(moviemax.in)ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രംഗം ഒന്നടങ്കം വിവാദങ്ങളുടെ നടുവിലാണ്.
ലൈംഗികാതിക്രമങ്ങൾക്ക് പുറമെ തൊഴിൽ നിഷേധത്തെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഘടനകളുടെ അധികാരം ഉപയോഗിച്ച് നിരവധി താകങ്ങളെ പ്രബലർ വിലക്കിയിട്ടുണ്ട്.
ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അമ്മ സംഘടനയ്ക്ക് നേരെ വ്യാപക വിമർശനമാണ് വരുന്നത്. സംഘടനയുടെ ഭാരവാഹികൾ സ്ഥാനം രാജി വെക്കുകയും ചെയ്തു.
ഇപ്പോഴിതാ ഇതേക്കുറിച്ച് അമ്മ സംഘടനയെക്കുറിച്ച് നടി മല്ലിക സുകുമാകരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമ്മ സംഘടനയിൽ നിന്നും നേരത്തെ സുകുമാരനെയും പൃഥിരാജിനെയും വിലക്കിയിട്ടുണ്ടെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി.
പൃഥിയെ വിലക്കിയിട്ടുണ്ട്. ഇന്നത്തെ പേരുകളിലുള്ള രണ്ട് മൂന്ന് പേർ പ്രബലമായ രീതിയിൽ അന്ന് മുദ്രാവാക്യമൊക്കെ വിളിച്ചു.രണ്ട് പടങ്ങളിൽ മാത്രം അഭിനയിച്ച ചെറുപ്പക്കാരനാണ് അന്ന് പൃഥിരാജ്.
ഓസ്ട്രേലിയയിൽ പഠിത്തത്തിന് രണ്ട് വർഷത്തേക്ക് വരാൻ പറ്റില്ലെന്ന് എഴുതി അയച്ച് വീട്ടിൽ ഇരിക്കുന്നു. കിട്ടിയ പടം വേണ്ടെന്ന് വെക്കണം.
വിനയൻ സാറിന്റെ പടമാണ്. മൂന്ന് മാസം കാത്തിരുന്നു. മൂന്ന് മാസമായപ്പോൾ ഇന്ദ്രൻസേട്ടനെ വിളിച്ചു. വന്നിട്ട് രണ്ട് മാസമേ ആയുള്ളൂ, ഇപ്പോൾ പടം വേണ്ടെന്ന് പറഞ്ഞാൽ അന്ന് കേസോ വഴക്കോ ഒക്കെ വരും.
അത് ശരിയാണോ എന്ന് താൻ ചോദിച്ചെന്നും മല്ലിക സുകുമാരൻ പറയുന്നു. വിനയന്റെ സത്യം എന്ന സിനിമയിൽ പൃഥിരാജ് അഭിനയിച്ചതാണ് അന്ന് പ്രശ്നങ്ങൾക്ക് കാരണമായത്.
സിനിമാ രംഗത്തെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ വിഷമമുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. കഴിഞ്ഞ പത്തോ പതിനഞ്ചോ വർഷങ്ങൾക്കുള്ളിൽ വന്ന ബഹളങ്ങളാണിത്.
അല്ലാതെ ഇങ്ങനെയുള്ള പ്രശ്നങ്ങൾ നമ്മൾ കണ്ടിരുന്നില്ല. അതേസമയം ഇപ്പോൾ തുറന്ന് പറഞ്ഞവർ അവർക്കുണ്ടായ ദുരനുഭവങ്ങളിൽ നിന്നുള്ള വേദന കൊണ്ട് പറഞ്ഞതായിരിക്കും.
സർക്കാരിന്റെ ഭാഗത്ത് നിന്ന് അന്വേഷിക്കണം. പക്ഷെ വേറൊരു വശമുണ്ട്. ഇന്നലെ പറഞ്ഞ ഒരു നടന്റെ പേര് ഇന്നവർ മാറ്റി പറഞ്ഞു. അങ്ങനെ തെറ്റുകൾ അവർക്കും സംഭവിച്ചോ എന്ന് പരിശോധിക്കണം.
ഇല്ലെങ്കിൽ പോകുന്നത് ഒരു കുടുംബമാണ്. ഭാര്യയുടെയും കുട്ടികളുടെയും സമാധാനം ഇല്ലാതാക്കാൻ നാക്ക് വളച്ചൊന്ന് പറഞ്ഞാൽ മതി.കുറച്ച് എല്ലാവരും ശ്രദ്ധിക്കണം.
ഏത് സംഘടനയായാലും നമ്മുടെ പെരുമാറ്റത്തിലും വർത്തമാനത്തിലും നമ്മുടേതായ മാന്യതയും സഭ്യതയും വേണം. ഇതൊക്കെ നന്നായി ഉപയോഗിക്കാൻ കൂടി ശ്രദ്ധിക്കണം.
അല്ലാതെ ചുമ്മാ കയറി ഇരുന്ന് വല്ലതും മൈക്കിൽ പറഞ്ഞാൽ ശരിയാവില്ല. ഏതോ ഒരു നടി പറയുന്നത് കേട്ടു പൃഥിരാജ് പ്രസിഡന്റ് ആകട്ടെയെന്ന്.
കുറേക്കാലമായി അവർ ഇതുമായി സഹകരിക്കുന്നുണ്ട്. ഇതുവരെ തോന്നാത്ത സ്നേഹം പെട്ടെന്ന് തോന്നാൻ എന്താണ്. കുറ്റം പറയുകയല്ല, പക്ഷെ പൃഥിരാജ് അവന്റെ ജോലി ചെയ്ത് ജീവിച്ചോട്ടെ.
ഒരുപാട് വലിയ നടൻമാരുണ്ട്. അവർ ഭരിക്കട്ടെയെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
#mallikasukumaran #points #out #amma #organizations #fault #banning #prithviraj