ക് എത്തി. 1990 കളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് കോടികള്‍ സമ്പാദിച്ചു.
തമിഴില്‍ മാത്രമല്ല, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും കനക പ്രശസ്തയായി. സിനിമയിലേക്ക് വന്നപ്പോള്‍ ആദ്യം ഗായികയാകാനാണ് കനക ശ്രമിച്ചത്. പിന്നീട് അഭിനേത്രിയായി മാറി.
പല ഭാഷകളിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ ഒറ്റപ്പെട്ടാണ് നടി ജീവിക്കുന്നത്.
#happy #adolescence #spent #alone #reason #why #Kanaka #does #not #leave #house #despite #being #super #heroine