വിവാഹ വാര്‍ഷികത്തില്‍ മനോഹരമായ കുറിപ്പുമായി സലീം കുമാര്‍. തന്റേയും ഭാര്യയുടേയും വിവാഹ ചിത്രത്തോടൊപ്പമാണ് താരത്തിന്റെ കുറിപ്പ്. താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിയെന്നാണ് സലീം കുമാര്‍ വിവാഹത്തെ വിശേഷിപ്പിക്കുന്നത്. 28-ാം വിവാഹ വാര്‍ഷികമാണ് സലീം കുമാറും ഭാര്യ സുനിതയും ഇന്ന് ആഘോഷിക്കുന്നത്.
''എന്റെ ജീവിതയാത്രയില്‍ ഞാന്‍ തളര്‍ന്നു വീണപ്പോള്‍ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് 'സ്ത്രീ മരങ്ങളാണ്,' ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വര്‍ഷം തികയുകയാണ് അതെ, ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്'' എന്നാണ് സലീം കുമാര്‍ കുറിച്ചിരിക്കുന്നത്.
മുമ്പും സലീം കുമാര്‍ ഭാര്യയേക്കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചും വാചാലനായിട്ടുണ്ട്. എനിക്ക് ഈ ലോകത്ത് കടപ്പാടുള്ളത് രണ്ട് സ്ത്രീകളോടാണ്. അതിലൊന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. എന്റെ എല്ലാവിധ ഐശ്വര്യങ്ങള്‍ക്കും കാരണം ഇവര്‍ രണ്ടു പേരുമാണെന്നാണ് സലീം കുമാര്‍ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞത്.
ഞാന്‍ മരിച്ചിട്ടേ എന്റെ ഭാര്യ മരിക്കാവൂ എന്നാണ് ഇപ്പോഴത്തെ തന്റെ ഏഖ ആഗ്രഹമെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു. അവളില്ലാതെ എനിക്കൊരു നിമിഷം പോലും ഇപ്പോള്‍ ജീവിക്കാന്‍ കഴിയില്ല. ഇപ്പോള്‍ എന്റെ ഓരോ ചലനവും നിര്‍ണയിക്കുന്നത് അവളാണെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു.
നമ്മളുടെ ജീവിതം വളരെ ചെറുതാണ്. ഇനി നമ്മള്‍ക്ക് ഒരു ജീവിതം കിട്ടില്ല. അതുകൊണ്ട് കിട്ടിയ ജീവിതത്തെ വളരെ അമൂല്യമായി കാണേണ്ടതുണ്ട്. ദാമ്പത്യം ശക്തിപ്പെടുന്നത് വാര്‍ധക്യത്തിലാണ്. അവിടെ നിന്നാണ് യഥാര്‍ത്ഥ പ്രണയം നാമനുഭവിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. പ്രണയം തീവ്രമാകുന്നത് യൗവ്വനത്തിലോ കൗമാരത്തിലോ അല്ല, വാര്‍ധക്യത്തിലാണെന്നാണ് സലീം കുമാര്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നത്.
അപ്പോഴാണ് നമുക്ക് മരിക്കേണ്ട എന്ന് തോന്നുന്നത്. ഇപ്പോഴാണ് യഥാര്‍ത്ഥ ജീവിതം ഞാന്‍ തിരിച്ചറിയുന്നത്. കക്കാട് കവിതയില്‍ പറഞ്ഞത് പോലെ, നീ എന്റെ ചാരത്ത് നില്‍ക്കൂ, എപ്പോഴാണ് മരിക്കുന്നതെന്നറിയില്ല. നല്ല ഇണയില്ലാത്തവന്‍ ഹതഭാഗ്യന്‍ തന്നെയാണെന്നാണ് സലീം കുമാര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഏറ്റവും നല്ല ഇണയെ കിട്ടുന്ന ആളാണെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു. അതാണ് ഏറ്റവും വലിയ സമ്പത്ത്. അക്കാര്യത്തില്‍ ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാണെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു.
മറ്റെല്ലാറ്റിലും നമ്മള്‍ വിജയിച്ചാലും ദാമ്പത്യത്തില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ ജീവിതം പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു. ഞാനും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണെന്നാണ് സലീം കുമാര്‍ പറയുന്നത്.
അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതുപോലും അവളാണ് വാങ്ങി തരുന്നത്. എന്ന് മുമ്പൊരു അഭിമുഖത്തില്‍ സലീം കുമാര്‍ പറഞ്ഞിട്ടുണ്ട്.
മലയാള സിനിമയിലെ മിന്നും താരമാണ് സലീം കുമാര്‍. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരം. കോമഡിയായിരുന്നു താരമാക്കിയത്. മലയാളികളെ എന്നും ചിരിപ്പിച്ച താരമാണ് സലീം കുമാര്‍. മണവാളനും പ്യാരിയുമൊക്കെ ഐക്കോണിക് കഥാപാത്രങ്ങളായി എന്നെന്നും നിലനില്‍ക്കും.
പിന്നീട് നായകനായി കയ്യടി നേടിയ സലീം കുമാറിനെ തേടി മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുമെത്തി. അഭിനയത്തിന് പുറമെ സംവിധായകന്‍, തിരക്കഥാകൃത്തായും കയ്യടി നേടി. ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ മകന്‍ ചന്തുവും സിനിമയിലെത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ കയ്യടി നേടിയിരിക്കുകയാണ് ചന്തു. പിന്നാലെ വന്ന നടികര്‍ തിലകത്തിലും ചന്തുവിന് ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ചിരുന്നു.
#'May #my #wife #die #after #Iam #dead #Love #intense #not #youth #adolescence #SalimKumar