#bala | ആരോപണം ഉന്നയിക്കുന്നതിന് മുൻപ് നിയമം പഠിക്കുക, നിവിന്‍ പോളിക്ക് പിന്തുണയുമായി ബാല

#bala | ആരോപണം ഉന്നയിക്കുന്നതിന് മുൻപ് നിയമം പഠിക്കുക, നിവിന്‍ പോളിക്ക് പിന്തുണയുമായി ബാല
Sep 4, 2024 09:25 AM | By Susmitha Surendran

(moviemax.in) നിവിന്‍ പോളിക്ക് നേരെ ഉയര്‍ന്ന ബലാത്സംഗക്കേസിൽ നടന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ബാല .

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബൈയിലേക്ക് വിളിച്ചു വരുത്തിയ ശേഷം നടൻ നിവിൻ പോളി അടക്കമുള്ളവർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു യുവതിയുടെ പരാതി.

എന്നാൽ സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതി നൽകുന്ന ആളുടെ കടമയാണെന്നും നിവിൻ പോളിക്കെതിരെ പരാതി കൊടുത്ത യുവതി വേണം തെളിയിക്കാനെന്നും ബാല ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

ബാലയുടെ വാക്കുകള്‍

നിവിൻ പോളിക്ക് ഞാൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയർന്നപ്പോൾ ഉടനടി തന്‍റെ ഭാഗം വിശദീകരിക്കുകയും പത്രസമ്മേളനം വിളിച്ചു ചേർക്കുകയും മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്.

അതിൽ ഒരു വലിയ ആണത്തം ഉണ്ട്. അങ്ങനെയാണ് വേണ്ടത്. അല്ലെങ്കിൽ എല്ലാവർക്കും എന്തും ചെയ്യാം. ആണായാലും ശരി, പെണ്ണായാലും ശരി. നിവിൻ പോളി പറഞ്ഞ ഏറ്റവും നല്ല മറ്റൊരു കാര്യം കൂടിയുണ്ട്.

ഞാൻ ഇവിടെത്തന്നെയുണ്ട്, ഒളിച്ചോടിയിട്ടില്ല എന്ന്. അതാണ് വേണ്ടത്. തെറ്റ് ചെയ്തില്ലെങ്കിൽ ഒളിച്ചോടേണ്ട ആവശ്യമില്ല. ഇവിടെത്തന്നെയുണ്ട് എന്ന് അദ്ദേഹം പറയുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ട്.

ഈശ്വരതുല്യമായി ഞങ്ങൾ കാണുന്നതാണ് സിനിമാ മേഖല. എത്രയോ കുടുംബങ്ങൾ ഇത് വിശ്വസിച്ചു ജീവിക്കുന്നു. ഇങ്ങനെയൊരു സ്റ്റാർ വന്ന് കാര്യം പറയുമ്പോൾ മനസ്സുകൊണ്ട് ബഹുമാനം തോന്നുന്നു.

എല്ലാവർക്കുമായി വളരെ പ്രാധാന്യമുള്ള മറ്റൊരു പോയിന്‍റ് മൂന്നാമതായി പറയുന്നു. ആണാവട്ടെ, പെണ്ണാവട്ടെ, ഒരാൾ മറ്റൊരാൾക്കെതിരെ ആരോപണം ഉന്നയിക്കുന്നു. ഇനി പറയാൻ പോകുന്ന കാര്യം മനസ്സിലാക്കിയാൽ മറ്റു പ്രശ്നങ്ങൾ ഏതുമില്ല.

സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതി നൽകുന്ന ആളുടെ കടമയാണ്. നിവിൻ പോളിക്കെതിരെ പരാതി കൊടുത്ത യുവതി വേണം തെളിയിക്കാൻ. അത് നിവിൻ പോളിയുടെ കടമയല്ല.

വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കൊടുത്താൽ അതിന്റെ വരുംവരായ്കകൾ അവർ നേരിടണം. നിവിൻ പോളി ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞു കഴിഞ്ഞു.

അതിന്‍റെ പ്രതിഫലനം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നതിന് മുൻപ് നിയമം പഠിക്കുക. വലിയ വലിയ താരങ്ങൾ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോൾ പലപ്പോഴും പേര് പറയാറില്ല.

അത് തെളിയിക്കേണ്ട കടമ അവരുടേതായി പോകും. ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. നിവിൻ അവസാനമായി പറഞ്ഞ ഒരു കാര്യമുണ്ട് നിവിന്‍റെ കൂടെ ആരുമില്ലെന്ന്. അങ്ങനെ ഒന്നും പറയരുത് കേട്ടോ, എല്ലാവരും ഉണ്ട്. ഞാൻ കൂടെയുണ്ട്.

#Learn #law #before #making #allegations #Bala #supports #NivinPauly

Next TV

Related Stories
 ശ്രീനാഥ് ഭാസിയുടെ   'പൊങ്കാല' ; പ്രേക്ഷക ഹൃദയം കിഴടക്കി കിടിലൻ ആക്ഷൻ

Dec 5, 2025 04:58 PM

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' ; പ്രേക്ഷക ഹൃദയം കിഴടക്കി കിടിലൻ ആക്ഷൻ

ശ്രീനാഥ് ഭാസി , പൊങ്കാല', മലയാളം ചലച്ചിത്രം...

Read More >>
ദിലീപിന്റെ അവിഹിതബന്ധം മഞ്ജു അറിഞ്ഞു, ഫോണിൽ അന്ന് കണ്ടത്; കാവ്യയുമായുള്ള ബന്ധം അതിജീവിത പറഞ്ഞു...!

Dec 5, 2025 11:27 AM

ദിലീപിന്റെ അവിഹിതബന്ധം മഞ്ജു അറിഞ്ഞു, ഫോണിൽ അന്ന് കണ്ടത്; കാവ്യയുമായുള്ള ബന്ധം അതിജീവിത പറഞ്ഞു...!

കാവ്യമാധവൻ ദിലീപ് ബന്ധം, മഞ്ജുവുമായി പിരിയാനുള്ള കാരണം, കാവ്യയുമായുള്ള അടുപ്പം...

Read More >>
'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

Dec 3, 2025 05:40 PM

'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

മമ്മൂട്ടി, കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര...

Read More >>
Top Stories










News Roundup