(moviemax.in) മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സൂപ്പർസ്റ്റാറാണ് സുരേഷ് ഗോപി. അദ്ദേഹത്തെ കുറിച്ച് പല വിമർശനങ്ങളും പല കാലത്തായിട്ട് വന്നിരുന്നു. ഇപ്പോൾ അച്ഛനെ കുറിച്ചുള്ള വിമർശനങ്ങളെ കുറിച്ച് മാധവ് സുരേഷിൻറെ വാക്കുകളാണ് വൈറലാകുന്നത്
"അച്ഛനെ പറ്റി പറയുമ്പോൾ എല്ലാത്തിനും ഒരു പരിധിയുണ്ട് എന്നേ എനിക്ക് പറയാൻ സാധിക്കുള്ളു. അച്ഛൻ ഒരു പബ്ലിക്ക് ഫിഗറാണ്. ക്രിറ്റിസിസം വേണം, പക്ഷേ അബ്യൂസ് ചെയ്യുന്നത് ശരിയല്ല.
അതൊരു തെറ്റായിട്ട് തോന്നിയിട്ടില്ല. പക്ഷേ വീട്ടിലിരിക്കുന്ന എന്റെ അമ്മയെയും പെങ്ങൻമാരെയും കുറിച്ച് സോഷ്യൽ മീഡിയയിൽ വൾഗറായിട്ട് എഴുതുന്നത് ശരിയായിട്ട് തോന്നുന്നില്ല.
ഇതൊക്കെ കേൾക്കുമ്പോൾ ഇറിറ്റേഷൻ വരാറുണ്ട്. പക്ഷേ സ്വന്തം ഐഡന്റിറ്റി പോലും പുറത്ത് പറയാൻ പേടിക്കുന്ന നട്ടെല്ലില്ലാത്ത ആളുകളാണ് ഇത്തരം കമന്റിടുന്നത്.
ഇത്തരത്തിൽ സ്വന്തം ജീവിതത്തിൽ ശ്രദ്ധിക്കാൻ പോലും സമയമില്ലാതെ സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നവരല്ല എന്റെ ജീവിതം തീരുമാനിക്കുന്നത്.
ഇവരുടെ വാക്കുകളെല്ലാം അപ്രസക്തമാണ്. എന്റെ ജീവിതത്തിനും വളർച്ചക്കും ഇതൊന്നും പ്രസക്തമായ വിഷയമല്ല. അഭിപ്രായങ്ങളെല്ലാം എല്ലാവരോടും ചോദിക്കണം. അതിൽ നല്ലതും മോശമായ അഭിപ്രായങ്ങളും ഉണ്ടാവും." മാധവ് സുരേഷ് പറയുന്നു.
മറ്റുള്ളവരെ പോലെയല്ല സുരേഷ് ഗോപി. എല്ലാവരും സ്വന്തം കാര്യത്തിനു വേണ്ടി നെട്ടോട്ടമോടുമ്പോൾ സുരേഷ് ഗോപി മറ്റുള്ളവർക്കു വേണ്ടി സമയം കണ്ടെത്തുന്നയാളാണ്.
"മറ്റുള്ളവരെക്കാൾ ഒരുപടി മുകളിലാണ് എന്റെ അച്ഛൻ. അങ്ങനെയുള്ളൊരാൾ ഒരിക്കലും പൂർണമായും തെറ്റു ചെയ്യില്ല. എന്റെ അച്ഛൻ സത്യസന്ധനായ വ്യക്തിയല്ല. ഞാനൊരു കള്ളനല്ല എന്ന് എത്രപേർക്ക് പറയാൻ പറ്റും.? പക്ഷേ എന്റെ അച്ഛന് അങ്ങനെ പറ്റും." പൊതുവേ സിനിമാ മേഖലയിൽ നെപ്പോട്ടിസം വ്യാപകമായിട്ടുണ്ട്.
അച്ഛൻ, മകൻ, മറ്റു ബന്ധുക്കൾ എല്ലാവരും ഒരുപോലെ സിനിമകളിൽ നിറഞ്ഞുന്ന നിൽക്കുന്നത് ഒരു ട്രെൻഡായി മാറിയിരുന്നു. മോളിവുഡിലും അത്തരം നെപോട്ടിസം ഉണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തിലെ ഉയർച്ചയും ഒരുപോലെ പ്രധാനമാണ്. മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളുടെ മക്കളെല്ലാം സിനിമയിലുണ്ട്.
"സുരേഷ് ഗോപിയുടെ മകൻ ആയതുകൊണ്ടാണ് എനിക്കും ചേട്ടനും സിനിമയിൽ അവസരം കിട്ടിയത്. അല്ലാതെ സിനിമക്കു വേണ്ടി ഒരു പ്രത്യേക എഡ്യുക്കേഷനോ ഒന്നും തന്നെ ഞങ്ങൾ രണ്ടു പേരും നേടിയിട്ടില്ല. സുരേഷ് ഗോപി എന്ന ടാഗ്ലൈൻ ഉണ്ടായിട്ടുണ്ട്. അത് ഞാൻ തിരിച്ചറിയുന്നുണ്ട്.
പക്ഷേ മക്കൾക്ക് സിനിമയിൽ അവസം വാങ്ങി തരാമെന്ന് ഇതുവരെ അച്ഛൻ പറഞ്ഞിട്ടുമില്ല. ആ രീതിയിൽ ഒരു സമീപനവും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. അച്ഛന്റ സിനിമകളെല്ലാം തന്നെ ഇഷ്ടമാണ്.
പക്ഷേ വ്യക്തിപരമായി ഭരത് ചന്ദ്രൻ ഐപിഎസ് ആണ് ഇഷ്ടം. എന്നാൽ ഒരു അഭിനേതാവെന്ന നിലയിൽ അച്ഛൻ ചെയ്ത ഒരു കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ലേലം, വാഴുന്നോർ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളാവും." മാധവ് സുരേഷ് കൂട്ടിച്ചേർത്തു.
#MadhavSuresh's #words #about #criticism #his #father #going #viral