മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഫൂട്ടേജ്. സൈജു ശ്രീധര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗായത്രി അശോക്, വിശാഖ് നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ പ്രകടനത്തിലൂടെ കയ്യടി നേടുകയാണ് ഗായത്രി അശോക്. മികച്ച പ്രകടനമാണ് ചിത്രത്തില്‍ ഗായത്രി കാഴ്ച്ചവച്ചിരിക്കുന്നത്. തന്റെ ബോള്‍ഡ് ലുക്കിലൂടേയും ഗായത്രി കയ്യടി നേടുന്നുണ്ട്.
ലഡ്ഡു എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഗായത്രി. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെക്കുകയാണ് ഗായത്രി അശോക്.
മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. ഗായത്രിയ്‌ക്കൊപ്പം അമ്മ ബിന്ദുവും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. അവതാരക കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം സംസാരിച്ചത് ഗായത്രിയുടെ അമ്മയായിരുന്നു.
''ഒരിക്കലാണ് ആ അനുഭവമുണ്ടായത്. ഇവളെക്കുറിച്ചും ഞങ്ങളെക്കുറിച്ചും അറിയുന്നവര്‍ മാന്യമായിട്ടാണ് പെരുമാറുക. ഇതൊന്നും അറിയാത്തവരാണ് മോശമായി പെരുമാറിയത്. ഇവള്‍ കൃത്യമായ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. വീട്ടില്‍ വന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു'' എന്നാണ് അമ്മ ബിന്ദു പറയുന്നത്. പിന്നാലെ ഗായത്രി തന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു.
''എനിക്ക് ആകെയുള്ള ഓപ്ഷന്‍ നോ പറയുക എന്നതാണ്. ഞാനത് പറഞ്ഞു. ചിലര്‍ കിട്ടുമോ എന്ന് ചോദിക്കും. ഞാന്‍ അപ്പോള്‍ തുടക്കക്കാരിയുമാണ്. എനിക്ക് ഈ കിട്ടുമോ എന്ന് ചോദിക്കുന്നതിന്റെ അര്‍ത്ഥം പോലും അറിയാത്ത പ്രായമാണ്. നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. ഗായത്രിയെ അഡ്ജസ്റ്റ്‌മെന്റിന് കിട്ടുമോ എന്ന് ചോദിച്ചു. ഇല്ല നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അവിടെ വേറെ ഒന്നിനുമുള്ള പവറില്ല. നോ പറയാനുള്ള പവര്‍ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ'' എന്നാണ് ഗായത്രി പറയുന്നത്.
ആ കാര്യത്തില്‍ എനിക്ക് പേടിയില്ല. അമ്മുവിന് നല്ല ക്ലാരിറ്റിയുണ്ട്. എവിടെ എന്ത് പറയണമെന്നും എവിടെ നോ പറയണം എന്നും അവള്‍ക്കറിയാം. അതിന് അവള്‍ക്ക് ഞങ്ങളുടെ സഹായം വേണ്ടതില്ല. ഇല്ല താല്‍പര്യമില്ല, എന്ന് വേഗത്തില്‍ പറഞ്ഞ് നിര്‍ത്തും. അവര്‍ അതില്‍ കൂടുതല്‍ അര്‍ഹിക്കുന്നില്ലെന്നാണ് ഇവള്‍ പറയുക എന്ന് അമ്മയും പറയുന്നുണ്ട്. ഗായത്രിയുടെ അമ്മയും അഭിനേത്രിയാണ്.
അമ്മയുടെ പാതയിലൂടെയാണ് ഗായത്രിയും അഭിനയത്തിലെത്തുന്തന്. കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബിന്ദു പങ്കജിന്റെ ഇരട്ട കുട്ടികളില്‍ ഒരാളാണ് ഗായത്രി അശോക്. അലരേ എന്ന മെമ്പര്‍ രമേശനിലെ ഗാനത്തിലൂടെയാണ് ഗായത്രി താരമാകുന്നത്. അലരേ പുറത്തിറങ്ങിയപ്പോള്‍ നായികയെ സോഷ്യല്‍മീഡിയയില്‍ തിരഞ്ഞവരാണ് താരത്തിന്റെ അമ്മയും അഭിനേത്രിയാണെന്ന് മനസിലാക്കുന്നത്.
അമ്മ അഭിനേത്രിയായിരുന്നിട്ടും ഒരിക്കല്‍ പോലും ഗായത്രി സിനിമയില്‍ എത്തുമെന്ന് കരുതിയിരുന്നില്ല. ചെറുപ്പത്തിലെ ഉള്‍വലിഞ്ഞ പ്രകൃതമായിരുന്ന ഗായത്രി അമ്മയ്ക്കൊപ്പം ഒരു സിനിമാ ഷൂട്ടിങിനും പോയിട്ടില്ല. മലയാളം-തമിഴ് സീരിയലുകളിലും, ചൈന ടൗണ്‍, പാട്ടിന്റെ പാലാഴി, ഇന്നാണാ കല്യാണം എന്നീ മലയാള സിനിമകളിലും ബിന്ദു പങ്കജ് അഭിനയിച്ചിട്ടുണ്ട്.
നേരത്തെ തനിക്ക് ഒരു തെലുങ്ക് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവം ഗായ്ത്രി തുറന്നു പറഞ്ഞിരുന്നു. തന്റെ ഫോട്ടോ കണ്ടാണ് അവര്‍ സിനിമയിലേക്ക് ക്ഷണിച്ചത്. ്അത് പ്രകാരം താനും അമ്മയും ഷൂട്ടിംഗ് സ്ഥലത്തെത്തി. 'ഒരു ഓഡീഷനുണ്ടായിരുന്നു. അത് ചെയ്തു. ശേഷം വെറുതെ സംവിധായകനോട് ഇതിന് ശേഷം എന്താ എന്ന് ചോദിച്ചപ്പോള്‍ ഒരു ലിപ് ലോക്ക് സീനാണെന്ന് പറഞ്ഞു. ശേഷം അവര്‍ ലിപ് ലോക്ക് ചെയ്യാന്‍ സമ്മതമല്ലേയെന്ന് ചോദിച്ചു.
കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാനും പറഞ്ഞു. ശേഷം ഒരു സാധാരണ സീന്‍ ചെയ്തു. അപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു. ഇനിയും ഒരു ലിപ് ലോക്കുണ്ടെന്ന്' ഗായത്രി പറയുന്നു. കേട്ടപ്പോള്‍ സുഖമില്ലായ്മ തോന്നിയകൊണ്ട് വിശദമായി ചോദിച്ചു. അപ്പോഴാണ് അറിയുന്നത് ഞാനുള്ള സീനിലെല്ലാം ലിപ് ലോക്ക് ഉണ്ടെന്ന്. അതോടെ എനിക്കും അമ്മയ്ക്കും പേടിയായി. എന്ത് തരം സിനിമയാണെന്ന് പോലും സംശയിച്ചു. അതോടെ ആ സിനിമ വേണ്ടെന്ന് വെച്ച് ഞങ്ങള്‍ തിരികെ വന്നു എന്നാണ് നേരത്തെ ഗായത്രി പറഞ്ഞത്.
#Can #adjustment #be #made #my #only #option #gayathriashok #has #faced #casting #couch